23
Saturday
January 2021

23
Saturday
January 2021

Stories UPDATES

ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്ജെൻഡർ (സ്ത്രീ കഥാപാത്രം ) മനസ് തുറക്കുന്നു

27th of April 2019

_ഹെയ്ദി സാദിയ

ചരിത്രം കുറച്ചു ഹാരിണി ചന്ദന 
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ യുവതി സ്ത്രീ കഥാപാത്രമായി എത്തുന്നു. 

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ സിനിമയിൽ സ്ത്രീ കഥാപാത്രമായി എത്തുന്നത്.  
കൊല്ലായിക്കൽ മൂവീസിന്റെ ബാനറിൽ വിനോയ് കൊല്ലായിക്കൽ നിർമാണത്തിൽ,  അരുൺ സാഗര സംവിധാനം ചെയ്യുന്ന, ഫിറോസ് ഖാൻ നായകനായി എത്തുന്ന “ദൈവത്തിന്റെ മണവാട്ടി “എന്ന സിനിമയിൽ പ്രധാന നായികയായിയാണ് ഹാരിണി വെള്ളിത്തിരയിലേക് കടക്കുന്നത്. 
നായിക ബൈലൈനുമയി മനസ്സ് തുറക്കുന്നു.

ജന്മനാട്, വീട്, ബാല്യം

ഞാൻ ജന്മം കൊണ്ട് ഞാൻ ഒരു കൊച്ചിക്കാരിയാണ്. എറണാകുളം കുമ്പളങ്ങി മഠത്തിപ്പറമ്പിൽ ജോയിയും കുഞ്ഞുമോളുമാണ് എന്റെ അച്ഛനമ്മമാർ. ബിജോയ്‌ എന്ന ഒരു അനിയനും ഉണ്ട്. വളരെ കഷ്ടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു എന്റെ ബാല്യം. എന്നാലും എന്നിൽ ഇന്നും ഒരു കുട്ടിത്തം ഉറങ്ങികിടക്കുന്നുണ്ട് അന്ന് ലഭിക്കാത്ത പരിഗണനകൾ ഇനിയെപ്പോഴേലും ലഭിച്ചാൽ പുറത്തെടുക്കാൻ വേണ്ടിയുള്ളതാണ് അത്. (കണ്ണ് തുടച്ചുകൊണ്ട് പുഞ്ചിരിയോടെ ). 

 വിദ്യാഭ്യാസം

എറണാകുളം ജില്ലയിലിലെ സെന്റ്. പീറ്റർസ് ഹൈ സ്കൂളിലാണ് ഞാൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ചത്. എസ് എസ് എൽ സി പരീക്ഷ ജയിച്ചശേഷം എനിക്ക് തുടർന്ന് പഠിക്കാനുള്ള അവസരം ലഭിച്ചില്ല. വീട്ടിലെ സാഹചര്യങ്ങളും എന്റെ ജെൻഡറും അവിടെ അന്നും പ്രശ്നമായിരുന്നു. തുടർന്നു പഠിക്കണം. വീട് നന്നായി നോക്കണം. അറിയപ്പെടുന്ന ഒരു നർത്തകിയാവണം എന്നൊക്കെ ആഗ്രഹങ്ങൾ  ഉണ്ടായിരുന്നു അന്ന് എനിക്ക്. പക്ഷെ കഴിഞ്ഞു പോയതിൽ എനിക്ക് ഒരു നഷ്ടവും തോന്നുന്നില്ല കാരണം ഞാൻ നിമിത്തത്തിൽ വിശ്വാസയ്ക്കുന്നവാളാണ്. എല്ലാം അതിന്റെതായ സമയമായാൽ നടക്കും. അതിന്റെ ഉദാരഹരണമാണ് എന്റെ ജീവിതം തന്നെ .

ഹാരിണിയിലേക് എത്തിയത്

പതിനാലാം വയസ്സിൽ ഞാൻ പത്താം ക്ലാസ്സ്‌ പാസ്സായി, പിന്നെ ഞാൻ പോകുന്നത് ജോലികയിറുന്നു. എറണാകുളം വരുമ്പോ എന്നെപോലെയുള്ള സഹോദരിമാരെ കാണുമായിരുന്നു അന്ന് ട്രാൻസ്‌ജെൻഡർ എന്താണ്, സർജറി ചെയാം, പെണ്ണായി ജീവിക്കാം എന്നൊന്നും അറിയില്ലായിരുന്നു, ഒരിക്കൽ ഞങ്ങൾ മൈസൂർ ഒരു പരിപാടിക്കു പോയിരുന്നു അവിടെ വെച്ച് ഒരുപാട് സർജറി ചെയ്തു മാറിയവരെ കണ്ടു, ഇത്രയും സൗന്ദര്യമുള്ള സ്ത്രീകളെ അതിനു മുന്നേ ഞാൻ എവിടെയും കണ്ടിട്ടിരുന്നില്ല. അപ്പോൾ കൊതിച്ചതാണ് ആരും തിരിച്ചറിയാത്ത ഒരു മാറ്റവും സൗന്ദര്യവും. അങ്ങെനെ ഞാൻ വീട് വിട്ട് പെണ്ണാവാൻ ഇറങ്ങി. 

നാടവിട്ടുള്ള ജീവിതം.? 
ഞാൻ വീട് വിട്ട് നേരെ പോകുന്നത് കോഴിക്കോട്ടേക്കായിരുന്നു. തെരുവിൽ ഒറ്റപെട്ടു നിക്കുന്നു, ഭക്ഷണമില്ല, വസ്ത്രമില്ല, താമസസൗകര്യമില്ല. വളരെ കഷ്ടങ്ങളായിരുന്നു 16 വയസ്സുള്ള ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും ദുരിതങ്ങൾ  അന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനുള്ള കൊതിയിൽ ഞാൻ അതൊക്കെ തരണം ചെയ്തു ബാംഗ്ളൂരിന് വണ്ടി കേറി. ഹിജ്‌റ സംസ്കാരത്തിൽ നിന്നുകൊണ്ട് ഞാൻ സർജ്ജറി ചെയ്തു. പിന്നീട് ഞാൻ വീട്ടിലേക് പോകാൻ ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ എനിക്ക് ജന്മം നൽകിയവർക്ക് എന്നെ ഇനി വേണ്ട എന്ന് പറഞ്ഞു. ഇന്നും ഞാൻ കാത്തിരിക്കുന്നു എന്റെ അമ്മയുടെ വിമിക്കായ്‌. ബാംഗ്ലൂർ, തമിഴ്നാട്, മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ എല്ലാം ജീവിച്ചു അജിതയായും, നയനയായും, പിഞ്ചിയയും, അച്ചുവായുമൊക്കെ. 2003-ൽ ബോയ്സ് സിനിമ ഇറങ്ങയപ്പോൾ അതിലെ നായികയെപ്പോലെ ഉണ്ട് എന്നെ കാണാൻ എന്ന് പറഞ്ഞുകൊണ്ട് എന്റെ ഗുരുബായ് ചാന്ദിനിയാക്കയാണ് എനിക്ക് ഹാരിണി എന്ന പേരിട്ടത്. 

നാട്ടിലേക്കുള്ള തിരിച്ചു വരവ്

തിരിച്ചു നാട്ടിലേക്ക് ഒരു മടക്കം ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതായിരുന്നില്ല. ജീവിതത്തിൽ വളരെ വിഷമത്തിൽ ഇരിന്നിരുന്ന ഒരു ഘട്ടത്തിൽ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട സൂര്യ ഇഷാൻ എന്നെ കേരളത്തിലേക്ക് കൊണ്ടവരുന്നതും കോമഡി സ്റ്റേഴ്സിൽ അവസരം നേടി തരുന്നതും അത് എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കി തന്നു . വര്ഷങ്ങള്ക്കു ശേഷം ഇപ്പോഴും എന്നോട് കോമഡി സ്റ്റേഴ്സിലെ ഹാരിണിയല്ലേ എന്ന് ചോദിച്ചു  പലരും തിരിച്ചറിയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് . കലാകാരിഎന്ന നിലയിൽ അഭിമാനവും. 

സിനിമ, അഭിനയം, മോഡലിംഗ്, നാടകം

സിനിമ എന്നത് എന്റെ സ്വപ്നമാണ്. അറിയപ്പെടുന്ന ഒരു നടിയാകുക എന്നത് എന്റെ അഭിലാഷവും. അര്ഹതയുണ്ടെങ്കിൽ അതിനുള്ള അംഗീകാരവും. സിനിമ എന്ന സ്വപ്നം വളരെ വിദൂരത്തായിരുന്നു എനിക്ക് ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, ഇതിനുമുന്നെ എനിക്ക് വരുന്ന അവസരങ്ങളിൽ പലതും ഞാൻ ഒരു ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് നഷ്ടപെട്ടിട്ടുണ്ട്. എന്നാലും സാരമില്ല എനിക്ക് അതിൽ ആരോടും പരിഭവമില്ല . അഭിനയം എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ് കോമഡി സ്റ്റേഴ്സിലൂടെയാണ് ഞാൻ തുടങ്ങുന്നത് അതിന് ശേഷം രണ്ട് വർഷം സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. പിന്നീട് മഴവിൽ ധ്വനിയുടെ ” പറയാൻ മറന്ന കഥകൾ “ എന്ന നാടകത്തിന്റെ ഭാഗമായി. ഏതൊരു സ്ത്രീയെയും പോലെ സൗന്ദര്യത്തിൽ വേണ്ടുവോളം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ .  2012ലെ മിസ്സ്‌ കൂവാഗം ഞാൻ ആയിരുന്നു. 2017ലെ ക്വീൻ ഓഫ് ദ്വയ സെക്കന്റ്‌ റണ്ണർ അപ്പ്‌ ആവാനും ഭാഗ്യം ലഭിച്ചു. ഇപ്പോൾ മോഡലിംഗിനെ സ്നേഹിക്കുന്നു. ഒരു വർഷം കൊണ്ട് പന്ത്രണ്ടു കിലോ വരെ കുറച്ചു. പിടിച്ചു നികണ്ടെടോ… (ചിരിക്കുന്നു)

 ദൈവത്തിന്റെ മണവാടിയിലേക്ക് …? 

 ടിക് ടോകിലൂടെ ഞാൻ ചെയ്ത വീഡിയോ ഒക്കെ വൈറൽ ആയിരുന്നു അത് കണ്ടു നിർമാതാവ് വിനോയ് സർ  കല്ലമ്പലം സഞ്ജു എന്ന അര്ടിസ്റ്റ്നോട്‌  എന്നെ പറ്റി ചോദിക്കുകയും സഞ്ജു  എന്റെ അമ്മയായ റേഞ്ചുവാമ്മയോട് എന്റെ നമ്പർ ചോദിക്കുകയും പിന്നെ സിനിമയിലേക്ക് വിളിക്കുകയും ചെയ്തു . ആലുവയിലെ നാടക കളരിയിൽ ഉള്ളപ്പോൾ കാൾ വന്നു അമ്മയുടെയും സഹപ്രവർത്തകരുടെയും സപ്പോർട്ടോടുകൂടി ഞാൻ സെറ്റിലേക്ക് പോയി .ഇപ്പോ സിനിമയെയും അഭിനയത്തേയും വളരെ ഗൗരവമായി കാണുന്നു.വിനോയ് കൊല്ലായിക്കൽ നിർമാണം ചെയ്യുന്നത്.അരുൺ സാഗരയാണ് സംവിധാനം . ഫിറോസ് ഖാൻ ആണ് നായകൻ. 

ടിക് ടോക് നിരോധനത്തെ പറ്റി..? 

വളരെ സങ്കടം തോനുന്നു കാരണം ഒരുപാട് കലാകാരന്മാർക്ക് ആശ്വാസം നൽകുന്ന ഒന്നായിരുന്നു ടിക് ടോക്. ഞാൻ പോലും ഒരുപാട് റീലാക്സിഡ് ആയിരുന്നു. എനിക്ക് ടിക് ടോക് തുടങ്ങിത്തന്നത് എന്റെ മകൾ ആണ്. മോശമായതിനെ എടുത്തു കളഞ്ഞു കഴിവുകളെ പ്രോത്സാഹപ്പിക്കുന്ന ഒരു സംവിധാനം ആയിരുന്ന് എങ്കിൽ ഇന്നും ടിക് ടോക് കലാകാരെ വാർത്തെടുത്തേനേ. 

സിനിമയുടെ പോസ്റ്ററിൽ ഗർഭിണിയായി കാണുന്നു, സിനിമയിലെ കഥാപാത്രത്തെ കുറിച്ച്

ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് ഞങ്ങൾ ട്രാന്സ്ജെന്ഡേഴ്സിന് ഇന്നും സ്വപ്‌നങ്ങൾ മാത്രമാണ് . ഒരു കുഞ്ഞിനെ പ്രസവിക്കുവാനും, താരാട്ടാനും, വളർത്തി വലുതാകാനുമെല്ലാം എനിക്കും ആഗ്രഹം ഉണ്ട് . ഒന്നിലധികം കുഞ്ഞുകളുടെ അമ്മയാകാൻ എനിക്ക് ഇന്ന് ഈ സിനിമയിലൂടെ സാധിച്ചു . ഈ കൈതപ്രത്തിന്റെ സവിശേഷതയും അത് തെന്നെയാണ് അതിനു അവസരം തന്ന സംവിധയകാൻ അരുൺ സാഗര സാറും. വിനോയ് സാറിനോടും പറഞ്ഞാൽ തീരാത്ത നന്നിയുണ്ട്. 

നിലവിലെ ജീവിതവും, പ്രതീക്ഷകളും
 ഞാൻ ചാത്തന്നൂർ ആണ് താമസം. പ്രസാദ് എന്ന വളർത്തച്ഛന്റേയും ഷിബിയമ്മയും പ്രശാന്ത് എന്ന അനിയന്റെയും  കൂടെ. സെലിബ്രിറ്റി മേക്കപ്പ് അര്ടിസ്റ്റ് രെഞ്ചു രെഞ്ജിമാർ എന്റെ അമ്മയാണ് . എന്റെ രെഞ്ചുവമ്മയുടെ മക്കൾ എല്ലാം ഇന്ന് എന്റെ കൂടപ്പിറപ്പുകളാണ് . സന്തോഷകരമായ ഒരു കുടുംബം ഞങ്ങൾക്കുണ്ട്. ധ്വയ കുടുംബമാണ് എനിക്ക് ഒരു മാറ്റം നൽകിയത്.  എനിക്ക് ഒരു മകൾ ഉണ്ട് കഴിഞ്ഞ അഞ്ചു വർഷമായി അവൾ എന്റെ കൂടെയുണ്ട്. ഇതൊക്കെത്തന്നെയാണ് എന്റെ മുന്നോട്ടുള്ള പ്രതീക്ഷയും ആത്മവിശ്വാസവും.


Related UPdates
newsletter

Subscribe to our email newsletter