5
Sunday
April 2020

5
Sunday
April 2020

Travel UPDATES

കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പറക്കാൻ 3399 രൂപ

13th of May 2019

നെടുമ്പാശ്ശേരി: മലേഷ്യയിലേക്ക്  ഇന്ന് മുതൽ 3399 രൂപക്ക് പറക്കാം.

ലോകത്തെ ചെലവു കുറഞ്ഞ എയര്‍ലൈനുകളിലൊന്നാായ എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3399 രൂപയ്ക്കു പറക്കാം.

മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്‌ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്‌ടോബര്‍ 31വരെ തായ്‌ലഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്.

'ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം' എന്ന എയര്‍ലൈന്റെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ സജീവമാകുത്. ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബജറ്റില്‍ വേനല്‍ ആസ്വദിക്കാം.


Related UPdates
newsletter

Subscribe to our email newsletter