26
Monday
October 2020

26
Monday
October 2020

Stories UPDATES

ആ കുട്ടികളെ കുഞ്ഞാലിക്കുട്ടി കണ്ടു; സമ്മാനമായി സൈക്കിൾ നൽകി

25th of April 2019

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട 'കുട്ടികളുടെ പോസ്റ്റർ ' ഒട്ടിക്കുന്ന ഫോട്ടോയിലെ കുരുന്നുകളെ കുഞ്ഞാലിക്കുട്ട കാണുകയും സമ്മാനം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഒരു കുട്ടി മറ്റൊരു കുട്ടിയുടെ മുതുകിൽ ചവിട്ടി കോണി ചിഹ്നം ചുമരിൽ പതിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമത്തിൽ വൈറലാവുകയും കുട്ടികളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപിച്ച് കുഞ്ഞാലികുട്ടി പോസ്റ്റിതും. പോസ്റ്റ് വൈറലായതോടെ നിരവധി കെ.എം.സി.സി ഉൾപ്പെടെയുള്ള ലീഗ് പോഷക സംഘടനകൾ കുട്ടികൾക്ക് സൈക്കിളുൾപ്പെടെയുള്ള സമ്മാനം ഓഫർ ചെയ്തു. മഞ്ചേരി സ്വദേശികളാണ് കുട്ടികൾ.

കട്ടികളെ കണ്ടതിന് ശേഷം കുഞ്ഞാലിക്കുട്ടി ചിത്ര സഹിതം ഫെയ്സ് ബുക്കിൽ ഇങ്ങനെ പോസ്റ്റിടുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയ കുഞ്ഞു മക്കൾക്ക് ഉപഹാരം നൽകി . ഇത്തരം മക്കളേ അഭിനന്ദിക്കാതിരിക്കാനാവില്ല . അരാഷ്ട്രീയവാദം പുതു തലമുറയിൽ വർധിച്ചുവരുന്നുവെന്ന നിരീക്ഷണം കൂടുതൽ നടക്കുന്ന കാലത്താണ് ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനം എന്ന് നാം മറക്കരുത് . പുതു തലമുറക്ക് നല്ല മാതൃകകൾ ആവാൻ നമുക്ക് കഴിഞ്ഞാൽ അവർ സാമൂഹികരംഗത്തുനിന്നും  മാറിനിൽക്കില്ലെന്നു ഈ മക്കൾ നമ്മേ ഉണർത്തുന്നുണ്ട് 

ഇത്തരം കുഞ്ഞുമക്കളെ എല്ലാ അർത്ഥത്തിലുമുള്ള അംഗീകാരങ്ങളും നൽകി പ്രോത്സാഹിപ്പിച്ച പ്രവർത്തകരേയും  അഭിനന്ദിക്കുന്നു .


Related UPdates
newsletter

Subscribe to our email newsletter