3
Friday
April 2020

3
Friday
April 2020

Stories UPDATES

ജയിച്ച പാട്ട് പാടി രമ്യ ഹരിദാസ്

23rd of May 2019

ഇടത് പക്ഷ കോട്ട തകർത്ത് ആലത്തൂരിന്റെ സ്വന്തം പെങ്ങളുട്ടി രമ്യ ഹരിദാസ് ഇന്ത്യൻ പാർലമെന്റിലേക്ക്. ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയാണ് രമ്യ പാർലമെന്റിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ്  പ്രചരണ വേളയിൽ നാടൻ പാട്ടുകളിലൂടെ തിളങ്ങി സാമൂഹ്യ മധ്യമങ്ങളിൽ രമ്യ നിറഞ്ഞിരുന്നു. രമ്യ പാട്ടും പാടി ജയിക്കും എന്നതായിരുന്നു യുഡി' എഫ് പ്രതീക്ഷ പുലർത്തിയിരുന്നത്. പി.കെ ബിജുവിപ്പന മുപ്പത്തി അയ്യായിരത്തിലധികം വോട്ടുകൾ ലീഡുണ്ടായിരുന്ന മണ്ഡലമാണ് കുന്ദമംഗലത്തുകാരി കൊണ്ട് പോയത്. ഇടത് കോട്ടയെ അക്ഷരാാർത്ഥത്തിൽ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിനാണ് രമ്യ ജയിച്ച് കയറിയത്.

നേരത്തെ രാഹുൽ ബ്രിഗേഡിലൂടെ മികച്ച പ്രകടനം നടത്തിയാണ് രമ്യ രാഷ്ട്രീയത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ഇടത് സഹയാത്രികയായ ദീപ നിശാന്തിന്റെയും ഇടത് കൺവീനർ എ വിജയരാഘവന്റെ വിവാദ പരാമർശങ്ങളും രമ്യക്ക് ഗുണമായിട്ടുണ്ട്. മൽസരിക്കുന്ന സമയത്ത് കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് തെരഞ്ഞെടുപ്പിന്  ശേഷം പ്രസിഡൻറ് പദവി രാജി വെച്ചിരുന്നു


Related UPdates
newsletter

Subscribe to our email newsletter