25
Saturday
January 2020

25
Saturday
January 2020

News UPDATES

കർണാടക ; കുമാരസ്വാമിക്ക് വിശ്വാസം നേടാനായില്ല - രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനൊരുങ്ങി കോൺഗ്രസ്

23rd of July 2019

കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. 105 വോട്ടുകൾക്കെതിരിൽ 99 വോട്ടാണ് നേടാനായത്. ഒരാഴ്ച നീണ്ട വിശ്വാസവോട്ടെടുപ്പിൻ്റെ അനിശ്ചിതത്വത്തിൻ്റെ ഒടുവിലാണു വിശ്വാസവോട്ടെടുപ്പ് നടത്തിയത്. ശബ്ദവോട്ടിലാണു സർക്കാർ പരാജയപ്പെട്ടത്. വിശ്വാസവോട്ടെടുപ്പിനുമുമ്പ് വളരെ വൈകാരികമായി മുഖ്യമന്ത്രി  എച്ച് ഡി കുമാരസ്വാമി മറുപടി പറഞ്ഞു

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ മനം മടുത്തു. വോട്ടെടുപ്പിൽ താൻ പിന്നോട്ടില്ല. വിശ്വാസം തേടുന്നതിൽ നിന്നും ഓടിയൊളിക്കില്ല. സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തിയ വിമതർക്കുവേണ്ടി താൻ മാപ്പ് ചോദിക്കുന്നു. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മനസ്സ് മടത്തുവെന്നും സര്‍ക്കാരിന്റെ പതനത്തിന് താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ന്യൂനപക്ഷമായതിനെത്തുടർന്ന് നിയമസഭയിലെ പ്രശ്‌നം തെരുവിലേക്കും നീണ്ടു. ബെംഗലൂരുവില്‍ ബിജെപിജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിമതരെ അയോഗ്യരാക്കാനാനുള്ള നിയമനടപടിയുമായി മുന്നോട്ടുപോകാൻ കോൺഗ്രസ്സ് – ജെ ഡി എസ് സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജെ ഡി എസ് കോൺഗ്രസ്സ് സഖ്യത്തിനു 99 സീറ്റാണു നിലവിലുള്ളത്. രാഷ്ട്രപതി ഭരണം വേണമെന്ന് കുമാരസ്വാമി ഗവർണറോട് ആവശ്യപ്പെടുമെന്ന് അറിയുന്നു.


Related UPdates
newsletter

Subscribe to our email newsletter