4
Tuesday
August 2020

4
Tuesday
August 2020

Education UPDATES

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

19th of May 2019

തിരുവനന്തപുരം: 2019 പ്ലസ് വൺ ഏകജാലെ പ്രവേശന നടപടിയുടെ ട്രയൽ അലോട്ട്മെെന്റ് പ്രസി സീകരിച്ചു. സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

https://www.hscap.kerala.gov.in/വെബ്സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.

ട്രയൽ അലോട്ട്മെന്റ് 21 വരെ പരിശോധിക്കാം. ഇതിനുശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ 21- ന് വൈകുന്നേരം നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളിൽ സമർപ്പിക്കണം.

തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിങ് സമിതിക്ക് മുന്നിൽ 21- നകം പരിശോധനയ്ക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം

 


Related UPdates