30
Friday
October 2020

30
Friday
October 2020

Stories UPDATES

കീഴുപറമ്പിലെ കണ്ണ് കാണാത്ത മനുഷ്യരുടെ പൂതിയായിരുന്നു വിമാന യാത്ര

10th of April 2019
കൊണ്ടോട്ടി: കീഴുപറമ്പിലെ കുറച്ച് കണ്ണ് കാണാത്ത മനുഷ്യരുണ്ട്. നന്മയുടെ നറു വെളിച്ചം മാത്രം അകക്കണ്ണിലൂടെ കാണുന്ന നല്ല മനുഷ്യര്‍. അവര്‍ക്കൊരു പൂതി പെരുത്തു. വിമാന യാത്ര പോണമെന്ന്് .അവിടുത്തെ ഒരു ചെറു സംഘമാണ് ഗ്രീന്‍ പാലിയേറ്റീവ്. പരിസ്ഥിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടന. ഒപ്പം കണ്ണ് കാണാത്തവര്‍ക്കായി രൂപം കൊണ്ട കീഴുപറമ്പിലെ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും. ഇതിന്റെ സംഘാടകര്‍ കണ്ണ് കാണാത്തവരുടെ പൂതി നടപ്പിലാക്കാന്‍ തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം അവര്‍ അകക്കണ്ണില്‍ ആകാശ നീലിമയെ തൊട്ടറിഞ്ഞു. വിമാനത്തിന്റെ വലിപ്പം മനസ്സിലെ കണക്കില്‍ കൂട്ടിയും കിഴിച്ചും നോക്കി. അവര്‍ യാത്രക്കാരായി. ഗ്രീന്‍ പാലിയേറ്റീവ് ഭാരവാഹികളായ ജസ്ര് കോട്ടക്കുന്നിന്റെയും റഹീസ് ഹിദായയുടെയും നേതൃത്വത്തില്‍ 21 പേര്‍ ആസ്വദിച്ച് പറന്നു. കരിപ്പൂരില്‍ നിന്ന് കണ്ണൂരിലേക്ക്. മുഴുപ്പിലങ്ങാടി ബീച്ചില്‍ കറക്കം. അങ്ങിനെ അവര്‍ ആആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് തിരിച്ചത്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പ്രസിഡന്റ് അസീസ് മാസ്റ്റര്‍, ഹമീദ് കുനിയില്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സറീന ഹസീബ് മധുരം നല്‍കി.


Related UPdates
newsletter

Subscribe to our email newsletter