23
Friday
October 2020

23
Friday
October 2020

Education UPDATES

കാലിക്കറ്റ് സര്‍വകലാശാലയില്‍ അദാലത്ത്

16th of February 2019

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് പരാതി ഓണ്‍ലൈനായി ഫെബ്രുവരി 21 വരെ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് www.uoc.ac.inവെബ്‌സൈറ്റില്‍ ലഭ്യമാവും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തീരുമാനാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത്

രണ്ടാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പ്: 26-ന് ക്ലാസുകള്‍ക്ക് അവധി

കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി. എസ്.എസ്) ഏപ്രില്‍ 2018 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് ഫെബ്രുവരി 26-ന് നടക്കുന്നതിനാല്‍ അന്ന് എല്ലാ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് ആന്റ് സയന്‍സ് കോളേജുകളിലും റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ ചെയര്‍മാന്‍മാരുമായി ബന്ധപ്പെടണം. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്


Related UPdates
newsletter

Subscribe to our email newsletter