22
Tuesday
September 2020

22
Tuesday
September 2020

Local Updates UPDATES

പാരച്യൂട്ട് ഗ്ലൈഡിങ്ങിനിടെ അപകടം;മലപ്പുറം സ്വദേശി മരിച്ചു

8th of April 2019
പാരച്യൂട് ഗ്ലൈഡിംഗിനിടെ വണ്ടൂര്‍ സ്വദേശി മണാലില്‍ അപകടത്തില്‍ പെട്ട് മരിച്ചു. മേലേകോഴി പറമ്ബില്‍ വാളശേരി ഷറഫുദ്ദീന്റെ മകന്‍ അല്‍ത്താഫ് ബച്ചു (23) ആണ് മരിച്ചത്. ഞായറാഴ്ച പകലാണ് അപകടം. കഴിഞ്ഞ ഒന്നാം തിയ്യതി ജോലി ആവശ്യമായ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് പോയതായിരുന്നു അല്‍ത്താഫ്. വെള്ളിയാഴ്ചയായിരുന്ന കൂടികാഴ്ച. അതു കഴിഞ്ഞ് മണാലിയില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച്‌ ഞായറാഴ്ച നടന്ന പാരച്യൂട് ഗ്ലൈഡിംഗിനിടെ റോപ്പ്‌പൊട്ടി അപകടത്തില്‍ പെട്ടത്. കൂടെ ഉണ്ടായിരുന്ന പൈലറ്റും അപകടത്തില്‍ മരിച്ചു. അപകടമോ മരണവിവരമോ അറിയാതെ വീട്ടില്‍ നിന്നും അല്‍ത്താഫിന്റെ വിവരം അറിയാന്‍ വിളിച്ചപ്പോഴാണ് ഫോണെടുത്ത ഡോക്ടറാണ് മരണവിവരവും അപകടവും അറിയിച്ചത്. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച്‌ കബറടക്കും. ഉമ്മ : റൈഹാനത്ത് . സഹോദരങ്ങള്‍ : അഫ്ത്താബ് ബാവ, ഹസ്‌ന ബബി. Source: Metro Journal


Related UPdates
newsletter

Subscribe to our email newsletter