4
Tuesday
August 2020

4
Tuesday
August 2020

Stories UPDATES

സജി ചെറിയാൻ പണികഴിപ്പിച്ച ഒരു മസ്ജിദ് ; വ്യത്യസ്ഥനായി മലയാളി പ്രവാസി

11th of May 2019

നാട്ടിൽ പല ബിസിനസ്സുകളും നടത്തി അതെല്ലാം പരാജയപ്പെട്ട് കട ബാധ്യതകളുമായാണ് കായംകുളം തത്തിയൂര്‍ സ്വദേശി സജി ചെറിയാൻ ഗൾഫിലേക്ക് വിമാനം കയറുന്നത്. 2003 ൽ യു.എ.ഇ യിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് വെറും 630 ദിർഹം മാത്രം. അവിടന്നങ്ങോട്ട് കഠിനപ്രയത്നത്തിലൂടെയാണ് ഇന്ന് ഫുജൈറയിൽ അറിയപ്പെടുന്ന ബിസിനസ്‌കാരനായി സജി ചെറിയാൻ മാറിയത്. പതിമൂന്ന് ലക്ഷം ദിർഹം ചിലവിട്ട് ഒരു മസ്ജിദ് നിർമിച്ചിരിക്കുകയാണ് ഈ മലയാളിയായ പ്രവാസി ബിസിനസുകാരൻ.

ഒരു സാധാരണ നിർമ്മാണ തൊഴിലാളി ആയിട്ടായിരുന്നു പ്രവാസ ജീവിത യാത്രയുടെ തുടക്കം. പിന്നീട് ഗൾഫിലും ചെറിയ ബിസിനസ്സുകൾ നടത്തി അവയും പരാജയപ്പെട്ടു. തുടർന്ന് വിശാല മനസ്കനായ ഒരു സ്വദേശിയുടെ സഹായത്തോടെ ഒരു ലേബർ കാമ്പ് തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സജി ചെറിയാന്. 

ഇസ്‌ലാം മത വിശ്വാസികൾക്ക് വേണ്ടി അല്‍ഹൈൻ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ പള്ളി നിർമ്മിച്ചു. ഇതരമത വിശ്വാസിയായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളിയാണ് സജി ചെറിയാന്‍ നിര്‍മിച്ച’മറിയം ഉമ്മു ഈസ’ (മറിയം ഈസയുടെ മാതാവ്) എന്ന പള്ളി.

പള്ളി നിർമ്മിക്കുന്നതിന് മുൻപ് ഇദ്ദേഹം സ്ഥിരമായി ഇഫ്താർ ടെന്റുകളിൽ പോയി അവിടെ വരുന്ന ജോലിക്കാർക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നു. നോമ്പ് തുറക്കാനായി പള്ളിയിൽ പോവാൻ ജോലിക്കാർ കുറെ ദൂരം വെയിലും കൊണ്ട് നടക്കുന്നത് കണ്ടിട്ടാണ് സ്വന്തമായി ഒരു പള്ളി നിർമ്മിക്കാൻ സജി ചെറിയാൻ തീരുമാനിച്ചത്. തുടർന്ന് ഫുജൈറയിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ അനുമതികൾ കരസ്ഥമാക്കുകയും പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു.

ഫുജൈറയിലെ അറബ് പ്രമുഖരുടെയടക്കം സാന്നിധ്യത്തിൽ കഴിഞ്ഞ റമദാനിൽ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്ത്.

വിവിധ രാജ്യക്കാരായ നിരവധി ഇസ്ലാംമത വിശ്വാസികൾക്ക് ആശ്വാസകേന്ദ്രമായ ഈ പള്ളി മലയാളിയുടെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.

Courtsey: PravasiCorner


Related UPdates
newsletter

Subscribe to our email newsletter