5
Saturday
December 2020

5
Saturday
December 2020

BYLINE UPDATES

പരിവർത്തനത്തിന്റെ സ്നേഹ മുസ്വല്ല...

26th of June 2020

ഇസ്‌ലാമിലേക്കുള്ള തന്റെ വഴി പറഞ്ഞ് 'യുവാൻ ശങ്കർ രാജ'. 

- ഫസലുൽ ആബിദ് 

സംഗീതലോകത്തെ വിസ്മയമായ ഇളയ രാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജ ഇസ്​ലാം മതം സ്വീകരിച്ച് അബ്ദുൽ ഖാലിക്കായ വഴികൾ പറയുന്നു. 
ഇസ്‌ലാം സ്വീകരിച്ചത് പെട്ടെന്നുള്ള തീരുമായിരുന്നില്ലെന്നും ദീർഘ നാളായുള്ള പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായാണെന്നുമാണ് തന്റെ അഭിമുഖത്തിൽ യുവാൻ പറയുന്നത്.
ഇതാദ്യമായാണ് ഇസ്‌ലാമാശ്ലേഷണത്തിന്റെ വിവരങ്ങളുമായി യുവ സംഗീതജ്ഞൻ തുറക്കുന്നത്. 

'ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് നിരവധി പേര്‍ ചോദിക്കുന്നു. അതിൽ ഒരു കാര്യം മാത്രമായി എനിക്ക് ചൂണ്ടിക്കാണിക്കാനാവില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാന്‍ ഇസ്‌ലാം മതംസ്വീകരിക്കുന്നതിനു മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, എന്റെ അമ്മ ജീവിച്ചിരുന്ന സമയമത്ത് ഇസ്‌ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിച്ച് കൊണ്ടായിരുന്നു തുടക്കം.
 പിന്നീട് അമ്മമരണപ്പെട്ട സമയത്ത് മക്കയിൽ നിന്ന് ഒരു മുസ്വല്ല എനിക്ക് കൊണ്ടുവന്ന് തന്നു, മനസ്സ് സങ്കടഭാരം നേരിടുമ്പോഴെല്ലാം അതിലിരിക്കും, വല്ലാത്ത സമാധാനം അതെനിക്ക് തന്നു.. 
അമ്മയുടെ വിയോഗത്തിന്റെ കണ്ണീർതുള്ളികൾ ആ മുസ്വല്ലയിൽ ഇരുന്നാൽ ശാന്തമാകും.. 
അതിൽ നെറ്റിത്തടം അമർത്തി സിജൂദിലാണ്ട് ദൈവത്തോട് പൊറുക്കലിനെ തെറ്റുമ്പോഴും അവനെ വാഴ്ത്തുമ്പോഴും കിട്ടിയ സമാശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്'. യുവാൻ പറയുന്നു.

'പിന്നീട് ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ആരംഭിച്ചു. സാവധാനം അതെന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവിതത്തെ കുറിച്ച ആശങ്കള്‍ക്കും കൃത്യമായ ഉത്തരം നല്‍കി. എന്നെ സംബന്ധിച്ച് അതൊരു തരം ആത്മപരിശോധനായിരുന്നു. ഇസ്‌ലാം എന്നെ തെരെഞ്ഞെടുക്കുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു'.

ഇസ്‌ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും പോണ്ടിചേരിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെക്ക് കൊണ്ടു പോയതും തമിഴ് സംവിധായകന്‍ അമീറായിരുന്നു എന്ന പ്രചരണങ്ങളോട് യുവാന്റെ പ്രതികരണമിങ്ങനെ: 'ഇസ്‌ലാം സ്വീകരിക്കുന്നതിന് എന്നെ ആരും സ്വാധീനിച്ചിട്ടില്ല. ആത്മീയതയുമായി ബന്ധപ്പെട്ട കാര്യമാണത്. ആത്മാവിനും ആത്മീയതക്കുമിടയിലുള്ള ബന്ധമുണ്ടാകുമ്പോള്‍ നിങ്ങള്‍ അതിലേക്ക് ചായും. ശരിക്കും അതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്'.

ഇളയരാജ  ആത്മീയവാദിയാണെന്നിരിക്കെ, മകന്റെ മതപരിവർത്തനം കുടുംബത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയെന്ന രീതിയിൽ വാർത്തകൾ പരന്നിരുന്നു. തന്റെ കുറിപ്പിലൂടെ അതിനെ നിഷേധിക്കുകയാണ് യുവാൻ ; 'ഒരു മകന്‍ എന്ന നിലക്ക് അദ്ദേഹത്തോട് ആദ്യം പറയുക എന്റെ ഉത്തരവാദിത്വമാണ്. ആദ്യം അദ്ദേഹത്തിന് ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. എല്ലാറ്റിലുമുപരി തന്റെ മകന്‍ സന്തോഷത്തോടെയിരിക്കുന്നത് കാണാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഭാവയോടും (ഭാവ താരിണി) കാര്‍ത്തികിനോടും (കാര്‍ത്തിക്ക് രാജ) ഞാനിക്കാര്യം പറഞ്ഞു. അവരും എന്നെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ മനസിലാക്കി. എനിക്കും പിതാവിനും ഇടയില്‍ വലിയ വിയോജിപ്പുകളുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്:എനിക്കും അച്ഛനും വീട്ടുകാര്‍ക്കും ഇടയില്‍ യാതൊരു തെറ്റിധാരണയും നിലനില്‍ക്കുന്നില്ല'.

ഇസ്ലാമാശ്ലേഷണത്തിനു ശേഷം തന്നെ വിടാതെ പിന്തുടരുന്ന ചില മാധ്യമങ്ങളും സോഷ്യൻ മീഡിയ പ്രൊഫെയിലുകളും തെറ്റായ കാര്യങ്ങൾ വലിയ തോതിൽ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് യുവാൻ വീണ്ടും വിവാഹം കഴിച്ചുവെന്ന് പ്രചരിപ്പിച്ച സംഭവമാണ് ഇതിൽ അവസാനത്തേത്. 

2014 ഫെബ്രുവരിയിലാണ് താൻ ഇസ്‌ലാം സ്വീകരിച്ചതായി യുവാൻ വെളിപ്പെടുത്തിയത്. ശേഷം 2015 ജനുവരി 1 ന് അദ്ദേഹം സഫ്രൂൺ നിസയെ വിവാഹം കഴിച്ചു. ഇതിൽ നാല് വയസ്സുള്ള ഒരു പെൺകുഞ്ഞുണ്ട്. 

ജീവിതത്തിലെ വലിയ വഴിത്തിരിവിനെ കുറിച്ച് ഡക്കാൻ ക്രോണിക്കിൾ ലേഖികയുമായാണ് കഴിഞ്ഞ ദിവസം യുവാൻ തന്റെ മനസ്സ് തുറന്നത്.


Related UPdates
newsletter

Subscribe to our email newsletter