27
Wednesday
January 2021

27
Wednesday
January 2021

Stories UPDATES

യു.ഡി.എഫ് തരംഗത്തിലും ഉലയാതെ ആരിഫ്

23rd of May 2019

പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇരുപതിൽ പത്തൊമ്പതും യു.ഡി എഫ് തൂത്ത് വാരിയപ്പോൾ ഉലയാതെ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി ആരിഫ്. യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമായി കടുത്ത മത്സരം നേരിട്ടാണ് ആരിഫ് പതിനായിരത്തിനടുത്ത് വോട്ടിനാണ് ഇടതിന് ആശ്വാസമായി മണ്ഡലം നേടിയത്.

വോട്ടെണ്ണലിൽ ഓരോ സമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴയിൽ നടന്നത്. ഇടത് കോട്ടകളിൽ വിള്ളലുണ്ടായെങ്കിലും ആരിഫിന്റെ വ്യക്തി പ്രഭാവത്തിലാണ് ഇടതിനൊന്നെങ്കിലും ലഭിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേ സമയം ആരിഫിന്റെ മണ്ഡലത്തിൽ മൂവായിരം വോട്ടിന് ഷാനിമോൾ ലീഡ് നേടി എന്നതും രമേശ് ചെന്നിത്തലയുടെ  ഹരിപ്പാട് ആരിഫ് ലീഡ് നേടി എന്നതും ചർച്ചയാകുന്നുണ്ട്.


Related UPdates
newsletter

Subscribe to our email newsletter