5
Friday
June 2020

5
Friday
June 2020

Education UPDATES

ഫാറൂഖ് കോളജ് സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം

8th of May 2019

2019 - 2020 വര്‍ഷത്തിലേക്കുള്ള റെഗുലര്‍ ബാച്ച്, വീക്കന്റ് ബാച്ച്, ഡിഗ്രി ഫൗണ്ടേഷന്‍, പ്ലസ് ടൂ ബാച്ച്  എന്നിവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഫാറൂഖ് കോളേജ് പി എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ 2019 - 2020 വര്‍ഷത്തെ വിവിധ ബാച്ചുകളിലേക്കുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  റെഗുലര്‍, വീക്കന്റ്, ഡിഗ്രി ഫൗണ്ടേഷന്‍, പ്ലസ് വണ്‍ ഫൗണ്ടേഷന്‍ ബാച്ചുകളിലേക്കുള്ള അഡ്മിഷന് വേണ്ടി ഇപ്പോള്‍ അപേക്ഷ നല്‍കാം.

ഒരു വര്‍ഷത്തെ ഫുള്‍ ടൈം കോച്ചിംഗാണ് റെഗുലര്‍ ബാച്ചില്‍ ലഭ്യമാക്കുക. ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, റിസര്‍ച്ച് സ്‌കോളേര്‍സ്, ഗവണ്‍മെന്റ് - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കായുള്ള വീക്കന്റ് ബാച്ച്  ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് നടക്കുക. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഡിഗ്രി ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി ഫൗണ്ടേഷന്‍ ബാച്ചിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഫൗണ്ടേഷന്‍ കോഴ്‌സ് ശനിയാഴ്ച്ചകളിലാണ് നടക്കുക.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലസ്  ടു ഫൗണ്ടേഷന്‍ ബാച്ചിലേക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ശനിയാഴ്ചകളില്‍ നടക്കുന്ന ക്ലാസുകളില്‍ സിവില്‍ സര്‍വീസിന് പുറമെ ഇന്ത്യയിലെ മറ്റു മല്‍സര പരീക്ഷകളെ പരിചയപ്പെടുത്തുന്ന വിദഗ്ദ്ധരുടെ ക്ലാസുകളും ഉണ്ടായിരിക്കും. സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് തലങ്ങളിലേക്കുള്ള പരിശീലനം അക്കാദമിയില്‍ ലഭ്യമാണ്.  ഇന്ത്യയിലെ വിദഗ്ദ്ധ സിവില്‍ സര്‍വീസ് പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. വിശാലമായ കോളേജ് ലൈബ്രറിയും മത്സര പരീക്ഷകള്‍ക്കുള്ള Exclusive Competitive Learning ലൈബ്രറിയും പരിശീലന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക്  ഉപയോഗപ്പെടുത്താം. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യം കോളേജില്‍ ലഭ്യമാണ്. അപേക്ഷാ ഫോറം www.farookcollege.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 9207755744, 9605862269 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 


Related UPdates
newsletter

Subscribe to our email newsletter