2
Tuesday
June 2020

2
Tuesday
June 2020

Education UPDATES

കാലിക്കറ്റ് സര്‍വ്വകലാശാല അറിയിപ്പുകള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം

21st of June 2019

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി പിജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ കോഴ്‌സിന് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ മൂന്ന്. പ്രതിമാസ മൊത്തവേതനം: 25,000 രൂപ. പി.എച്ച്.ഡി ഉള്ളവര്‍ക്ക് 26,000 രൂപ. ഉയര്‍ന്ന പ്രായപരിധി 65 വയസ്. വിവരങ്ങള്‍ ംംം.ൗീര.മര.ശി വെബ്‌സൈറ്റില്‍. 

എം.എസ്.സി മാത്തമാറ്റിക്‌സിന് എസ്.ടി സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവിഭാഗത്തില്‍ എം.എസ്.സി മാത്തമാറ്റിക്‌സിന് എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന എസ്.സി/എസ്.ടി വിഭാഗക്കാര്‍ ജൂണ്‍ 26-നകം ബന്ധപ്പെടണം. ഫോണ്‍: 0494 2407418.  

എം.എഡ് പ്രവേശനം
എം.എഡ് പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വകുപ്പ് ഓപ്ഷനായി നല്‍കിയിട്ടുള്ളവര്‍ക്ക് ജൂണ്‍ 25-ന് പൊതുവിഭാഗത്തിലേക്കും, 26-ന് സംവരണ വിഭാഗങ്ങളിലേക്കും പ്രവേശനം നടത്തും. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.  

ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്‌പോര്‍ട് ക്വാട്ടാ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട് ക്വാട്ടാ സീറ്റിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ 28 വരെ അപേക്ഷിക്കാം. സംസ്ഥാന ജൂനിയര്‍/സീനിയര്‍ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരും അതിന് മുകളില്‍ സ്‌പോര്‍ട്‌സ് യോഗ്യതയുള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി. 2016-17 അധ്യയന വര്‍ഷം മുതലുള്ള എ.ഐ.യു അംഗീകരിച്ച കായിക ഇനങ്ങളിലെ മികവുകള്‍ മാത്രമേ ഇതിന് പരിഗണിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ കോര്‍ഡിനേറ്റര്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ജൂണ്‍ 28-ന് അഞ്ച് മണിക്കകം ലഭിക്കണം.  

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ജി.ഡി.എ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജൂലൈ അഞ്ച് വരെയും 170 രൂപ പിഴയോടെ ജൂലൈ ഒമ്പത് വരെയും ഫീസടച്ച് ജൂലൈ 12 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ ജൂലൈ 12-നകം ലഭിക്കണം.  

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും. 

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ രണ്ട് വരെ അപേക്ഷിക്കാം.  കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.  

എക്‌സാമിനേഴ്‌സ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ഐ.ടി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ ജൂണ്‍ 26-ന് 10.45-ന് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ ഹാജരാകണം.  

 


Related UPdates
newsletter

Subscribe to our email newsletter