30
Monday
March 2020

30
Monday
March 2020

Local Updates UPDATES

നിയമനാംഗീകാരം ലഭിക്കാത്തതില്‍ അധ്യാപകര്‍ ഭിക്ഷാടന സമരം നടത്തി

2nd of May 2019

മലപ്പുറം: സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവുണ്ടായിട്ടും 2016 മുതല്‍ അധിക തസ്തികകളില്‍ നേരിട്ട് നിയമനം നേടിയ അദ്യാപകരും ലീവ് വേക്കന്‍സിയില്‍ നിയമിതരായവരും ദുരിതത്തിലാണെന്ന് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപക കൂട്ടായ്മ മലപ്പുറം ജില്ല കമ്മിററി. പ്രതിഷേധിച്ച് െേമയ് ദിനത്തില്‍ മലപ്പുറത്ത്  ഭിക്ഷാടന സമരം നടത്തി. അധിക തസ്തികക്കാരുടെ നിയമനം 1:1 നടപ്പിലാക്കാന്‍ മാത്രമാണ് ഉത്തരവില്‍ പറയുന്നതെന്നും ഇത് നടപ്പിലാക്കുമ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് നിയമിതരായ തൊളളായിരത്തോളം അധ്യാപകരില്‍ പകുതി പേരും പുറത്ത് പോവേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിലവിലുളള പ്രശ്‌നത്തിന് പരിഹാരത്തിന് വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാവിലെ 10 മണിക്ക് മലപ്പുറം കിഴക്കേതലയില്‍ നിന്ന് തുടങ്ങി കലക്ട്രേറ്റ്്  സമീപത്ത്് അവസാനിച്ചു. നാസര്‍ എടരിക്കോട്്് ഉദ്ഘാടനം ചെയ്തു. ബിനു, വിനോദ് കുമാര്‍ പ്രസംഗിച്ചു

 


Related UPdates
newsletter

Subscribe to our email newsletter