5
Friday
June 2020

5
Friday
June 2020

Stories UPDATES

കേരളം യു.ഡി.എഫ് എടുത്തു

23rd of May 2019

ഇടത് പക്ഷത്തെ നിലം തൊടീക്കാതെ കേരളത്തിൽ യു.ഡി.എഫ് തരംഗം

ഇരുപതിൽ പത്തൊമ്പതും നേടി യു.ഡി.എഫ് 

പതിനേഴാമത്  ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തെളിഞ്ഞപ്പോൾ കേരളം യു.ഡി.എഫ് തൂത്ത് വാരി. ആലപ്പുഴ ഒഴിച്ചുള്ള മുഴുവൻ മണ്ഡലങ്ങളും തരംഗമാവുകയായിരുന്നു യു.ഡി' എഫ്. ഇടത് കോട്ടകൾ പോലും മൃഗീയ ഭൂരിപക്ഷത്തിനാണ് യു.ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ച കയറിയത്.

ഒമ്പത് സ്ഥാനാർത്ഥികൾ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടര ലക്ഷത്തിനും മുകളിൽ വോട്ട് നേടി വിജയിച്ചു.

വിശ്വാസി സമൂഹം രാഷ്ടീയ വോട്ട് യുഡി.എഫിന് ചെയ്തു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഇടത് അഭിമാന പോരാട്ടമായിരുന്ന വടകരയിൽ കെ. മുരളിധരൻ അൻപത്തി അയ്യായിരത്തിലധികം വോട്ടിനാണ് പി.ജയരാജനെ മലർത്തിയടിച്ചത്.കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താനും ആലത്തൂരിൽ രമ്യ ഹരിദാസും പൊന്നാനി ഇ ടി മുഹമ്മദ് ബഷീറും പാലക്കാട് ശ്രീകണ്ഠൻ നായരും വെന്നിക്കൊടി പാറിച്ചു.

ശക്തമായ തൃകോണ മൽസരം പ്രതിക്ഷിച്ച തിരുവനന്തപുരത്തും പത്തനം തിട്ടയിലും തൃശൂരും ബി.ജെ.പിക്ക് വിജയിക്കാനായില്ല. ശബരിമല വിഷയം ഇടത് പക്ഷത്തിന് പ്രതികൂലമായപ്പോൾ കേരളം യു ഡി എഫ് എടുത്തു.


Related UPdates
newsletter

Subscribe to our email newsletter