26
Monday
October 2020

26
Monday
October 2020

Education UPDATES

സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തെ എല്‍.എല്‍.എം കോഴ്‌സ്

8th of May 2019

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ എല്‍.എല്‍.എം കോഴ്‌സ് ആരംഭിക്കുന്നു. അധ്യാപനത്തിന് പുറമെ മറ്റ് ഉദ്യോഗങ്ങള്‍ക്കും, ജോലിയില്‍ പ്രമോഷനും, അഭിഭാഷക വൃത്തിയില്‍ പ്രത്യേക വിഷയത്തില്‍ പ്രാഗത്ഭ്യം നേടുന്നതിനും ഈ കോഴ്‌സ് സഹായകമാകും. രണ്ട് സെമസ്റ്ററുകളാണ് ഉണ്ടാവുക. ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ആന്റ് ബിസിനസ് ലോ, ടാക്‌സേഷന്‍ ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷണല്‍ ലോ എന്നീ ഐച്ഛിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 27. ജൂണ്‍ 12-ന് പ്രവേശന പരീക്ഷ നടത്തും. 40 സീറ്റുകളുള്ള രണ്ട് ബാച്ചുകളായിട്ടാണ് പ്രവേശനം നടത്തുക. സെമസ്റ്റര്‍ ഫീസ് 20,000 രൂപ

ബി.പി.എഡ് പ്രവേശന പരീക്ഷ 15-ന്

കാലിക്കറ്റ് സര്‍വകലാശാലയിലെ രണ്ട് വര്‍ഷത്തെ ബി.പി.എഡ് കോഴ്‌സിന് അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസിലുള്ള പ്രാവീണ്യവും മെയ് 15-ന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടത്തും.  www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രാവിലെ എട്ട് മണിക്ക് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ എത്തണം.  

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി ജിയോഗ്രഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 21 വരെ അപേക്ഷിക്കാം.   

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.എ അഡീഷണല്‍ സപ്ലിമെന്ററി ജൂലൈ 2018, ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഈവനിംഗ്) ഡിസംബര്‍ 2017, രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂണ്‍ 2018, രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് ജൂണ്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. 


Related UPdates
newsletter

Subscribe to our email newsletter