19
Saturday
September 2020

19
Saturday
September 2020

Stories UPDATES

മൃതദേഹം പുറത്തെടുക്കാൻ കൂലി കൂടുതൽ ചോദിച്ചു; ഒടുവിൽ സി.ഐ തന്നെ പുഴയിലിറങ്ങി

27th of February 2020

മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറിപ്പോൾ സാമൂഹ്യ മാധ്യമത്തിൽ താരമാണ്.

ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച്‌ കനാലില്‍ ഇറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു.

എസ്.ഐയുടെ പ്രവർത്തനത്തിന് സാമൂഹ്യ മാധ്യമത്തിൽ മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

 


Related UPdates
newsletter

Subscribe to our email newsletter