8
Saturday
August 2020

8
Saturday
August 2020

News UPDATES

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് കളി തുടങ്ങി

25th of July 2019


മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത ബി ജെ പി എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസ്.  ക്രിമിനല്‍ നിയമഭേദഗതി ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ ഇന്ന് കമല്‍നാഥിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.  സഭയില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ നാരായണും ശരദും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളില്‍ വികസനം കൊണ്ടുവരനാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചതെന്ന് രണ്ട് എം എല്‍ എമാരും പ്രതികരിച്ചു. 

 


Related UPdates
newsletter

Subscribe to our email newsletter