5
Friday
June 2020

5
Friday
June 2020

Stories UPDATES

ഇതാണ് മന്ത്രി; ശൈലജ ടീച്ചർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

9th of May 2019

പെരിന്തൽമണ്ണ: കേരള സർക്കാരിൽ നിരവധി തവണ തന്റെ ഭരണ മികവ് തെളിയിച്ച മന്ത്രിയാണ് ശൈലജ ടീച്ചർ. ആരോഗ്യ വകുപ്പിൽ ശ്രദ്ധേേയമായ മുന്നേറ്റമാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇപ്പോൾ ടീച്ചർ വീണ്ടും സാമൂൂഹ്യ മാധ്യമങ്ങളിലെ താരമായിരിക്കുകയാണ്. ഫെയ്സ്സ് ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച യുവാവിന് വേണ്ട സഹാായങ്ങ ൾ നൽകിയാണ് ടീച്ചർ പ്രശംസ പിടിച്ച് പറ്റിയത്. ജിയാസ് മടശ്ശേരി തന്റെ സഹോദരിയുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ടിട്ടാണ് ഫെയ്സ് ബുക്കിൽ സഹായം അഭ്യർത്ഥിച്ചത്. കമന്റ് ശ്രദ്ധയിൽ പെട്ട ഉടനെ ടീച്ചറുടെ മറുപടിയും എത്തി. 

ജിയാസ് മടശ്ശേരിയുടെ കമന്റ്

‘ടീച്ചറേ… വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ… എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു’ – എന്നായിരുന്നു കമന്റ്.

ടീച്ചറുടെ മറുപടി

‘താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും’- ഇതായിരുന്നു മന്ത്രിയുടെ മറുപടി.

നേരത്തെ നിപ്പയെ നേരിട്ടതിലും കാസർഗോഡ് നിന്നും റോഡ് മാർഗം കുഞ്ഞിനെ കൊണ്ട് വന്നപ്പോഴും ടീച്ചർ സാമൂഹ്യ മാധ്യമങ്ങളിൽ തിളങ്ങിയിരുന്നു


Related UPdates
newsletter

Subscribe to our email newsletter