27
Wednesday
January 2021

27
Wednesday
January 2021

Stories UPDATES

'മരിച്ച ശേഷം എന്റെ ഫെയ്സ് ബുക്ക് ' കഴിഞ്ഞ ദിവസം മരിച്ചആരിഫ് മുസമ്മലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്

5th of April 2019

ഒരു ദിവസം എന്റെ മുഖപുസ്തകത്തിലെ പച്ച ലൈറ്റണിയും

ഇനി ഒരിക്കലും തെളിയാത്ത രൂപത്തിൽ..

ഇങ്ങനെ തുടങ്ങുകയാണ് കഴിഞ്ഞ ദിവസം മരിച്ച ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാടിന്റെ പോസ്റ്റ് . ജനുവരി 13 നാണ്  ആരിഫ്  പോസ്റ്റ്പോസ്റ്റ് ചെയ്തത്. 

ഡല്‍ഹി ജാമിഅ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആരിഫ് മുസ്സമ്മില്‍ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച്‌ ഡല്‍ഹിയിലെ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആരിഫ് പനി ബാധിച്ച്‌ മരിച്ചത്. ആരിഫ് സ്ഥിരമായി ഫേയ്‌സ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു.

ആരിഫ് മുസമ്മിലിന്റെ പോസ്റ്റ് ഇതാണ്. 

.......

#മരിച്ച_ശേഷം
#എന്റെ_ഫേസ്ബുക്  

ഒരു ദിവസം എന്‍റെ
മുഖപുസ്തകത്തിലെ 
പച്ചലൈറ്റണയും.
ഇനി ഒരിക്കലും 
തെളിയാത്ത രൂപത്തിൽ.

ടാഗുകൾ നിരസിക്കുന്ന 
എന്റെ വാളിൽ അന്ന് 
ടാഗുകൾ നിറയും,
ഞാൻ അറിയാതെ,
അപ്രൂവ് ചെയ്യാതെ തന്നെ.

ചിരിക്കുന്ന എന്റെ മുഖ -
മെടുത്ത് കരയുന്ന 
ഇമോജുകൾ വെച്ച് 
ആദരാഞ്ജലികൾ 
എഴുതി വെക്കും.

പ്രിയപ്പെട്ടവർ പ്രാർത്ഥിക്കാൻ 
പറഞ്ഞ് പോസ്റ്റ്‌ ഇടും.
ഏറെ സ്നേഹിക്കുന്നവർ 
അനുസ്മരിക്കും.
സതീർഥ്യരുടെ ഓർമ 
കുറിപ്പുകൾ വരും.

ഞാൻ ആരുമല്ലാതിരുന്നിട്ടും 
അടയാളപ്പെടുത്തലുകൾ 
ഇല്ലാതിരുന്നിട്ടും ഞാൻ 
ആരൊക്കെയോ ആയ 
മാനസങ്ങൾ ഉള്ളിൽ തേങ്ങും.


Related UPdates
newsletter

Subscribe to our email newsletter