19
Saturday
September 2020

19
Saturday
September 2020

Local Updates UPDATES

'പ്രതിഭാദരം' പ്രതിഭകളെ ആദരിച്ചു

18th of June 2019

ആലുങ്ങല്‍ ബ്രദേഴ്‌സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയ  വിദ്യാര്‍ഥികളെ ആദരിച്ചു.
സമീപ പ്രദേശങ്ങളിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഫിലിം ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടി, സൗദി കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മറൈന്‍ കെമിസ്ട്രിയില്‍ പിഎച്ടി കരസ്ഥമാക്കി പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് ചൈന സിചിയാങ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കരസ്ഥമാക്കിയ റാസിക് കേലസന്‍ തൊടി, കൊച്ചി കുസാറ്റ് പിജി  എന്‍ട്രന്‍സ് പതിമൂന്നാം റാങ്ക് നേടിയ നസ് ല എം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് പിജി എന്‍ട്രന്‍സില്‍ രണ്ടാം റാങ്കുകാരന്‍ റഹീന്‍ കെ, കാലുകൊണ്ട് പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കിയ ദേവിക , കോമഡി ഉത്സവ് ഫെയിം സിങ്ങര്‍ തീര്‍ത്ഥ തുടങ്ങിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി കെടി, സെക്രട്ടറി സാദിഖ് എംകെ, പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ബ്ലോക്ക് മെമ്പര്‍ രാജേഷ് ചാക്യാടന്‍, വാര്‍ഡ് മെമ്പര്‍മാരായ സവാദ് കള്ളിയില്‍, മുഹമ്മദ് കാട്ടുകുഴി, മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എ, ഹനീഫ ടി, തുടങ്ങിയവര്‍ സംസാരിച്ചു.

 


Related UPdates
newsletter

Subscribe to our email newsletter