6
Saturday
June 2020

6
Saturday
June 2020

Health UPDATES

പഴങ്കഞ്ഞി സംഗതി സൂപ്പറാ..

11th of May 2020

പഴങ്കഞ്ഞി പേര് പോലെ പഴയതല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട സംഗതിയല്ല. സംഭവം സൂപ്പറാ, പഴമക്കാരുടെ ആരോഗ്യ രഹസ്യത്തിന് പിന്നിൽ പഴങ്കഞ്ഞിയുടെ പങ്ക് വലുതാണ്. സന്ധി വേദനയ്ക്കും എല്ലുകളുടെ ഉറപ്പിനും പഴങ്കഞ്ഞി ബെസ്റ്റാണ്.

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച്‌ അടച്ചു വയ്ക്കുക. പിറ്റേ ദിവസം കാലത്ത് കുറച്ച്‌ മോരോ തൈരോ ചേര്‍ത്ത്, കാന്താരിയും ചെറിയ ഉള്ളിയും ഉടച്ച്‌ പാകത്തിന് ഉപ്പും ചേര്‍ത്ത് പഴം കഞ്ഞി കഴിക്കാം.

സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ഉത്തമം.മറ്റു ഭക്ഷണങ്ങളില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ B6, B12 എന്നിവ ഇതില്‍ നിന്നും ലഭിക്കുന്നു.രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ കുറക്കുന്നു.

ചര്‍മ്മ രോഗങ്ങള്‍ അലര്‍ജി എന്നിവ നിയന്ത്രിക്കുന്നു.കുത്തരി കൊണ്ടുള്ള പഴം കഞ്ഞി എല്ലുകളുടെ ദൃഢതക്കാവശ്യമായ മഗ്നീഷ്യം പ്രദാനം ചെയ്യുന്നു. കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് പഴം കഞ്ഞിയില്‍ മനുഷ്യ ശരീരത്തിനു വേണ്ടതായ 80 ശതമാനത്തോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്നു.ബ്രസ്റ്റ് കാന്‍സറിനെ തടയുന്നു.വേനലില്‍ തണുത്ത പഴം കഞ്ഞി ശരീരം തണുപ്പിക്കുക വഴി ക്ഷീണവും അണുബാധയും തടയുന്നു.

പഴമക്കാരുടെ ആരോഗ്യവും പ്രഭാതം മുതല്‍ പ്രദോഷം വരെ കഠിനാധ്വാനം ചെയ്യാന്‍ ഉള്ള ഊര്‍ജ്ജത്തിന്റെ ഉറവിടവും പഴം കഞ്ഞിയല്ലാതെ മറ്റൊന്നുമല്ലായിരുന്നു


Related UPdates
newsletter

Subscribe to our email newsletter