9
Thursday
July 2020

9
Thursday
July 2020

Travel UPDATES

തുർക്കി ടു കേരള സൈക്കിളിലെത്തി

16th of February 2019

ഫറോക്ക്: തുർക്കിയിൽ നിന്ന് സൈക്കിൾ ചവിട്ടി കേരളത്തിലെത്തിയിരിക്കുകയാണ് ബുർക്കോ വെറോണിയാക് എന്ന സഞ്ചാരി. തിങ്കളാഴ്ച രാത്രി ഫറോക്കിലെത്തിയ ഇദ്ധേഹം ചൊവ്വാഴ്ച കൊച്ചിയിലേക്ക് യാത്ര തിരിച്ചു. സൈക്ലിംഗ് ടൂറിസ്റ്റുകളുടെ അന്തർദേശീയ ക്ലബ്ബംഗമായ ഫറോക്കിൽ' സെന്റർ ഫിറ്റ്നസിലെ ശ്രീജിത്താണ് താമസ സൗകര്യം ഒരുക്കി കൊടുത്തത്.
ഇസ്താംബൂൾകാരനായ ബുർക്കോ കഴിഞ്ഞ മൂന്ന് വർഷമായി ലോകം മുഴുവൻ സൈക്കിൾ ചവിട്ടി യാത്ര ചെയ്യുകയാണ്.ഇന്ത്യയിൽ ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി കന്യാകുമാരി വഴി തമിഴ്നാടിന്റെ തീര ദേശ വഴിയിലൂടെ കൊൽക്കത്തയിലെത്തുകയും അവിടുന്ന് മ്യാൻമാറിലേക്ക് കടക്കുന്ന തരത്തിലാണ് യാത്ര റൂട്ട്.പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലെങ്കിലും എവിടെയെങ്കിലും ചെറിയ ജോലി ചെയ്ത് യാത്രക്ക് ആവശ്യമായ പണം യാത്ര തുടരാറാണ് .യാത്ര സംസ്കാരങ്ങളെ അടുത്തറിയാൻ ഉപകരിക്കുമെന്നും ഇന്ത്യയെ നന്നായി ഇഷ്ടപ്പെട്ടെന്നും ബുർക്കോ പറഞ്ഞു.നേരത്തെ യൂറോപ്പ് മുഴുവൻ 7000 കിലോമീറ്റർ സൈക്കളോടിച്ച് യാത്ര ചെയ്തിട്ടുണ്ട് ഇദ്ധേഹം.


Related UPdates
newsletter

Subscribe to our email newsletter