27th of April 2019
മഞ്ചേരി: അരീക്കോട് ബസ്സ്റ്റാന്‍ഡില്‍ തീപിടിച്ചു. രാവിലെ പത്തിനായിരുന്നു സംഭവം, ആളപായമില്ല. സ്റ്റാന്‍ഡിലെ കൂള്‍ ബാറിലെ ഗ്യാസ് സിലിണ്ടര്‍ ലീക്കായതാണ് തീപിടുത്തത്തിന് കാരണം. മുക്കത്ത് നിന്നും ഫയര്ഫോഴ്സെത്തുകയും ട്രോമ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും തക്ക സമത്ത് എത്തി തീ നിയന്ത്രിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഓഡിറ്റോറിയം, സെനറ്റ് ഹൗസ്, സെമിനാര്‍ കോംപ്ലക്സ്, ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാള്‍, സ്റ്റുഡന്‍സ് ട്രാപ്പ്, കോഹിനൂര്‍ ഗ്രൗണ്ട് എന്നിവ ഉപയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സെനറ്റ് ഹൗസ് - സെനറ്റ് യോഗം, അക്കാദമിക് കൗണ്‍സില്‍ യോഗം, യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് എന്നിവക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെയോ, ജീവനക്കാരുടെയോ പരിപാടികള്‍ക്ക് സെനറ്റ് ഹൗസ് വിട്ടുനല്‍കില്ല. ഓഡിറ്റോറിയം, സെമിനാര്‍ കോംപ്ലക്സ്, ടാഗോര്‍ നികേതന്‍ ഹാള്‍ എന്നിവ സര്‍വകലാശാലയുടെ ഔദ്യോഗിക പരിപാടികള്‍ക്കും സംഘടനകളുടെ പരിപാടികള്‍ക്കും വിട്ടുനല്‍കും. ഔദ്യോഗിക പരിപാടികള്ക്കൊഴിച്ച് മറ്റ് പരിപാടികള്‍ക്ക് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കും. സെമിനാര്‍ കോംപ്ലക്സ്, സെനറ്റ് ഹൗസ്, ടാഗോര്‍ നികേതന്‍, സ്റ്റുഡന്‍സ് ട്രാപ്പ് എന്നിവ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നല്‍കില്ല. ഓഡിറ്റോറിയം, കോഹിനൂര്‍ ഗ്രൗണ്ട് എന്നിവ അനുവദനീയമായ പരിപാടികള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിയതിന് ശേഷം നല്‍കും. ഓഡിറ്റോറിയത്തിന് വാടക 11,025 രൂപയും ജി.എസ്.റ്റി+കെ.എഫ്.സിയും കോഷന്‍ ഡെപ്പോസിറ്റ് 5,000 രൂപയുമായിരിക്കും. കോഹിനൂര്‍ ഗ്രൗണ്ടിന് 27,565+ജി.എസ്.റ്റി+കെ.എഫ്.സി ചാര്‍ജ്ജ് ഈടാക്കും.
ഓഡിറ്റോറിയം, സെമിനാര്‍ കോംപ്ലക്സിന്റെ നോണ്‍ എ.സി സൈഡ് ഹാള്‍ എന്നിവ ജീവനക്കാരുടെ യാത്രയയപ്പ്, സാംസ്കാരിക പരിപാടികള്‍ എന്നിവക്കായി സൗജന്യമായി നല്‍കും. പെന്‍ഷന്‍കാരുടെയും സൊസൈറ്റികളുടെയും വാര്‍ഷിക ജനറല്‍ ബോഡികള്‍ക്കും ഓഡിറ്റോറിയം സൗജന്യമായി നല്‍കും. ഡി.എസ്.യു, യൂണിവേഴ്സിറ്റി യൂണിയന് എന്നിവയുടെ പരിപാടികള്‍ക്ക് സെമിനാര്‍ കോംപ്ലക്സ്, ഓഡിറ്റോറിയം, സ്റ്റുഡന്‍സ് ട്രാപ്പ് എന്നിവയും സൗജന്യമായി നല്‍കും.
സര്‍വകലാശാല കാമ്പസില്‍ ഷൂട്ടിംഗ് നടത്തുന്നതിന് പ്രതിദിനം 50,000 രൂപയും ജി.എസ്.റ്റിയും 1,10,250 രൂപ കോഷന്‍ ഡെപ്പോസിറ്റും നല്‍കണം. മാര്‍ച്ച് 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റാണ് തീരുമാനം കൈക്കൊണ്ടത്. ഗ്രീന്‍ പ്രോട്ടോകോള്‍ കണിശമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു
ഭിന്നശഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്.പി) ഐക്യരാഷ്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയുടെ യുനെസ്കോ ചെയര്‍ പദവി ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
സാമൂഹ്യ അധിഷഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്.പി. സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയിലെ കാര്യക്ഷമവും മികവുറ്റതുമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഡി.എം.ആര്.പി.യെ ചെയര്‍ അംഗീകരിച്ചത്. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സാ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികവിന്റെ കേന്ദ്രമായി ഈ യുനസ്കോ ചെയര്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവയുടെ പരസ്പര സഹകരണം ഈ കേന്ദ്രത്തിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.
കോഴിക്കോട് മലപ്പുറം കണ്ണൂര്‍ ജില്ലകളിലായി പത്തോളം കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കുകളും സര്‍വകലാശാല മനശാസ്ത്ര വിഭാഗത്തിലെ അഡ്വാന്‍സ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കും കഴിഞ്ഞ 4 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ 8200ത്തോളം ഗുണഭോക്താക്കളാണ് ഈ പദ്ധതിക്ക് കീഴിലുള്ളത്. ബുദ്ധിവികാസ വൈകല്യം സംഭവിച്ച പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കുളള സമഗ്രവും സുസ്ഥിരവുമായ തെറാപ്പി സംവിധാനങ്ങളും മുതിര്‍ന്ന ഭിന്നശേഷി ക്കാര്‍ക്കുള്ള ലൈഫ് സ്കില്‍ ടെയിനിംഗും കൂടാതെ അധ്യാപകര്‍, മറ്റ് പ്രൊഫഷണലുകള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയിലെ ഗവേഷണവും നടന്നു വരുന്നു. കോവിഡ് 19ന്റെ കാലത്ത് ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ പദ്ധതി ഉള്‍പ്പെടെ വ്യത്യസ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടന്നുവരുന്നു.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിന് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. രാവിലെയും വൈകുന്നേരവും സര്‍വീസ് നടത്തും. മലപ്പുറത്ത് നിന്ന് ഒരു ബസ് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8.30-ന് പുറപ്പെട്ട് കൊണ്ടോട്ടി വഴി സര്‍വകലാശാലാ കാമ്പസിലെത്തും. കുന്ദമംഗലത്ത് നിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ 8.30-ന് പുറപ്പെട്ട് മലാപറമ്പ ബൈപാസ് വഴിയാണ് കാമ്പസിലെത്തുക.
തിങ്കള്‍ മുതല്‍ വെള്ളി വരെ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്ന് ദേശീയപാത വഴി ബസ് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 8.45-ന് വെസ്റ്റ്ഹില്ലില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച മലപ്പുറത്ത് നിന്ന് ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. മലപ്പുറം, കുന്ദമംഗലം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ നീലകണ്ഠന് ഫോണ്‍: 9847124973. വെസ്റ്റ്ഹില്‍ ബസിന്റെ ഡ്രൈവര്‍ കെ.ടി.ബാബു ഫോണ്‍: 9947456333. രാവിലെ 11-നും ഉച്ചക്ക് രണ്ട് മണിക്കും ഇടയില്‍ വിളിച്ച് ബുക്ക് ചെയ്ത് വേണം യാത്രചെയ്യാന്‍. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കാലിക്കറ്റ് സര്‍വകലാശാല ബസ് സര്‍വീസ് നടത്തുന്നതെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടുമുറ്റത്ത് അഞ്ജാത ജീവിയുടെ കാൽപാടുകൾ കണ്ട് ആശങ്കയിലായിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്രയിലെ കണ്ണിപ്പൊയിൽ പ്രദേശത്തെ നാട്ടുകാർ.ചൊവ്വാഴ്ച രാവിലെയാണ് ഏഴ് ഇഞ്ച് വീതിയും എട്ട് ഇഞ്ച് നീളവും ഉള്ള കാല്‍പ്പാടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
കണ്ണിപെയില് നല്ലാശ്ശേരി പറമ്ബ്, പൊയില്‍ കുന്നുമ്മല്‍ വിജയന്റെ വീട്ടു മുറ്റം, കിഴക്കേ പറമ്ബില്‍, കണ്ണിപൊയില്‍ പൈതോത്ത് റോഡില്‍ അങ്കണവാടിക്ക് സമീപം എന്നിവിടങ്ങളില്‍ ആണ് കാല് പാടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവിയുടെ കരച്ചില് കേട്ടതായും നാട്ടുകാര്‍ പറയുന്നു.വനംവകുപ്പ്, പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാണ്ടിക്കാട് മോഴക്കല്ലിലെ പരേതനായ കണക്കന്‍തൊടിക അലവി ഹാജിയുടെ ഭാര്യ ആയിശ (82) ആണ് മരിച്ചത്. വീട്ടുവളപ്പില്‍ കാറ്റില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്ബിയില്‍ അബദ്ധത്തില്‍ പിടിച്ചാണ് ഷോക്കേറ്റത്.
മക്കള്‍: സൈനബ, റുഖിയ(വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്ബര്‍), ഉമ്മുകുല്‍സു, കദീജ, ഉമ്മര്‍, റംലത്ത്(കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഹസന്, പരേതരായ ഫാത്തിമ്മ, ജഹഫര്‍ സാദിഖ്.
കൊണ്ടോട്ടി : കല്ലട ബസ് ജീവനക്കാരന് യാത്രക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭത്തില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ വെച്ച് കല്ലട ബസ് തടഞ്ഞ് പേര് കൊല്ലട എന്നാക്കി. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലായിരുന്നു സമരം.
ആലുങ്ങല്‍ ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
സമീപ പ്രദേശങ്ങളിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഫിലിം ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടി, സൗദി കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും മറൈന്‍ കെമിസ്ട്രിയില്‍ പിഎച്ടി കരസ്ഥമാക്കി പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് ചൈന സിചിയാങ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് കരസ്ഥമാക്കിയ റാസിക് കേലസന് തൊടി, കൊച്ചി കുസാറ്റ് പിജി എന്‍ട്രന്‍സ് പതിമൂന്നാം റാങ്ക് നേടിയ നസ് ല എം, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് പിജി എന്ട്രന്സില് രണ്ടാം റാങ്കുകാരന് റഹീന് കെ, കാലുകൊണ്ട് പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കിയ ദേവിക , കോമഡി ഉത്സവ് ഫെയിം സിങ്ങര്‍ തീര്‍ത്ഥ തുടങ്ങിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് മൊയ്തീന്‍കുട്ടി കെടി, സെക്രട്ടറി സാദിഖ് എംകെ, പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ബ്ലോക്ക് മെമ്പര്‍ രാജേഷ് ചാക്യാടന്‍, വാര്‍ഡ് മെമ്പര്‍മാരായ സവാദ് കള്ളിയില്‍, മുഹമ്മദ് കാട്ടുകുഴി, മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ എ, ഹനീഫ ടി, തുടങ്ങിയവര്‍ സംസാരിച്ചു.
മൊറയൂർ : ദേശീയ പാതയിൽ കാറപകടം. ബസ്സ് സ്റ്റോപ്പ് നിർമാണവുമായി ബന്ധപ്പെട്ട് റോഡിലേക്ക് തള്ളി നിന്ന കല്ലിൽ തട്ടി കാർ മറിഞ്ഞ് സമീപത്ത് നിറുത്തിയിട്ടിരുന്ന ഇന്നോവയുടെ മുകളിലേക്കും എതിർ ദിശയിൽ വരുകയായിരുന്ന കാറിനെയും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുലർച്ചെയാണ് സംഭവം.
തൃശൂര്‍ മുണ്ടൂര്‍ പുറ്റേക്കരയില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു
ഓട്ടോയാത്രക്കാരായ മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈക്കാട്ട് മണിയുട ഭാര്യ രുഗ്മിണി (47) മണിയുടെ സഹോദരന് രവീന്ദ്രന്റെ മകന് അലന് കൃഷ്ണ (ആറ്) എന്നിവരാണു മരിച്ചത്. ഓട്ടോയില്‍ ഇടിച്ചശേഷം ടാങ്കര്‍ ദിശതെറ്റി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി.പെട്രോളിയം സിലിണ്ടര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴു പേര്‍ക്കാണു പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരം
താനൂർ: മഞ്ഞപ്പിത്തമായിരുന്നു തുടക്കം, പതിയെ കരളിന് ബാധിച്ചു രോഗം. ഇപ്പോൾ എറണാകുളം അമൃതയിൽ വെച്ച് കരൾ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ് ഒമ്പത് വയസുകാരൻ അമൽ എന്ന നന്തുവിന്. ഓപ്പറേഷനും തുടര ചികിൽസക്കമായി 30 ലക്ഷം രൂപ ചിലവ് വരും. താനൂർ കാട്ടിലങ്ങാടി സ്വദേശിയായ കാട്ടിലപ്പറമ്പിൽ അനീഷ് -ജിൽ ഷ ദമ്പതികൾ താമസിക്കുന്നത് കൊടിഞ്ഞിയിൽ വാടക വീട്ടിലാണ്. എ.എം.എൽ.പി സ്കൂളിലാണ് നന്തു പഠിക്കുന്നത്. സ്കൂൾ അധ്യാപകരും നാട്ടുകാരും ചേർന്ന് സഹായം എത്തിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നന്തുവിന് നിങ്ങളുടെ സഹായം വേണം.
അനീഷ് (കുഞ്ഞിന്റെ പിതാവ്) 7356271558
സമദ് മാസ്റ്റർ (സ്കൂൾ ഹെഡ് മാസ്റ്റർ + കമ്മിറ്റി കോഡിനേറ്റർ) 9387723524
Bank details
JILSHA .MP
DHANALAXMI BANK
EDAPPALLY AIMS BRANCH
A/C 015500100253553
IFSC CODE - DLXB0000155
മലപ്പുറം: സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവുണ്ടായിട്ടും 2016 മുതല്‍ അധിക തസ്തികകളില്‍ നേരിട്ട് നിയമനം നേടിയ അദ്യാപകരും ലീവ് വേക്കന്‍സിയില്‍ നിയമിതരായവരും ദുരിതത്തിലാണെന്ന് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപക കൂട്ടായ്മ മലപ്പുറം ജില്ല കമ്മിററി. പ്രതിഷേധിച്ച് െേമയ് ദിനത്തില്‍ മലപ്പുറത്ത് ഭിക്ഷാടന സമരം നടത്തി. അധിക തസ്തികക്കാരുടെ നിയമനം 1:1 നടപ്പിലാക്കാന്‍ മാത്രമാണ് ഉത്തരവില്‍ പറയുന്നതെന്നും ഇത് നടപ്പിലാക്കുമ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് നിയമിതരായ തൊളളായിരത്തോളം അധ്യാപകരില്‍ പകുതി പേരും പുറത്ത് പോവേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിലവിലുളള പ്രശ്നത്തിന് പരിഹാരത്തിന് വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാവിലെ 10 മണിക്ക് മലപ്പുറം കിഴക്കേതലയില്‍ നിന്ന് തുടങ്ങി കലക്ട്രേറ്റ്് സമീപത്ത്് അവസാനിച്ചു. നാസര്‍ എടരിക്കോട്്് ഉദ്ഘാടനം ചെയ്തു. ബിനു, വിനോദ് കുമാര്‍ പ്രസംഗിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തമിഴ്നാട്ടിലെ പറങ്കിപേട്ട് വിദ്യാഭ്യാസ സമുച്ചയം പണിയുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. തമിഴ്നാട്ടിന്റെയും പോണ്ടിച്ചേരിയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ ഹാജി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് സൗജന്യമായി നല്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് ജാമിഅ കലിമ ത്വയ്യിബ എന്ന പേരില്‍ സമസ്ത വിദ്യാഭ്യാസ കോംപ്ലക്സ് സ്ഥാപിക്കുന്നത്.
സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അല്‍ഹാജ് കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ മരക്കാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പണം നടത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, കേന്ദ്ര മുശാവറ മെമ്ബര്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്ബര്‍ ഇ മൊയ്തീന് ഫൈസി പുത്തനഴി, തമിഴ്നാട് എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍, മൗലാന എ മുഹമ്മദ് ഇസ്മാഈല്‍, മൗലാന എ ഷഫീഖ് റഹ്മാന് പ്രസംഗിച്ചു. കലിമ ത്വയ്യിബ അറബിക് കോളേജ് വര്‍ക്കിംഗ് സെക്രട്ടറി എ അബ്ദുറശീദ് ജാന്‍ സ്വാഗതവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മൗലാനാ എ സഫിയുള്ള, ഹാഫിള് എ അഹ്മദ് ഖബീര്‍ ഖാസിമി, ആദൃശ്ശേരി കുഞ്ഞുമോന് ഹാജി, പി. ഹംസ പോണ്ടിച്ചേരി, എം.എസ് മുഹമ്മദ് യൂനുസ്, എസ്ഒ സൈത് ആരിഫ്, എച്ച് അബ്ദുസ്സമദ് റശാദി, എം.ഇ സൈദ് അന്‍സാരി, എസ് ഖാദറലി മരക്കാര്‍, എസ് ഹബീബ് മുഹമ്മദ്, എസ് സുല്‍ത്താന്‍ അബ്ദുല്‍ഖാദിര്‍, എസ് ഹമീദ് അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പെരുമുഖം, ഉസ്മാന് ഫൈസി, സി.വി മുഹമ്മദ് ശമീര്‍, സൈഫുദ്ദീന് വയനാട് (കോയമ്ബത്തൂര്‍), സി. മുഹമ്മദ് സഹീര്‍, അബ്ദുറഹിമാന് കണിയാരത്ത്, ടി.സി ഹാരിസ് ട്രിച്ചി, എച്ച് മുഹമ്മദ് മഖ്തൂം എ ബശീര്‍ അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാട്: ; ചുരം ഒമ്പതാം വളവില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ക്ലീനര്‍ മരണപ്പെട്ടു. തമിഴ്നാട് രാഗയം സ്വദേശി രഘു (26) ആണ് മരിച്ചത്. ഉച്ചക്കാണ് അപകടം അമ്പത് അടിയോളം താഴ്ചയുളള കൊക്കയിലേക്കാണ് മറിഞ്ഞത്. ഫയര്‍ ഫോഴ്സെത്തി രക്ഷപ്രവര്‍ത്തനം നടത്തി.
ഉഡുപ്പി : ഇന്നലെ പുറത്ത് വന്ന പ്ലസ് ടു (പി . യു ) പരീക്ഷഷയുടെ ഫലമറിഞ്ഞപ്പോൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
ഉഡുപ്പി ജില്ലയിലെ ഹെബ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്. ബോര്‍ഡ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിഷാദാവസ്ഥയില്‍ ആയിരുന്നു.
ഹെബ്രി ഗ്രാമത്തിലെ പ്രജ്ഞ (18) ആണ് തിങ്കളാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.
ആര്‍ട്ട് സ്ട്രീം വിദ്യാര്‍ത്ഥിനിയായ പ്രജന്ന കന്നഡ വിഷയത്തില്‍ പരാജയപ്പെട്ടു. ബാക്കിയുള്ള എല്ലാ വിഷയങ്ങളിലും 60 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഫലം അറിഞ്ഞതിന് ശേഷം സ്വഗൃഹത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Courtsey : Kasargod times
കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ ആര്.എസ്.എസ് പ്രവര്ത്തകന് ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ പശ്ചാത്തലത്തില്‍ തിരൂര്‍ ആര്.ഡി.ഒ പി.ബി സുനി ലാലിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കൊടിഞ്ഞിയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. കൊടിഞ്ഞിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പുറത്തു നിന്നുള്ള ആളുകളുടെ ഇടപെടലുകള്‍ ഉണ്ടാകരുത്. അത്തരം ഇടപെടലുകള്‍ തടയാനും ശക്തമായ നടപടിക്കും യോഗം തീരുമാനിച്ചു. മുന്‍കൂട്ടി അനുമതിയില്ലാതെ പ്രകടനം നടത്തിയാലും ശക്തമായ നടപടിയുണ്ടാകും. ലഭിച്ച പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തിട്ടുണ്ടെന്നും വ്യക്തമായ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കുമെന്നും പോലീസ് യോഗത്തെ അറിയിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്.ഡി.ഒക്ക് പുറമെ തിരൂരങ്ങാടി തഹസില്‍ദാര്‍ ഐ.എ. സുരേഷ്, അഡി. തഹസില്‍ദാര്‍ ജാഫറലി, തിരൂരങ്ങാടി സി.ഐ. കെ. മുഹമ്മദ് റഫീഖ്, എസ്.ഐ.ആര്. രാജേന്ദ്രന് നായര്‍, കൊടിഞ്ഞി മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടി, പി.വി കോമുട്ടി ഹാജി, പഞ്ചായത്തംഗം ഊര്‍പ്പായി സൈതലവി, പത്തൂര്‍ മൊയ്ദീന് കുട്ടി, യു.എ. റസാഖ്, എന്‍.മുസ്തഫ (ലീഗ്), വി.വി. അബു, ലത്തീഫ് കൊടിഞ്ഞി, ഷാഫി പൂക്കയില്‍ (കോണ്‍ഗ്രസ്), കെ.ബാലന്, പി.കെ. ഫിര്‍ദൗസ് (സി.പി.ഐ.എം), സുലൈമാന്‍ കുണ്ടൂര്‍ (എസ്.ഡി.പി.ഐ.) ഖാദര്‍ പുന്നക്കോടന്‍ (ആര്.എസ്.പി), വി.വി. ഷാജന്, സി. റിജു, കെ വിപിന്‍ദാസ്(ബി.ജെ.പി.), പാട്ടശ്ശേരി റഷീദ്, എം.റസാഖ് ഹാജി (പി.ഡി.പി), മോഹനന് (സി.പി.ഐ), എന്നിവര്‍ സംസാരിച്ചു.
കൊടിഞ്ഞി: മതം മാറിയതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരിക്കും മക്കൾക്കുമെതിരെ ആർ.എസ്.എസ് വധ ഭീഷണി.
ഭീഷണി നേരിട്ട ഇളയ സഹോദരിയും മക്കളും ഫൈസലിന്റെ മരണത്തോടെ ഇസ്ലാം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ സഹോദരിയും മകനും നല്കിയ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര് എസ് എസ്പ്രവര്ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാളാണ് കുട്ടികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നിന്ന് നിസ്കാരം കഴിഞ്ഞ് തിരിച്ച് വരുുമ്പോഴാണ് ഭീഷണിയെന്നും പരാതിയിലുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍
മലപ്പുറം: കാസര്‍ഗോഡ് പെരിയയില്‍ ജീവന് നഷ്ടപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നയിക്കുന്ന ധീരസ്മൃതി യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ പര്യാടനം നടത്തും.രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ച് കൊളപ്പുറത്തെത്തിച്ച് കൊളപ്പുറത്ത് വെച്ച് സ്മൃതി സംഗമം നടക്കും.ശേഷം എടപ്പാളില്‍ സ്വീകരണം നല്കി പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, യുത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്.രവീന്ദ്രദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആര് മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ,മറ്റു സംസ്ഥാന നേതാക്കള്‍ ജാഥയെ അനുഗമിക്കും. കൊളപ്പുറത്തെ സ്മൃതി സംഗമത്തില്‍ ആര്യാടന് മുഹമ്മദ്, എ.പി.അനില്‍കുമാര്‍ എം.എല്‍.എ, വി.വി പ്രകാശ് മറ്റ് കെ.പി.സി.സി ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് പ്രസിഡണ്ട് റിയാസ് മുക്കോളി പറഞ്ഞു
മലപ്പുറം(എടവണ്ണ): എടവണ്ണ കുണ്ടുതോടില്‍ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും സമീപത്തെ മരത്തിലും ഇടിച്ച് അപകടം.സഹോദരിമാരുള്‍പ്പെടെ മൂന്ന് പേര് മരിച്ചു.ബൈക്ക് യാത്രികനായിരുന്ന നീരുല്‍പ്പന്‍ ഫര്‍ഷാദ്(17),വാകയില്‍ ഹൗസ് പാത്തുമ്മ(66),പാത്തുമ്മയുടെ സഹോദരി വാകയില്‍ ഹൗസ് സുബൈറ (40 )എന്നിവരാണ് മരിച്ചത്.ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരിലധികവും സീറ്റിലിടിച്ച് തലക്കാണ് പരുക്കേറ്റത്.കോഴിക്കോട് നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് വളവില്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് തൊട്ടടുത്ത മരത്തിലിടിച്ച് നിറുത്തുകയായിരുന്നു.മരത്തിലിടിച്ച് ബസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.പരുക്കേറ്റവരില്‍ ഗുരുതര പരുക്കുകള്‍ ഉളളവരുമുളളവരുമുണ്ട്.എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നെങ്കിലും രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.മരണ സംഖ്യ കൂടുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍
കായിക ഭൂപടത്തിൽ സർവ്വകലാശാല മികച്ച സംഭാവന നൽകി -മുഖ്യമന്ത്രി
Like: Byline.online
അക്വാട്ടിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.
തേഞ്ഞിപ്പലം: സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ മികച്ച സംഭാവനയാണ് കാലിക്കറ്റ് സർവ്വകലാശാല നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറിലെ ഏറ്റവും വലിയ നീന്തൽകുളം സർവ്വകലാശാലയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.നീന്തൽ രംഗത്ത് ഏറെ മുന്നോട്ട് പോവാൻ അക്വാട്ടിക് കോംപ്ലക്സ് ഉപകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്രെഡിറ്റ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താൻ പറ്റുന്നതിന് കുറിച്ച് സർക്കാർ പഠനം നടത്തുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ ഉന്നതാധികാര വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സർവ്വകലാശാലയുടെ കായിക മികവിന് കായിക വകുപ്പിന്റെ പൂർണ പിന്തുണ ഉറപ്പ് നൽകുന്നതായി കായിക -യുവജന കാര്യ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.മലബാറില്‍ ആദ്യത്തെ വലിയ അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളാണ് ഇതോടെ യാഥാർത്ഥ്യമായത്.
സര്‍വകലാശാലാ വിദ്യാര്‍ഥികളെ കൂടാതെ ഫീസോടെ സ്കൂള്‍ - കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം വിഭാവനചെയ്യുന്നത്. 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പൂളിന്റെസംഭരണശേഷി. ഒരുതവണ വെള്ളം നിറച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ശുദ്ധീകരണ സംവിധാനമുള്ള ആധുനിക രീതിയിലാണ് പൂള് നിര്‍മ്മിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും മഴ സംഭരണത്തെ ആശ്രയിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. - വനിതാ നീന്തല്‍ പരിശീലകരെയും ഇവിടെ നിയമിക്കും.ഏപ്രിൽ മാസത്തോടെ പൂർണമായും സജജമാകും
അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, ഡോ.കെ.മുഹമ്മദ് ബഷീർ, ഡോ.സക്കീർ ഹുസൈൻ, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വള്ളിക്കുന്ന്: മലപ്പുറം വള്ളിക്കുന്ന് അത്താണിക്കലിൽ ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.ഡ്രൈവർക്ക് പരുക്കുണ്ട്. രാവിലെ ഫസ്റ്റ ട്രിപ്പെടുക്കാൻ എടുത്തപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ടോയ്സ് ഷോപ്പിലേക്കാണ് ഇടിച്ചു കയറിയത്.കടയുടെയും ബസിന്റെയും മുൻ ഭാഗം തകർന്നിട്ടുണ്ട്.
അങ്ങാടിപ്പുറം :റെയിൽവേ മേൽപാലത്തിലെ ടാറിംഗ് പ്രവർത്തികൾ പൂർത്തിയാക്കി ഇന്ന്
(9. 2 .19 - ശനി) രാവിലെ 9.30 മുതൽ ഗതാഗതത്തിന് തുറന്നു കൊടുത്തു.
വാഹനങ്ങൾ മേൽപാലത്തിലൂടെ ഓടി തുടങ്ങി.
മൂന്നിയൂർ: കഴിഞ്ഞ വർഷക്കാലത്തെ ശക്തമായ പ്രളയത്തെ തുടർന്ന് തകർന്ന മൂന്നിയൂർ മണ്ണട്ടുംപാറ അണക്കെട്ട് ഷട്ടറുകളുൾപ്പെടെയുള്ള നവീകരണ പ്രവർത്തികൾ മാർച്ച് 15നകം പൂർത്തിയാക്കും. അറബിക്കടലിൽ നിന്ന് കൃഷിയിടങ്ങളിലേക്കും മറ്റും ഉപ്പും വെള്ളം കയറുന്നത് തടയാൻ നിർമിച്ചതണ് അണക്കെട്ട്.
രണ്ട് ഷട്ടറുകൾ പുതുക്കുകയും രണ്ട് ഷട്ടറുകൾ കേടുപാടുകൾ തീർക്കുകയുമാണ് അടിയന്തിരമായി ചെയ്യുന്നത്. കടലുണ്ടിപ്പുഴയിൽ തടയണ സ്ഥാപിച്ച് 40 ലക്ഷം സർക്കാർ ഫണ്ട് ഉപയാഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. മൂന്നിയൂരിനടുത്തുള്ള പത്തോളം ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ അണക്കെട്ടിനെ ശുദ്ധജലത്തിനായി ആശ്രയിക്കുന്നുണ്ട്. നവീകരണ പ്രവൃത്തിക്ക് പറ്റിയ കാലാവസ്ഥയാണിപ്പോൾ ഉള്ളത്. അതിനാൽ പെട്ടെന്ന് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.
മൂന്നിയൂർ: കഴിഞ്ഞ വർഷക്കാലത്തെ ശക്തമായ പ്രളയത്തെ തുടർന്ന് തകർന്ന മൂന്നിയൂർ മണ്ണട്ടുംപാറ അണക്കെട്ട് ഷട്ടറുകളുൾപ്പെടെയുള്ള നവീകരണ പ്രവർത്തികൾ മാർച്ച് 15നകം പൂർത്തിയാക്കും. അറബിക്കടലിൽ നിന്ന് കൃഷിയിടങ്ങളിലേക്കും മറ്റും ഉപ്പും വെള്ളം കയറുന്നത് തടയാൻ നിർമിച്ചതണ് അണക്കെട്ട്.
രണ്ട് ഷട്ടറുകൾ പുതുക്കുകയും രണ്ട് ഷട്ടറുകൾ കേടുപാടുകൾ തീർക്കുകയുമാണ് അടിയന്തിരമായി ചെയ്യുന്നത്. കടലുണ്ടിപ്പുഴയിൽ തടയണ സ്ഥാപിച്ച് 40 ലക്ഷം സർക്കാർ ഫണ്ട് ഉപയാഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. മൂന്നിയൂരിനടുത്തുള്ള പത്തോളം ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ അണക്കെട്ടിനെ ശുദ്ധജലത്തിനായി ആശ്രയിക്കുന്നുണ്ട്. നവീകരണ പ്രവൃത്തിക്ക് പറ്റിയ കാലാവസ്ഥയാണിപ്പോൾ ഉള്ളത്. അതിനാൽ പെട്ടെന്ന് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.
Subscribe to our email newsletter