23
Saturday
January 2021

23
Saturday
January 2021

Stories UPDATES

ഒരു ചെറിയ ഇ.ടി വെട്ടിയപ്പോഴേക്കും പൊന്നാനിയിലും പരിസരത്തും രണ്ട് ലക്ഷം വാഴകൾ നില പരിശായി - ബൽറാം

24th of May 2019

പൊന്നാനിയിലെ അൻവറിന്റെ തോൽവിയെ കണക്കിന് ട്രോളി വി.ടി ബൽറാം

ഫെയ്സ് ബുക്ക് പോസ്റ്റ്


ഒരു ചെറിയ ഇ.ടി വെട്ടിയപ്പോഴേക്കും പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട് രണ്ട് ലക്ഷത്തോളം വാഴകളാണ് ഒറ്റയടിക്ക് ഈ നിലയിലായത് എന്ന് നാസ റിപ്പോർട്ട് ചെയ്യുന്നു. തൃത്താലയിലും ചരിത്രത്തിലാദ്യമായി 8400 ലേറെ വാഴകളാണ് ഈ ഗതി നേരിട്ടത്. നിലമ്പൂർ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന 'അംബൂക്കൻ' എന്ന പ്രത്യേക ഇനം വാഴയാണ് പൂർണ്ണമായും നശിച്ചുപോയത്. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ തടയണ കെട്ടി അതിൽ നിന്ന് യഥേഷ്ടം വെള്ളം നനച്ചിരുന്ന വാഴക്ക് ഭാരതപ്പുഴയിലെ ശുദ്ധജലത്തിൽ വേരുപിടിക്കാനായില്ല എന്നാണ് വിദഗ്ദർ പറയുന്നത്.

സ്വയം നശിക്കുക മാത്രമല്ല പ്രദേശത്തെ മണ്ണിനേയും നശിപ്പിക്കുമെന്ന പ്രത്യേകതയുണ്ട് ഈ വാഴക്ക്. നല്ല വലുപ്പമുണ്ടെങ്കിലും ഉള്ളിലെ പുഴുക്കുത്ത് കാരണം മനുഷ്യർക്ക് തിന്നാനോ മറ്റോ യാതൊരു ഉപകാരവുമില്ലാത്ത ഇതിന്റെ ചീഞ്ഞളിഞ്ഞ പഴം ചില കുരങ്ങന്മാർക്ക് വലിയ ഇഷ്ടമാണത്രേ, അതിനാൽ ഈ ഇനം വാഴയെ അൻവാനരൻ വാഴ എന്നും കൃഷിക്കാർ വിളിക്കാറുണ്ട്. 

ഇടക്കിടക്ക് എങ്ങോട്ടൊക്കെയോ പറിച്ചു നട്ടിരുന്ന വാഴക്ക് സ്വന്തം നിലക്ക് മണ്ണിൽ വേരുകളൊന്നും പിടിക്കില്ലെങ്കിലും കൃഷിയുടെ പ്രാഥമിക പാഠങ്ങളറിയാത്ത ചില പുത്തൻവീട്ടിലെ കർഷകരാണ് ഈ കൃഷിക്ക് അമിതാവേശം കാട്ടിയിരുന്നത്. ധീരശൂരപോരാളിയായ ഷാജി എന്നയാൾക്ക് ഉള്ള ജോലി ഇടക്കുവച്ച് പോയപ്പോൾ അയാളും കൂട്ടരും ഈ അംബൂക്കൻ കൃഷി പാട്ടത്തിന് ഏറ്റെടുക്കുകയായിരുന്നത്രേ. എന്നാൽ, 1964നു മുൻപത്തെ പഴമക്കാരായ യഥാർത്ഥ കർഷകർ ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ ഈ അപകടം മുൻകൂട്ടി കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ഏതായാലും ഡൽഹിയിലേക്ക് കയറ്റി അയക്കാൻ നോക്കിയിരുന്ന വാഴക്കുല ഇപ്പോൾ തിരുവനന്തപുരത്ത് പോലും വീണ്ടും എടുത്തേക്കില്ല എന്നതാണവസ്ഥ. ഒരിക്കൽ അബദ്ധം പറ്റിപ്പോയ നിലമ്പൂരിലെ കർഷകരും രണ്ട് വർഷത്തിനുള്ളിൽ ഈ ഇനം വാഴകൃഷി വെട്ടിനിരത്താൻ തീരുമാനിച്ചിരിക്കുന്നതായും കേൾക്കുന്നു. ഷാജിമാരെ കാണുമ്പോൾ ''വാഴ വച്ചാൽ മതിയായിരുന്നു" എന്ന് പറഞ്ഞിരുന്ന സ്വന്തം രക്ഷിതാക്കൾ അതേസമയം "അൻവാനരൻ വാഴ ആകരുത്" എന്ന് ഇപ്പോൾ പ്രത്യേകം ഓർമ്മപ്പെടുത്തുന്നുണ്ടത്രേ!

ഒന്ന് ഊതിയാൽ ആ കാറ്റടിച്ച് താഴെവീഴുന്ന ശക്തിയേ അൻവാനരൻ വാഴക്ക് ഉള്ളൂ എന്ന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടായിരുന്നു സ്ഥലത്തെ സാമാന്യ ബോധമുള്ളവർ ആ വാഴത്തോപ്പിൽ നിന്നും അവിടെനിന്ന് ഫാനരന്മാർ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഇത്രകാലം മാറി നടന്നത് എന്നതും ഇപ്പോഴെല്ലാവർക്കും ബോധ്യമായിട്ടുണ്ട്.


Related UPdates
newsletter

Subscribe to our email newsletter