30
Monday
March 2020

30
Monday
March 2020

Education UPDATES

കാലിക്കറ്റ് സര്‍വകലാശാലയും ഐ.സി.എസ്.ഐയും ധാരണാപത്രം ഒപ്പുവെച്ചു

4th of April 2019


കാലിക്കറ്റ് സര്‍വകലാശാലയും ഐ.സി.എസ്.ഐയും  
ധാരണാപത്രം ഒപ്പുവെച്ചു 

തേഞ്ഞിപ്പലം:  
കാലിക്കറ്റ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും  തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.  ഇരു സ്ഥാപനങ്ങളും തമ്മില്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ധാരണാപത്രത്തില്‍ ഉള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.കോം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ആദ്യ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സിന് സൗജന്യപ്രവേശനവും അനുവദിക്കും. ചടങ്ങില്‍ ഐ.സി.എസ്.ഐ സതേണ്‍ റീജിയണല്‍ ചെയര്‍മാന്‍ സി.എസ്. മോഹന്‍കുമാര്‍, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍,  പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍,  സി.എസ്.ചിത്ര അന്തരാമന്‍, എന്‍.ബാലകൃഷ്ണന്‍,  പഠനവകുപ്പ് മേധാവി ഡോ.എം.എ.ജോസഫ്,  ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ്,  ഐ.സി.എസ്.ഐ കോഴിക്കോട് ചാപ്റ്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍ :  
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി (2016 പ്രവേശനം) പ്രൊജക്ടുകള്‍ ഏപ്രില്‍ പത്ത് മുതല്‍ 12 വരെ പിഴയില്ലാതെയും, 250 രൂപ പിഴയോടെ ഏപ്രില്‍ 16 മുതല്‍ 17 വരെയും സമര്‍പ്പിക്കാം. പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.   

അഞ്ചാം സെമസ്റ്റര്‍ യു.ജി പുനര്‍മൂല്യനിര്‍ണയ അപേക്ഷ 
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം ഓണേഴ്‌സ്/വൊക്കേഷണല്‍/പ്രൊഫഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. പരീക്ഷാഫലത്തിന്റെ പകര്‍പ്പ്,  ചലാന്‍, അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം അപേക്ഷിക്കണം. 

പരീക്ഷാ അപേക്ഷ 
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (2015 മുതല്‍ പ്രവേശനം-സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും ഫീസടച്ച് ഏപ്രില്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം. സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്കുള്ള അപേക്ഷ ഏപ്രില്‍ 27-നകം ലഭിക്കണം.  
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ പത്ത് വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 12 വരെയും ഫീസടച്ച് ഏപ്രില്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം. 

ആറാം സെമസ്റ്റര്‍ യു.ജി പ്രൊജക്ട് ഇവാല്വേഷന്‍, വൈവ 
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം വോക്കേഷണല്‍/ബി.കോം ഓണേഴ്‌സ്/ബി.കോം പ്രൊഫഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ പ്രൊജക്ട് ഇവാല്വേഷന്‍, വൈവാ വോസി എന്നിവ ഏപ്രില്‍ ഒമ്പത് മുതല്‍ അതത് കോളേജുകളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.   

എല്‍.എല്‍.ബി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ 
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (2008 സ്‌കീം) രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം-2008 മുതല്‍ 2012 വരെ പ്രവേശനം), ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം-2008 മുതല്‍ 2010 വരെ പ്രവേശനം) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 12-ന് പരീക്ഷാഭവനില്‍ നടക്കും.   

പരീക്ഷാഫലം 
കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി ഓണേഴ്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. 
  
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ (സി.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി, ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ സംസ്‌കൃതം പരീക്ഷാഫലം വെബ്‌സൈറ്റില്‍.    

പുനര്‍മൂല്യനിര്‍ണയ ഫലം 
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ റഗുലര്‍/ഈവനിംഗ് ജൂണ്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.   

കാലിക്കറ്റ് സര്‍വകലാശാലാ പത്താം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (നവംബര്‍ 2018), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (നവംബര്‍ 2018), നാലാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി (നവംബര്‍ 2017) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.   
ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.   

 


Related UPdates
newsletter

Subscribe to our email newsletter