23
Saturday
January 2021

23
Saturday
January 2021

Stories UPDATES

അനധികൃത ക്വാറി മാഫിയകള്‍ക്കെതിരെ ഒരു പഞ്ചായത്ത് സെക്രട്ടറി

16th of May 2019

വേങ്ങര ഊരകം മലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അനധികൃത ക്വാറി പൂട്ടിച്ച് ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ദേയമാവുകയാണ് കണ്ണംഗലം പഞ്ചായത്ത് സെക്രട്ടറിയായ അബൂ ഫൈസല്‍. എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിട്ടും നാട്ടുകാരുടെയും റവന്യു - ജില്ല ഭരണകൂടത്തിന്റെയും മികച്ച് പിന്തുണ കൂടിയുണ്ട് ഈ ഉദ്യോഗസ്ഥന്. ഉരകം മലയെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെടുക്കുന്നതെന്ന് അബൂഫൈസല്‍ ബൈലൈനോട് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി സജീവ ചര്‍ച്ചയാണ് സര്‍ക്കാരുദ്ദ്യോഗസ്ഥന്റെ ഈ ഇടപെടല്‍. ചെറുകിട വ്യവസായികള്‍ക്കെതിരെയാണെന്ന് പറഞ്ഞ് അനധികൃതക്വാറി മുതലാളിമാര്‍ ഇദ്ധേഹത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോഴും കൂട്ടായ്മയിലൂടെ പരിഹരിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന്് സെക്രട്ടറി പറയുന്നത്. എന്നാല്‍ മാത്രമെ പൂര്‍ണമായും ഈ ഉദ്യമം വിജയിക്കുകയുളളൂ എന്ന നിലപാടാണ് അബൂ ഫൈസലിന്

നിലവില്‍ പതിമൂന്ന് ലൈസന്‍സ് ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനധികൃത ക്വാറികള്‍ അതിന്റെ ഇരട്ടിയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാവുന്നു എന്നും അത് അനുവദിക്കാാന്‍ പാടില്ല എന്നതാണ് ഇദ്ധേഹത്തിന്റെ നിലപാട്. 

കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഏറെ ഗുരുതരമായ അവസ്ഥയില്‍ ക്വാറി വ്യാവസായി പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ പോലും കടന്ന് പോകാന്‍ അവസ്ഥയാണുളളത് അവടെ. പോലീസ് സഹായത്തോടെയാണ്് അന്വഷണത്തിന് പോയത് പോലും.മലപ്പുറത്ത് നിന്ന് ലൈസന്‍സ് എടുക്കാനുളള അവസരമുണ്ടായിട്ടും വര്‍ഷങ്ങളോളം ലൈസന്‍സ് ഇല്ലാതെ ക്വാറി പ്രവര്‍ത്തിക്കുകയായിരുന്നെന്നും അദ്ധേഹം പറഞ്ഞു. അനധികൃത ക്വാറി പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാരുടെ പിന്തുണയുണ്ട്.

ഫൈസലിന്റെ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നനിലയില്‍ നിയമവും ചട്ടവും എന്നെ ഏല്പിച്ച ജോലി യാതൊരു ഭയവുമില്ലാതെ ചെയ്യും. 
എന്താണ് ഇവിടത്തെ വിഷയം? 
13 ലൈസെന്‍സ്ഡ് ക്വാറി ഉള്ളപ്പോള്‍ അതിന്റെ ഇരട്ടിയിലധികം അനധികൃത ക്വാറികള്‍ !
അനധികൃത ചെങ്കല്‍ ക്വാറികള്‍ കൂണ് പോലെ !
സര്‍ക്കാര്‍ ഖജനാവിലേക്ക്  
നികുതിയായും ഫീസ് ആയും  കിട്ടേണ്ട കോടിക്കണക്കിന് രൂപ കിട്ടുന്നില്ല. അത്തരം കരിങ്കല്‍ ക്വാറികളും ചെങ്കല്‍ ക്വാറികളും അടച്ചു പൂട്ടുന്നത് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ല എന്ന് പറയാന്‍ കഴിയുമോ? 
എന്റെ അന്വേഷണത്തില്‍ കണ്ണമംഗലത്ത് വന്‍കിടക്കാര്‍ തന്നെയാണ് അനധികൃത ക്വാറികള്‍ നടത്തുന്നത്. പിന്നെ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ചെറുകിട ക്വാറി എന്നോ വന്‍കിട ക്വാറി എന്നോ ഇല്ല. ലൈസന്‍സുള്ള ക്വാറികളും ലൈസന്‍സ് ഇല്ലാത്ത ക്വാറികളും എന്ന വിഭജനമേ പഞ്ചായത്തിനുള്ളൂ. അത് കൊണ്ടാണ് അനധികൃത ക്വാറികളില്‍നിന്നും തുടങ്ങിയത്. ലൈസെന്‍സ്ഡ് ക്വാറികള്‍ ലൈസന്‍സ് നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കണം. രാജ്യത്തിന്റ അടിസ്ഥാന വികസനത്തില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പക്ഷെ അത് പ്രവര്‍ത്തിക്കേണ്ടത് ലൈസന്‍സ് നേടിയിട്ടായിരിക്കണം .  പത്തിലധികം അതോറിറ്റികളില്‍നിന്നും അനുമതി നേടിയിട്ടാണ് ലൈസെന്‍സ്ഡ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ലക്ഷകണക്കിന് രൂപ സര്‍ക്കാരിന് കിട്ടുന്നു. അനധികൃത ക്വാറിയില്‍നിന്നും ഒരു രൂപ പോലും സര്‍ക്കാരിലേക്കോ അത് വഴി ജനങ്ങള്‍ക്കോ കിട്ടുന്നില്ല.ലൈസന്‍സ് ഇല്ലാതെ സൂക്ഷിക്കാന്‍ പാടില്ലാത്ത വെടിമരുന്നു എവിടുന്ന് കിട്ടുന്നു? എന്ത് സുരക്ഷിതത്വമാണ് അനധികൃത ക്വാറികള്ക്കുള്ളത്.  നടത്തിപ്പുകാരന്റെ പോക്കെറ്റിലേക്കും അവരെ സഹായിക്കുന്നവരുടെ പോക്കറ്റിലേക്കും മാത്രമാണ് അനധികൃത ക്വാറിയില്‍ നിന്നും പണം പോകുന്നത്. ജനങ്ങളുടെ പണം അന്യായമായി ഭക്ഷിക്കുന്നവന്‍ നരകത്തീയാണ് നിറ ക്കുന്നതെന്ന നബിവചനം ഓര്മയുള്ളതിനാല്‍ ഞാന്‍ അത്തരം ഒരു പോക്കറ്റ് തയ്പ്പിച്ചിട്ടല്ല. അത് കൊണ്ട് എനിക്ക് നിശ്ശബ്ദനാകേണ്ട കാര്യവുമില്ല. ദൈവം സൃഷ്ടിച്ച രൂപത്തില്‍ ഊരകം മല  വരും തലമുറക്ക് കൈമാറാന്‍ കഴിയില്ലെങ്കിലും അമിത ചൂഷണത്തില്‍ നിന്നും ഈ പ്രദേശത്തെ രക്ഷിച്ചേ മതിയാകൂ. അത് കൊണ്ട് എല്ലാ അനധികൃത ക്വാറികളും പൂട്ടുക തന്നെ വേണം. ആ ദൗത്യമാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. റവന്യു വകുപ്പും പോലീസും നമ്മോടൊപ്പമുണ്ട്. ഈ ദൗത്യം വിജയിച്ചേ മതിയാകൂ


Related UPdates
newsletter

Subscribe to our email newsletter