3
Friday
July 2020

3
Friday
July 2020

Education UPDATES

പരീക്ഷാ സമയം/കേന്ദ്രത്തില്‍ മാറ്റം

25th of July 2019


രണ്ടാം സെമസ്റ്റര്‍ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 
പരീക്ഷാ സമയം/കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2012, 2013 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് രണ്ട് മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സമയം ഉച്ചക്ക് ശേഷമായിരിക്കും. 
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളിലും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലും പരീക്ഷക്ക് ഹാജരാകണം.   

എം.എസ്.സി, എം.സി.എ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടിയില്‍ ജൂലൈ 20ന് നടത്തിയ എം.എസ്.സി, എം.സി.എ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.cuonline.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

എം.ഫില്‍ ഡിസര്‍ട്ടേഷന്‍

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 16 വരെ നീട്ടി. 

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എം.എഡ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് മൂന്ന് വരെയും ഫീസടച്ച് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.  കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് രണ്ട് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും ഫീസടച്ച് ആഗസ്റ്റ് ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം.  കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എച്ച്.എം (2016 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് രണ്ട് വരെയും ഫീസടച്ച് ആഗസ്റ്റ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
വടകര എം.എച്ച്.ഇ.എസ് കോളേജിലെ  എം.എസ്.സി ഫിസിക്‌സ് പുനഃപരീക്ഷ 
വടകര എം.എച്ച്.ഇ.എസ് കോളേജില്‍ ജനുവരി പത്തിന് നടത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് പേപ്പര്‍ പി.എച്ച്.വൈ.3.ഇ.04 ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസിംഗ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ജൂലൈ 29ന് നടക്കും.  

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍.എല്‍.എം നവംബര്‍ 2018 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.  കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് 2015/2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം


Related UPdates
newsletter

Subscribe to our email newsletter