26
Thursday
November 2020

26
Thursday
November 2020

Stories UPDATES

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ് ഓപ്പണ്‍ യൂണിറ്റ് ശ്രീധന്യക്ക് വീടൊരുക്കും

26th of April 2019

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി ശ്രീധന്യ സുരേഷിന് വീടൊരുക്കാന്‍ ഒരുങ്ങുകയാണ് കാലിക്കററ് സര്‍വ്വകലാശാല ഓപ്പണ്‍ എന്‍.എസ്.എസ് യൂണിറ്റ്. വയനാട്ടിലെ ശ്രീധന്യയുടെ ഭൂമിയിലാണ് വീട് നിര്‍മ്മിക്കുക. ഈ സ്ഥലം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, ഐ.ടി.എസ്.ആര്‍ ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത എന്നിവര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനായി ഡോ.ഇ.ശ്രീകുമാരന്‍ ചെയര്‍മാനായും ബേബി ഷബീല കണ്‍വീനറായും രാജേഷ് ട്രഷററായുമുള്ള കമ്മറ്റി രൂപീകരിച്ചു. സര്‍വകലാശാലാ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമാണ് ഇതിനുള്ള ഫണ്ട് സ്വരൂപിക്കുക. കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പിലെ പൂര്‍വവിദ്യാര്‍ത്ഥിനിയാണ് ശ്രീധന്യ.

 


Related UPdates
newsletter

Subscribe to our email newsletter