9th of May 2020
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച എം.ജി സര്‍വകലാശാല യു.ജി പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ മേയ് 27നും അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യു.ജി പരീക്ഷകള്‍ 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക.
മാറ്റി വെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മാറ്റിവെച്ച ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും. 10, 12 ക്ലാസ്സുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്.
12-ാം ക്ലാസ്സുകാരുടെ അവശേഷിക്കുന്ന പരീക്ഷകള്‍ ജൂലെ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചതായി കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല് നിഷാങ്ക് അറിയിച്ചു. 29 പേപ്പറുകളിലെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്.
12-ാം ക്ലാസ്സുകാരുടെ 12 പരീക്ഷകള്‍ രാജ്യവ്യാപകമായി നടത്തുന്നതാണ്. അതേസമയം പത്താംക്ലാസ്സുകാരുടെ ആറു പരീക്ഷകള്‍ ഡല്‍ഹി, വടക്കു കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്.
12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ( ഇലക്ടീവ്) ഹോം സയന്‍സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് (ഓള്‍ഡ്) കംപ്യൂട്ടര്‍ സയന്‍സ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ഓള്‍ഡ്), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്
സർവ്വകലാശാല അറിയിപ്പുകൾ
കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി എ , ബി എസ് സി ( സി യു സി ബി സി എസ് എസ്) മാർച്ച് 2020 പരീക്ഷ മൂല്യ നിർണ്ണയ ക്യാമ്പുകൾ (സി എം വി ) മെയ് 15ന് ആരംഭിക്കും. അധ്യാപകർക്ക് 15,18,19 തീയതികളിലായി സമീപ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റാവുന്നതാണ്. ഇതര ജില്ലകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ബന്ധപ്പെട്ട ചെയർമാൻമാരെ മുൻകൂട്ടി അറിയിച്ചു സമീപ ക്യാമ്പുകളിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റാവുന്നതാണ്.
മൂല്യനിർണയ ക്യാമ്പ് വിവരങ്ങൾ അറിയുന്നതിനായി അതാത് ക്യാമ്പ് ചെയർമാനുമായി ബന്ധപ്പെടണം. ക്യാമ്പ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകർ അന്നേ ദിവസം രാവിലെ 9.30 ന് മുമ്പായി ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റേണ്ടതും ക്യാമ്പിൽ പങ്കെടുക്കേണ്ടതുമാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ക്യാമ്പ് ചെയർപേഴ്സൺമാർ ഉറപ്പാക്കണം.
തിയേറ്റർ ഫോട്ടോഗ്രാഫർ നിയമനം
കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് തിയേറ്റർ ഫോട്ടോഗ്രാഫർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 25 വൈകുന്നേരം അഞ്ച് മണി. മാസ വേതനം 30385 രൂപ. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല 2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി ആർക് ( 04-09-11 പ്രവേശനം, 12 സ്കീം) റഗുലർ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫീസ് കുടിശ്ശിക ആയത് കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർ 0494 2407234 എന്ന നമ്പറിൽ ബന്ധപ്പെടുക. പരീക്ഷാഭവനിൽ നേരിട്ട് വരേണ്ടതില്ല. ബാക്കി തുക അടച്ച രസീതി (cue2853@uoc.ac.in, cue4320@uoc.ac.in) ഇ മെയിൽ അയക്കുക
കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള പുതിയ തീയ്യതി പ്രഖ്യാപിച്ചു. കണക്ക് പരീക്ഷ മെയ് 26നാണ്. 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ തുടങ്ങുക.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്തും. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങും. സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍
കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ച അഫ്സല്-ഉല്-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 26, 27 തിയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മെയ് 28 മുതല്‍ ആരംഭിക്കും.
യു.ജി മൂല്യനിര്‍ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) മാര്‍ച്ച് 2020 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് മെയ് 12 മുതല്‍ ആരംഭിക്കും.
ആറാം സെമസ്റ്റര്‍ ബി.കോം മൂല്യനിര്‍ണയ ക്യാമ്പ് 12-ന്
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം (സി.യു.സി.ബി.സി.എസ്.എസ്) മാര്‍ച്ച് 2020 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മെയ് 12-ന് നടക്കും. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. സര്‍വകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ 9.30-നകം ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ പങ്കെടുക്കണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ക്യാമ്പ് ചെയര്പേഴ്സണ്മാര് ഉറപ്പുവരുത്തണം.
ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മെയ് 25 വൈകുന്നേരം അഞ്ച് മണി. യോഗ്യത: 55% മാര്‍ക്കില്‍ കുറയാത്ത ലൈഫ് സയന്‍സിലുള്ള പി.ജി. പി.എച്ച്.ഡി അഭിലഷണീയ യോഗ്യതയായിരിക്കും. പ്രതിമാസ മൊത്ത വേതനം: 22,000 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്
അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണില്‍ നടത്തില്ല. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. നേരത്തെ ജൂണ്‍ 15 മുതല്‍ 20 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നത്.
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ugcnet.nta.nic.in വഴി അപേക്ഷിക്കാനുള്ള സമയം മേയ് 16 വരെ നീട്ടി നല്‍കിയിട്ടുണ്ട്. സിഎസ്ഐആര്‍ നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലും എന്‍ടിഎ ഇളവ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള പൊതു മൽസര പരീക്ഷകളായ ജെ.ഇ.ഇ മെയിൻ, നീറ്റ് എൻട്രൻസ് പരീക്ഷകളുടെ പുതുക്കിയ തിയ്യതി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂലൈ 18 മുതൽ 23 വരെ ജെ.ഇ.ഇ പരീക്ഷ നടക്കുക. ജൂലൈ 26 ന് നീറ്റ് പരീക്ഷയും നടത്താനാണ് തീരുമാനം.നേരത്തെ ലോക് ഡൗൺ മൂലം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കേണ്ട പരീക്ഷകൾ മാറ്റി വെക്കുകയായിരുന്നു.
ലോക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീണ്ട സാഹചര്യത്തിൽ ശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല എന്നറിയിച്ച കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കി.
വിവിധ സംസ്ഥാങ്ങളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം .എന്നാൽ വടക്ക് - കിഴക്കൻ ദില്ലിയിലെ വിദ്യാർത്ഥികൾക്ക് നടക്കാനുള്ള ആറ് പരിക്ഷകൾ നടക്കും.
ഈ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കും. അതേസമയം പ്ലസ് ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഭാഗമായി 29 പേപ്പറുകളാണ് ഇനി പരീക്ഷ നടത്താനുളളത്. ഈ പരീക്ഷകള്‍ എപ്പോള്‍ നടത്താനാകും എന്ന കാര്യം മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചത്.
വിദ്യാര്‍ത്ഥികളുമായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈനായി ഇംഗ്ലിഷ് പബ്ലിക് സ്പീക്കിംഗ് മൽസരം സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്ഭാഷയെ കൂടുതൽ ജനകീയമാക്കുന്നതിന് വേണ്ടി സ്പീക്ക് ഈസി ഇംഗ്ലീഷ് അക്കാദമിയുടെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മൽസരം നടത്തുന്നത്. 10001 രൂപയാണ് വിജയിക്ക് നൽകുന്ന സമ്മാനം. പത്ത് വയസിന് മുകളിലുള്ള ആർക്കും വീഡിയോ പ്രസൻ്റെഷൻ വഴി മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്.പ്രസന്റേഷൻ വീഡിയോടൊപ്പം നിങ്ങളുടെ പേരും അഡ്രസ്സും ജൂലൈ 31 ന് മുമ്പായി താഴെ കൊടുത്ത നമ്പറിലേക്ക് വാട്ട്സ് അപ്പ് ചെയ്യേണ്ടതാണ്.
6235090155
കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/2UfKYtq
ഹൈദരാബാദ്, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലെ 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകള്‍ : ഡിജിറ്റല്‍ ഫോറന്‍സിക് എക്സ്പേര്‍ട്ട്, സോഫ്റ്റ്വെയര് ഡെവലപ്പര്‍
ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയുള്ളമാതൃകയനുസരിച്ച് അപേക്ഷ തയ്യാറാക്കി cyberjobs@becil.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.becil.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാകും അഭിമുഖം നടത്തുക. ഡല്‍ഹിയില്‍ വെച്ചാകും അഭിമുഖം.
അതിന് സാധിച്ചില്ലെങ്കില്‍ അഭിമുഖം ഓണ്‍ലൈനായി നടത്തും.
അപേക്ഷിക്കാനുള്ള അവസാന തിയതി: മേയ് 06
കൊവിഡ്- 19 മൂലം മുടങ്ങിയ പത്ത് , പ്ലസ് ടു പരീക്ഷകൾ രാജ്യവ്യാപകമായി ലോക് ഡൗൺ പിൻവലിച്ച് പത്ത് ദിവസത്തിനകം നടത്തുമെന്ന് സി.ബി. എസ്. ഇ.
ഏപ്രിൽ 1 ന് ഇറക്കിയ ഉത്തരവ് പ്രകാരമായിരിക്കും പരീക്ഷ നടത്തുകയെന്നും ഊഹോപോഹങ്ങൾ തള്ളണമെന്നും സി.ബി. എസ്. ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.41 വിഷയങ്ങളിൽ പ്രധാനപ്പെട്ട 29 വിഷയങ്ങളിൽ മാത്രമേ പരീക്ഷ നടത്തുവെന്നും മിനിമം പത്ത് ദിവസം അറിയിപ്പ് ലഭിക്കുമെന്നും സി.ബി. എസ്. ഇ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം സെമസ്റ്റര്‍ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്
പരീക്ഷാ സമയം/കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2012, 2013 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് രണ്ട് മുതല്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സമയം ഉച്ചക്ക് ശേഷമായിരിക്കും.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളിലും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലും പരീക്ഷക്ക് ഹാജരാകണം.
എം.എസ്.സി, എം.സി.എ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടിയില്‍ ജൂലൈ 20ന് നടത്തിയ എം.എസ്.സി, എം.സി.എ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.cuonline.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
എം.ഫില്‍ ഡിസര്ട്ടേഷന്
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ പരീക്ഷയുടെ ഡിസര്ട്ടേഷന് സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 16 വരെ നീട്ടി.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ട്, നാല് സെമസ്റ്റര്‍ എം.എഡ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് മൂന്ന് വരെയും ഫീസടച്ച് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് രണ്ട് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും ഫീസടച്ച് ആഗസ്റ്റ് ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം. കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എച്ച്.എം (2016 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ ആഗസ്റ്റ് രണ്ട് വരെയും ഫീസടച്ച് ആഗസ്റ്റ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
വടകര എം.എച്ച്.ഇ.എസ് കോളേജിലെ എം.എസ്.സി ഫിസിക്സ് പുനഃപരീക്ഷ
വടകര എം.എച്ച്.ഇ.എസ് കോളേജില്‍ ജനുവരി പത്തിന് നടത്തിയ കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ് പേപ്പര്‍ പി.എച്ച്.വൈ.3.ഇ.04 ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ജൂലൈ 29ന് നടക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍.എല്‍.എം നവംബര്‍ 2018 റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് 2015/2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം
അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ സുല്‍ത്താന്‍ ബത്തേരി പിജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ കോഴ്സിന് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂലൈ മൂന്ന്. പ്രതിമാസ മൊത്തവേതനം: 25,000 രൂപ. പി.എച്ച്.ഡി ഉള്ളവര്‍ക്ക് 26,000 രൂപ. ഉയര്‍ന്ന പ്രായപരിധി 65 വയസ്. വിവരങ്ങള്‍ ംംം.ൗീര.മര.ശി വെബ്സൈറ്റില്‍.
എം.എസ്.സി മാത്തമാറ്റിക്സിന് എസ്.ടി സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവിഭാഗത്തില്‍ എം.എസ്.സി മാത്തമാറ്റിക്സിന് എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന എസ്.സി/എസ്.ടി വിഭാഗക്കാര്‍ ജൂണ്‍ 26-നകം ബന്ധപ്പെടണം. ഫോണ്‍: 0494 2407418.
എം.എഡ് പ്രവേശനം
എം.എഡ് പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വകുപ്പ് ഓപ്ഷനായി നല്‍കിയിട്ടുള്ളവര്‍ക്ക് ജൂണ്‍ 25-ന് പൊതുവിഭാഗത്തിലേക്കും, 26-ന് സംവരണ വിഭാഗങ്ങളിലേക്കും പ്രവേശനം നടത്തും. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്പോര്‍ട് ക്വാട്ടാ പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്സുകളിലേക്കുള്ള സ്പോര്‍ട് ക്വാട്ടാ സീറ്റിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ 28 വരെ അപേക്ഷിക്കാം. സംസ്ഥാന ജൂനിയര്‍/സീനിയര്‍ മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരും അതിന് മുകളില്‍ സ്പോര്‍ട്സ് യോഗ്യതയുള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി. 2016-17 അധ്യയന വര്‍ഷം മുതലുള്ള എ.ഐ.യു അംഗീകരിച്ച കായിക ഇനങ്ങളിലെ മികവുകള്‍ മാത്രമേ ഇതിന് പരിഗണിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ കോര്‍ഡിനേറ്റര്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ജൂണ്‍ 28-ന് അഞ്ച് മണിക്കകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ജി.ഡി.എ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജൂലൈ അഞ്ച് വരെയും 170 രൂപ പിഴയോടെ ജൂലൈ ഒമ്പത് വരെയും ഫീസടച്ച് ജൂലൈ 12 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തില്‍ ജൂലൈ 12-നകം ലഭിക്കണം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂലൈ രണ്ടിന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ രണ്ട് വരെ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ഐ.ടി (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ ജൂണ്‍ 26-ന് 10.45-ന് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ ഹാജരാകണം.
എഞ്ചിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ കീം(KEAM 2019)ന്റെ ഫലം പ്രഖ്യാപിച്ചു. കമ്മീഷന് ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷനാണ് കേരള എഞ്ചിനിയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ 2019ന്റെ ഫലം പ്രഖ്യാപിച്ചത്. ഫലമറിയാന്‍ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.
എഞ്ചിനിയറിങ്/ഫാര്‍മസി പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കീം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും റിസല്‍ട്ട് അറിയുകയും ചെയ്യാം.
കീം വഴി എഞ്ചിനീയറിങ്, ആര്കിടെക്ചര്, ബി.ഫാം, എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോപതി, സിദ്ദ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്റ്റ്രി, വെറ്റിനറി, ഫിഷറീസ് എന്നീ കോഴ്സുകള്‍ക്കാണ് അഡ്മിഷന് ലഭിക്കുക.
കീം 2019 പരീക്ഷാ ഫലം
എഞ്ചിനീയറിങ് കോഴ്സുകള്‍, ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍, എംബിബിഎസ്/ബിഡിഎസ്/ബിച്ച്എംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്, അഗ്രികള്‍ച്ചര്‍, വെറ്റിനറി, ഫോറെസ്റ്റ്രി, ഫിഷറീസ്, ബിഎഎംഎസ്, ബിഫാം എന്നീ കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് വെവ്വേറെയായി തന്നെ പ്രസിദ്ധീകരിക്കും.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നിശ്ചിത സമയത്തിനുള്ളില്‍ തീരുകയും ചെയ്യും.
എഞ്ചിനിയറിങ് റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.
ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് വാലിഡിറ്റി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഒക്ടോബര്‍ 31ന് അവസാനിക്കും.
ആയുര്‍വേദ റാങ്ക് ലിസ്റ്റിന്റെ വാലിഡിറ്റി 2019 ഒക്ടോബര്‍ 31ന് അവസാനിക്കും.
ബി.ഫാം കോഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2019 ഓഗസ്റ്റ് 15ന് അവസാനിക്കും.
തിരുവനന്തപുരം: 2019 പ്ലസ് വൺ ഏകജാലെ പ്രവേശന നടപടിയുടെ ട്രയൽ അലോട്ട്മെെന്റ് പ്രസി സീകരിച്ചു. സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
https://www.hscap.kerala.gov.in/വെബ്സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.
ട്രയൽ അലോട്ട്മെന്റ് 21 വരെ പരിശോധിക്കാം. ഇതിനുശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ 21- ന് വൈകുന്നേരം നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളിൽ സമർപ്പിക്കണം.
തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിങ് സമിതിക്ക് മുന്നിൽ 21- നകം പരിശോധനയ്ക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം
കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് അപേക്ഷകൾ രജിസ്ട്രേഷൻ നടപടി തുടങ്ങി ഒരു ലക്ഷം കവിയുന്നത് ഇത് ആദ്യമാണ് . ഫീസ് അടക്കാൻ അഞ്ച് ദിവസം കൂടി ബാക്കിയുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണത്തെ ഒരു ലക്ഷത്തി മുപ്പതിനായിരം മറികടക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. രജിസ്ട്രേഷൻ നടപടികൾ എളുപ്പമായിരുന്നെന്നും കൂടുതൽ അപേക്ഷകർ ഉണ്ടായേക്കാമെന്നും ഡോ.ജോസ് പുത്തൂർ പറഞ്ഞു. ആകെ 72,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അതിൽ 35000 സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനം വഴി മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടക്കുന്നത്
വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2019-20 അധ്യായന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്സ്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകള്‍ 31നകം കുറവന്‍കോണത്തെ സെന്ററില്‍ ലഭിക്കണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റ് വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ലഭിക്കും.
തേഞ്ഞിപ്പലം: എം.ഫില്‍ സൈക്കോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ എം.ഫില്‍ പ്രവേശനം മെയ് 20-ന് 10.30-ന് പഠനവകുപ്പില്‍ നടക്കും. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ നിര്‍ദ്ദിഷ്ട രേഖകളും ഫീസും (7680 രൂപ) സഹിതം ഹാജരാകണം.
നാടക ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ നാടക പഠനവകുപ്പായ സ്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ ബാച്ച്ലര് ഓഫ് തിയേറ്റര്‍ ആര്‍ട്സിന് (ബി.ടി.എ) അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മ്മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടക കല തുടങ്ങിയവ പാഠ്യ വിഷയമായിരിക്കും. യോഗ്യത: പ്ലസ്ടു. പ്രവേശന പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. സര്‍വകലാശാലാ വെബ്സൈറ്റിലെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന് ലിങ്കിലൂടെ അപേക്ഷിക്കണം. മെയ് 25 വരെ അപേക്ഷാ ഫീസ് അടച്ച് മെയ് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 0487 2385352, 9495356767.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ മെയ് 27-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 24 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം/ബി.ടി.എഫ്.പി/ബി.എ അഫ്സല്-ഉല്-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) മാര്‍ച്ച് 2019 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 31 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ ഫിലോസഫി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് ഉച്ചക്ക് ശേഷം ആരംഭിക്കും.
തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 287 കോളജുകളിലെ സീറ്റുകളിലേക്കാണ് പ്രവേശനം. www.cuonline.ac.in എന്ന ലിങ്ക് വഴി ഈ മാസം 27 വരെ രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 25 വരെ ഫീസടക്കാം. 280 രൂപയാണ് ഫീസ്. എസ് സി/എസ് ടി വിഭാഗത്തിന് 115 രൂപയാണ് ഫീസ്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഏകജാലകസൈറ്റിലെ പേമന്റ് ഗേയില്‍ മറ്റ് ബാങ്കുകളുടെ ഡെബിറ്റ് കാര്ഡുകളുപേയാഗിച്ച് ഇത്തവണ ഫീസടക്കാനാകില്ല.
എസ് ബി ഐ ഓണ്‍ലൈന്‍ വഴിയാണ് ഫീസടക്കേണ്ടത്. അക്ഷയ, ഫ്രന്റ്സ് ജനസേവന കേന്ദ്രങ്ങളിലും ഫീസടക്കാം.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന് എല്ലാ കോളജുകളിലും നോഡല്‍ ഓഫീസര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് അലോട്ട്മെന്റിന് ശേഷമേ ഇത്തവണ അപേക്ഷയില്‍ തിരുത്തലുകള്‍ അനുവദിക്കൂ. നോഡല്‍ ഓഫീസര്‍മാര്‍ മുഖാന്തിരമാണ് തിരുത്തലുകള്‍ നടത്തേണ്ടത്. നോഡല്‍ ഓഫീസില്‍ രജിസ്ട്രേഷനും ഫീസടക്കാനും സൗകര്യമുണ്ട്. ആകെ 72000 ബിരുദ സീറ്റുകളുണ്ട്. 35000ഓളം സീറ്റുകളാണ് അലോട്ട്മെന്റിലുള്ളത്. ബാക്കിയുള്ളവ മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ് ക്വാട്ടകളിലുള്ളതാണ്.
മാനേജ്മെന്റ് സീറ്റുകളിലേക്ക് രജിസ്ട്രേഷന് ശേഷം അതത് കോളജുകളില്‍ അപേക്ഷ നല്‍കണം. സര്‍വകലാശാലയിലെ ഒരോ കോഴ്സിനും രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണമുണ്ട്. സി ബി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ജയിച്ചവര്‍ 12 ക്ലാസ് മാര്‍ക്ക് അവരവര്‍ തന്നെ ചേര്‍ക്കണമെന്നാണ് നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകളുടെ മാര്‍ക്കുകള്‍ ഏകജാലക സോഫ്റ്റ് വെയറില്‍ ചേര്‍ക്കും. ആകെ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്. ജൂണ്‍ 24ന് ക്ലാസുകള്‍ തുടങ്ങും. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www.cuonline.ac.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ എല്‍.എല്‍.എം കോഴ്സ് ആരംഭിക്കുന്നു. അധ്യാപനത്തിന് പുറമെ മറ്റ് ഉദ്യോഗങ്ങള്ക്കും, ജോലിയില്‍ പ്രമോഷനും, അഭിഭാഷക വൃത്തിയില്‍ പ്രത്യേക വിഷയത്തില്‍ പ്രാഗത്ഭ്യം നേടുന്നതിനും ഈ കോഴ്സ് സഹായകമാകും. രണ്ട് സെമസ്റ്ററുകളാണ് ഉണ്ടാവുക. ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ആന്റ് ബിസിനസ് ലോ, ടാക്സേഷന്‍ ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്റ് അഡ്മിനിസ്ട്രേഷണല്‍ ലോ എന്നീ ഐച്ഛിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 27. ജൂണ്‍ 12-ന് പ്രവേശന പരീക്ഷ നടത്തും. 40 സീറ്റുകളുള്ള രണ്ട് ബാച്ചുകളായിട്ടാണ് പ്രവേശനം നടത്തുക. സെമസ്റ്റര്‍ ഫീസ് 20,000 രൂപ
ബി.പി.എഡ് പ്രവേശന പരീക്ഷ 15-ന്
കാലിക്കറ്റ് സര്‍വകലാശാലയിലെ രണ്ട് വര്‍ഷത്തെ ബി.പി.എഡ് കോഴ്സിന് അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും സ്പോര്‍ട്സ് ആന്റ് ഗെയിംസിലുള്ള പ്രാവീണ്യവും മെയ് 15-ന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടത്തും. www.cuonline.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രാവിലെ എട്ട് മണിക്ക് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ എത്തണം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി ജിയോഗ്രഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 21 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ബി.എ അഡീഷണല്‍ സപ്ലിമെന്ററി ജൂലൈ 2018, ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഈവനിംഗ്) ഡിസംബര്‍ 2017, രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജൂണ്‍ 2018, രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് ജൂണ്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
2019 - 2020 വര്‍ഷത്തിലേക്കുള്ള റെഗുലര്‍ ബാച്ച്, വീക്കന്റ് ബാച്ച്, ഡിഗ്രി ഫൗണ്ടേഷന്, പ്ലസ് ടൂ ബാച്ച് എന്നിവയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഫാറൂഖ് കോളേജ് പി എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വീസസ് എക്സാമിനേഷന് 2019 - 2020 വര്‍ഷത്തെ വിവിധ ബാച്ചുകളിലേക്കുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റെഗുലര്‍, വീക്കന്റ്, ഡിഗ്രി ഫൗണ്ടേഷന്, പ്ലസ് വണ്‍ ഫൗണ്ടേഷന് ബാച്ചുകളിലേക്കുള്ള അഡ്മിഷന് വേണ്ടി ഇപ്പോള്‍ അപേക്ഷ നല്‍കാം.
ഒരു വര്‍ഷത്തെ ഫുള്‍ ടൈം കോച്ചിംഗാണ് റെഗുലര്‍ ബാച്ചില്‍ ലഭ്യമാക്കുക. ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, റിസര്‍ച്ച് സ്കോളേര്‍സ്, ഗവണ്മെന്റ് - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കായുള്ള വീക്കന്റ് ബാച്ച് ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് നടക്കുക. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ഡിഗ്രി ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി ഫൗണ്ടേഷന് ബാച്ചിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഫൗണ്ടേഷന് കോഴ്സ് ശനിയാഴ്ച്ചകളിലാണ് നടക്കുക.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലസ് ടു ഫൗണ്ടേഷന് ബാച്ചിലേക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ശനിയാഴ്ചകളില്‍ നടക്കുന്ന ക്ലാസുകളില്‍ സിവില്‍ സര്‍വീസിന് പുറമെ ഇന്ത്യയിലെ മറ്റു മല്‍സര പരീക്ഷകളെ പരിചയപ്പെടുത്തുന്ന വിദഗ്ദ്ധരുടെ ക്ലാസുകളും ഉണ്ടായിരിക്കും. സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് തലങ്ങളിലേക്കുള്ള പരിശീലനം അക്കാദമിയില്‍ ലഭ്യമാണ്. ഇന്ത്യയിലെ വിദഗ്ദ്ധ സിവില്‍ സര്‍വീസ് പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. വിശാലമായ കോളേജ് ലൈബ്രറിയും മത്സര പരീക്ഷകള്‍ക്കുള്ള Exclusive Competitive Learning ലൈബ്രറിയും പരിശീലന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. ആണ് കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യം കോളേജില്‍ ലഭ്യമാണ്. അപേക്ഷാ ഫോറം www.farookcollege.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9207755744, 9605862269 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേര് വിജയിച്ചു. 3,11,375 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും
ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്.
ജൂൺ 13-ന് ക്ലാസ് തുടങ്ങും.
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും.
ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.
പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ
അപേക്ഷാസമർപ്പണം മേയ് 10 മുതൽ
അവസാനതീയതി മേയ് 23
ട്രയൽ അലോട്ട്മെന്റ് മേയ് 28
ആദ്യ അലോട്ട്മെന്റ് ജൂൺ 4
മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് ജൂൺ 11
ക്ലാസ് തുടങ്ങുന്നത് ജൂൺ 13
പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് ജൂലായ് 24
തേഞ്ഞിപ്പലം: എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിന് ശേഷമുള്ള ഉപരിപഠന കരിയര്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മെയ് 11-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. വിവരങ്ങള്‍ക്ക്: 9846947953, 9496759202.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി ഫാഷന്‍ ആന്റ് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 17 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല അദീബെ ഫാസില്‍ ഫൈനല്‍, പ്രിലിമിനറി (സപ്ലിമെന്ററി) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി മൂന്നാം വര്‍ഷം (മാര്‍ച്ച് 2018), രണ്ടാം വര്‍ഷം (ജൂണ്‍ 2018) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക
കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ബിരുദതല പരീക്ഷകള്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ മെയ് രണ്ടാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും. അപേക്ഷ മെയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ഇ-മെയില്‍/തപാലില്‍ ലഭിക്കണം. ആദ്യം ലഭിക്കുന്ന നൂറ് അപേക്ഷകര്‍ക്കാണ് പ്രവേശനം. വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635. ഫോണ്‍: 0494 2405540. ഇ-മെയില്‍: ugbkozd.emp.lbr@kerala.gov.in
പരീക്ഷാ മൂല്യനിര്‍ണയ വേതന വിതരണം: അദാലത്ത്
കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ മൂല്യനിര്‍ണയ വേതന വിതരണം വേഗത്തിലാക്കുന്നതിനായി അദാലത്തുകള്‍ നടത്തുന്നു. ഇതിലേക്ക് 2016, 2017 വര്‍ഷങ്ങളില്‍ പൂര്‍ത്തിയായ സി.വി. ക്യാമ്പ് ബില്ലുകള്‍, 2018 സെപ്തംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സി.എം.വി ക്യാമ്പ് ബില്ലുകള്‍, 2019-ല്‍ നടന്ന അഞ്ച്, രണ്ട് സെമസ്റ്റര്‍ സി.എം.വി ക്യാമ്പുകളുടെ ടി.എ, കണ്ടിന്‍ജന്റ് ബില്ലുകള്‍ എന്നിവ ഭരണകാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സാം അക്കൗണ്ട്സ് ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റിലെ ലേറ്റസ്റ്റ് ന്യൂസ് ലിങ്കില്‍ റെമ്യൂണറേഷന്‍ അദാലത്ത് സന്ദര്‍ശിക്കുക.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് നാലിന് സമാപിക്കും
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പിന് കീഴില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് നാലിന് സമാപിക്കും. ഒരു മാസത്തെ ക്യാമ്പില്‍ 450 കുട്ടികളാണ് പങ്കെടുക്കുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്ബോള്‍, ചെസ്സ്, ബാഡ്മിന്റണ്‍, തൈക്കാണ്ടോ, ജൂഡോ, ബോക്സിംഗ്, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ബേസ്ബോള്‍ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകാലശാലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ജഴ്സിയും വിതരണം ചെയ്യും.
സിന്റിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാല സിന്റിക്കേറ്റ് യോഗം മെയ് ഏഴിന് ചേരും.
അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ ഡവലപ്മെന്റ് പ്രോഗ്രാം
കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലാ/കോളേജ് ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്ക് മെയ് 15-ന് ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡവലപ്മെന്റ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മെയ് പത്ത്. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്സൈറ്റില്‍. വിവരങ്ങള്‍ക്ക്: 9495657594, 9446244359.
എം.ഫില്‍ പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മെയ് നാലിന് നടത്തുന്ന എം.ഫില്‍ പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റും സമയവിവരങ്ങളും www.cuonline.ac.in വെബ്സൈറ്റില്‍.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ്-ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
കോട്ടക്കൽ: കരിയർ ഗുരു ഡോ: പി ആർ വെങ്കിട്ടരാമൻ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ് നാളെ ചെങ്കുവട്ടി പി എം ഓഡിറ്റോറിയത്തിൽ നടക്കും. ലീഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഫോക്കസ് കരിയർ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. രാവിലെ 9ന് കോട്ടക്കൽ നഗരസഭ ചെയർമാൻ കെ കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി, +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ
9809660030, 9746336033 ഈ നന്പറിലോ താഴെ കാണുന്ന ലിങ്കിലോ രജിസ്റ്റർ ചെയ്യണം.
https://forms.gle/WzwVHpz7Ffp3SJkL8
കോണ്ടാക്റ്റ് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം യു ജി (സി യു സി ബി സി എസ് എസ്) നാലാം സെമസ്റ്റര്‍ (2017-18 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്ടാക്റ്റ് ക്ലാസുകള്‍ മെയ് 2ന് ആരംഭിക്കും. ബി കോം, ബി ബി ഏ കോഴ്സുകളുടെ പഠനസാമഗ്രികളുടെ വിതരണം മെയ് 1-നും ബി ഏ, ബി എസ്സിയുടേത് മെയ് 2-നും നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി അതാതു കേന്ദ്രങ്ങളില്‍ ഹാജരാവണം. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം ഏ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണ്ണയഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം ഏഡ് പുനര്‍മൂല്യനിര്‍ണ്ണയഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണ്ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി ടെക്ക് നവംബര്‍ 2017 പരീക്ഷയുടെ പേപ്പര്‍ ME14 307 (P) കമ്പ്യൂട്ടര്‍ അസിസ്റ്റഡ് മെഷീന് ഡ്രോയിങ്ങിന് പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാനാവാത്തവര്ക്ക് ഓഫ് ലൈനായി സാധാരണ ഫോമില്‍ മെയ് 4 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: 26-ലെ ബി.കോം പുനഃപരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ 26-ന് നടത്താനിരുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം മാത്രം) പേപ്പര്‍ ബി.സി.എം 3ബി 04 കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് റഗുലര്‍ പുനഃപരീക്ഷ മെയ് ഒമ്പതിന് നടക്കും. സമയം: 9.30 മുതല്‍ 12.30 വരെ.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എച്ച്.എം (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 20 മുതല്‍ 30 വരെയും 170 രൂപ പിഴയോടെ മെയ് നാല് വരെയും ഫീസടച്ച് മെയ് ഏഴ് വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് രണ്ട് വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലയും ഐ.സി.എസ്.ഐയും
ധാരണാപത്രം ഒപ്പുവെച്ചു
തേഞ്ഞിപ്പലം:
കാലിക്കറ്റ് സര്‍വകലാശാലയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഇരു സ്ഥാപനങ്ങളും തമ്മില്‍ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ധാരണാപത്രത്തില്‍ ഉള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.കോം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ആദ്യ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനിക്കും. കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സിന് സൗജന്യപ്രവേശനവും അനുവദിക്കും. ചടങ്ങില്‍ ഐ.സി.എസ്.ഐ സതേണ്‍ റീജിയണല്‍ ചെയര്മാന് സി.എസ്. മോഹന്‍കുമാര്‍, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സി.എസ്.ചിത്ര അന്തരാമന്, എന്‍.ബാലകൃഷ്ണന്, പഠനവകുപ്പ് മേധാവി ഡോ.എം.എ.ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ കെ.കെ.സുരേഷ്, ഐ.സി.എസ്.ഐ കോഴിക്കോട് ചാപ്റ്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍ :
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി (2016 പ്രവേശനം) പ്രൊജക്ടുകള്‍ ഏപ്രില്‍ പത്ത് മുതല്‍ 12 വരെ പിഴയില്ലാതെയും, 250 രൂപ പിഴയോടെ ഏപ്രില്‍ 16 മുതല്‍ 17 വരെയും സമര്‍പ്പിക്കാം. പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.
അഞ്ചാം സെമസ്റ്റര്‍ യു.ജി പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം ഓണേഴ്സ്/വൊക്കേഷണല്‍/പ്രൊഫഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. പരീക്ഷാഫലത്തിന്റെ പകര്‍പ്പ്, ചലാന്‍, അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം അപേക്ഷിക്കണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (2015 മുതല്‍ പ്രവേശനം-സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും ഫീസടച്ച് ഏപ്രില്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം. സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്കുള്ള അപേക്ഷ ഏപ്രില്‍ 27-നകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഏപ്രില്‍ പത്ത് വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 12 വരെയും ഫീസടച്ച് ഏപ്രില്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം.
ആറാം സെമസ്റ്റര്‍ യു.ജി പ്രൊജക്ട് ഇവാല്വേഷന്‍, വൈവ
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം വോക്കേഷണല്‍/ബി.കോം ഓണേഴ്സ്/ബി.കോം പ്രൊഫഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ പ്രൊജക്ട് ഇവാല്വേഷന്‍, വൈവാ വോസി എന്നിവ ഏപ്രില്‍ ഒമ്പത് മുതല്‍ അതത് കോളേജുകളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.
എല്‍.എല്‍.ബി സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (2008 സ്കീം) രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം-2008 മുതല്‍ 2012 വരെ പ്രവേശനം), ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം-2008 മുതല്‍ 2010 വരെ പ്രവേശനം) സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 12-ന് പരീക്ഷാഭവനില്‍ നടക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി ഓണേഴ്സ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 20 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ (സി.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി, ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ സംസ്കൃതം പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ റഗുലര്‍/ഈവനിംഗ് ജൂണ്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ പത്താം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (നവംബര്‍ 2018), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (നവംബര്‍ 2018), നാലാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി (നവംബര്‍ 2017) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സര്‍വകലാശാലാ കാമ്പസില്‍ എല്‍.എല്‍.എം
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ നടത്തുന്ന എല്‍.എല്‍.എം (സ്വാശ്രയം, ഒരു വര്‍ഷം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ-പെയ്മെന്റായി 555 രൂപ (എസ്.സി/എസ്.ടി 190 രൂപ) അടച്ച് www.cuonline.ac.in എന്ന വെബ്സൈറ്റില്‍ എന്‍ട്രന്‍സ് കോഴ്സസ് ലിങ്കിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പോര്‍ട്ടലിലൂടെ ക്യാപ് ഐ.ഡി നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കണം. അവസാന തിയതി മെയ് 27. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഫോണ്‍: 0494 2407584, 2407016.
ആറാം സെമസ്റ്റര്‍ ബി.കോം പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.കോം (2016 പ്രവേശനം) പ്രൊജക്ടുകള്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെ പിഴയില്ലാതെയും, 250 രൂപ പിഴയോടെ ഏപ്രില്‍ എട്ട് മുതല്‍ ഒമ്പത് വരെയും സമര്‍പ്പിക്കാം. പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍. ബി.എ/ബി.എസ്.സി പ്രൊജക്ടുകള്‍ സമര്‍പ്പിക്കേണ്ട തിയതി പിന്നീട് അറിയിക്കും. ഫോണ്‍: 0494 2407494, 2407356.
ബി.എഡ് പുനഃപരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കപ്പെട്ട രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2015 സിലബസ്) സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള പുനഃപരീക്ഷ ഏപ്രില്‍ എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ തമിഴ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 13 വരെ അപേക്ഷിക്കാം.
ബി.എസ്.സി ഇലക്ട്രോണിക്സ് എക്സാമിനേഴ്സ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, മലപ്പുറം ജില്ലയിലെ കോളേജുകളിലെ ഇലക്ട്രോണിക്സ് അധ്യാപകര്‍ ഏപ്രില്‍ നാലിന് 10.30-ന് കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹാജരാകണം.
ബൈ..ബൈ എസ്.എസ്.എല്‍.സി ഇനി കളിയുടെ രണ്ട് മാസക്കാലം
തിരുവനന്തപുരം : പുസ്തകകെട്ടുകളോട് വിട, പത്താം തരം പരീക്ഷക്ക് ഇന്ന് സമാപനം കുറിക്കും.ഉറക്കമൊഴിഞ്ഞും ട്യൂഷന് പോയും എല്ലാം പഠിച്ചെടുത്ത പാഠങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ഉത്തരങ്ങള്‍ എഴുതി നാല് ലക്ഷത്തി മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍.ഇന്നത്തോടെ കളിക്കളം തേടിയും ആസ്വദിച്ചും രണ്ട് മാസക്കാലം കഴിച്ച് കൂട്ടും.ടെന്ഷനുകളുടെ ലോകത്ത് നിന്ന് ആസ്വാദനത്തിന്റെ നാളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇന്നിറങ്ങും.സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടണം.ഏപ്രില്‍ രണ്ട് മുതല്‍ മെയ് നാല് വരെ 54 കേന്ദ്രങ്ങളിലായി രണ്ട് ഘട്ടങ്ങലില്‍ മൂല്യ നിര്‍ണയം നടക്കും.പലപ്രഖ്യാപനം മെയ് ഒന്നാം വാരം തന്നെ നടത്തണമെന്നാണ് വിദ്യഭ്യാസ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്.
തേഞ്ഞിപ്പലം:
ആറാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 12-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍.
പരീക്ഷ:
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് 18-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി (2008 സ്കീം-2013, 2014 പ്രവേശനം മാത്രം) സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 18-ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ മൂന്നാം സെമസ്റ്റര്‍ 2013 സ്കീം-2015 പ്രവേശനം മാത്രം റഗുലര്‍, 2013 സ്കീം-2013, 2014 പ്രവേശനം, 2012 സ്കീം-2012 പ്രവേശനം മാത്രം സപ്ലിമെന്ററി (2012 പ്രവേശനക്കാര്‍ക്ക് അവസാന അവസരം) പരീക്ഷകള്‍ക്കും, നാലാം സെമസ്റ്റര്‍ 2013 സ്കീം-2014 പ്രവേശനം മാത്രം റഗുലര്‍, 2013 സ്കീം-2013 പ്രവേശനം, 2012 സ്കീം-2012 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴകൂടാതെ മാര്‍ച്ച് 12 വരെയും 160 രൂപ പിഴയോടെ മാര്‍ച്ച് 15 വരെയും ഫീസടച്ച് മാര്‍ച്ച് 18 വരെ രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാലയുടെ അരണാട്ടുകര ഡോ.ജോണ്‍ മത്തായി സെന്ററിലെ ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 12 വരെയും 160 രൂപ പിഴയോടെ മാര്‍ച്ച് 14 വരെയും ഫീസടച്ച് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം.
നെറ്റ് പരീക്ഷ അപേക്ഷ :അവസാന തിയ്യതി മാര്‍ച്ച് 30
കൊച്ചി ,തിരുനന്തപുരം ,കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങള്‍
www.nta.ac.in,ntanet.nic.in എന്നീ സൈറ്റുകള്‍ വഴി അപേക്ഷിക്കാം
തിരുവനന്തപുരം:യുജിസി നെറ്റ് പരീക്ഷക്കുളള ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി.അവസാന തിയ്യതി മാര്‍ച്ച് 30 .കൊച്ചി ,തിരുനന്തപുരം ,കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്ത് 91 പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ട്.84 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.രജിസ്ട്രേഷന് ആഗ്രഹിക്കുന്നവര്‍ www.nta.ac.in,ntanet.nic.in എന്നീ സൈറ്റുകള്‍ വഴി അപേക്ഷിക്കാം.ജൂണ്‍ 20,21,24,25,26,27,28 ന് പരീക്ഷയും ജൂലൈ 15 ന്ഫലപ്രസിദ്ധീകരണവും ഉണ്ടാകും.55 ശതമാനത്തില്‍ കുറയാത്ത് യുജിസി അംഗീകൃത സര്‍വ്വകലാശാല ബിരുദാനന്ദര ബിരുദമോ തതുല്യമോ ആണ്.ഒബിസി(നോണ്‍ ക്രിമിലിയര്‍)എസ്.സി/എസ്.ടി വികലാംഗര്‍ എന്നിവര്‍ക്ക് 50 ശതമാനം മതി.അവസാന വര്‍ഷക്കാര്‍ക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും ്പേക്ഷിക്കാം.ജനരല് വിഭാഗക്കാര്‍ക്ക് 800 രൂപയും ഒബിസി(നോണ്‍ ക്രിമിലിയര്‍) 400 രൂപയും എസ്.സി/എസ്.ടി ,വികലാംഗര്‍ ,ഭിന്നലിംഗക്കാര്‍ക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് 18-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് (2012, 2004 സ്കീം-2008 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും.
എം.സി.എ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയില്‍ മാറ്റം:
കാലിക്കറ്റ് സര്‍വകലാശാല എം.സി.എ രണ്ട്, നാല് സെമസ്റ്റര്‍ (2010, 2011 പ്രവേശനം) സ്പെഷ്യല്‍ സപ്ലിമെന്ററി മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന എം.സി.എ 10 201 ഗ്രാഫ് തിയറി ആന്റ് കോമ്പിനേറ്ററിക്സ് പരീക്ഷ മാര്‍ച്ച് 15-നും, ഫെബ്രുവരി 18-ന് നടത്തേണ്ടിയിരുന്ന എം.സി.എ 10 4014 ക്രിപ്റ്റോഗ്രാഫി ആന്റ് നെറ്റ്വര്‍ക്ക് സെക്യൂരിറ്റി പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും.
പരീക്ഷാ അപേക്ഷ :
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന് ഫിസിക്സ് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് അഞ്ച് വരെയും 160 രൂപ പിഴയോടെ മാര്‍ച്ച് ഏഴ് വരെയും സാധാരണ ഫോമില്‍ അപേക്ഷിക്കാം.
27 മുതല്‍ നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷ മാറ്റി:
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 27 മുതല്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്സ്, 2011 സ്കീം), രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി.
ബി.വോക് പ്രാക്ടിക്കല്‍ മാറ്റി:
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് മള്‍ട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസം പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
എം.എ ഹിന്ദി പ്രീവിയസ് മാര്‍ക്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല 2018 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എം.എ ഹിന്ദി പ്രീവിയസ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷ എഴുതിയ കേന്ദ്രത്തില്‍ നിന്ന് ഫെബ്രുവരി 28 മുതല്‍ വിതരണം ചെയ്യും. പാറമേക്കാവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പരീക്ഷ എഴുതിയവര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും മൊകേരി ഗവണ്മെന്റ് കോളേജില്‍ പരീക്ഷ എഴുതിയവര്‍ മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം.
പരീക്ഷാഫലം:
കാലിക്കറ്റ് സര്‍വകലാശാല 2018 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
എം.കോം മൂല്യനിര്‍ണയ ക്യാമ്പ് :
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് ആറിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലും (തൃശൂര്‍ സോണ്‍), നെന്മാറ എന്‍.എസ്.എസ് കോളേജിലും (പാലക്കാട് സോണ്‍), തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും (മലപ്പുറം സോണ്‍), കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും (കോഴിക്കോട്, വയനാട് സോണ്‍) നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം 'Be Briab' തുടങ്ങി. സ്റ്റേജിതര മത്സരങ്ങൾ ആണ് ഇന്ന് ആരംഭിച്ചു. 90 കോളജുകളിൽ നിന്നായി 5000 പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. സ്റ്റേജ് മൽസരങ്ങൾ 28ന് വ്യാഴാഴ്ച അഭിമന്യുവിന്റെ മാതാപിതാക്കൾ തിരി തെളിയിക്കുന്നതോടെ തുടക്കമാകും.
പതിനൊന്ന് വേദികളിലായി പ്രബന്ധരചന ,പൂക്കളം, പ്രസംഗം മലയാളം, പെൻസിൽ ഡ്രോയിങ്, എംബ്രോയിഡറി ,ഫോട്ടോഗ്രാഫി, ക്വിസ്സ് ,കാർട്ടൂൺ രചന, രംഗോളി, ചെറുകഥാ രചന ,പെയിൻ്റിങ് ജലച്ചായം എന്നിങ്ങനെ പതിനഞ്ച് ഇന പരിപാടികളിലാണ് നടന്നത്. രാവിലെ 9 മണി മുതൽ ആരംഭിച്ച കലോത്സവ പരിപാടികളിൽ വ്യത്യസ്ത കോളേജുകളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികളാണ് പങ്കെടുത്തത്
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗ വിദ്യാര്‍ഥികള്‍ക്കായി കലാ-കായിക മല്‍സരങ്ങള്‍ നടത്തുന്നു.മമാര്ച്ച് 6,7 തിയ്യതികളിലായാമ് മല്‍സരം.6ന് കായിക മല്‍സരങ്ങളും 7 ന് കലാമല്സരങ്ങളുമാണ് നടക്കുക.സിന്‍ഡിക്കേറ്റ് അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് മേള നടത്തുക.സര്‍വ്വകലാശാല ക്യാമ്പസില്‍ വെച്ച് നടക്കുന്ന മല്‍സരങ്ങളില്‍ നേരത്തെ അപേക്ഷ നല്കിയവരില് നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാണ് മല്സരിക്കാനാകുക.പങ്കെടുക്കാന്‍ താല്പര്യമുളള വിദ്യാര്‍ഥികള്‍ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും പ്രസ്തുത ഇനങ്ങളില്‍ മുന്‍ കാലങ്ങലില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി നിര്‍ദേശിക്കപ്പെട്ട ്പേക്ഷ പൂരിപ്പിച്ച് വിദൂരവിദ്യഭ്യാസ വിഭാഗം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.മാര്‍ച്ച 2 വൈകുന്നേരം വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സമയുണ്ട്.ഓരോ വിദ്യാര്‍ഥിക്കും കലാ-കായിക ഇനങ്ങളില്‍ രണ്ട് ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് മാര്‍ച്ച് 5 ന് മുമ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.മല്‍സരങ്ങളുടെ ഇനങ്ങളും അപേക്ഷ ഫോമും www.sdeuoc.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
ഹർത്താൽ കാരണം മാറ്റിവെച്ച എസ് എസ് എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 28 ന് നടക്കും.ഫെബ്രു.28 മുതൽ നടത്താനിരുന്ന IT പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 1 മുതലും നടക്കുന്നതാണ്. പ്ലസ് വൺ മാറ്റി വെച്ച പരീക്ഷ മാർച്ച് 1 നും നടത്തുന്ന തരത്തിലാണ് പുതുക്കിയ പരീക്ഷ ടൈംടേബിൾ...
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് പരാതി ഓണ്‍ലൈനായി ഫെബ്രുവരി 21 വരെ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് www.uoc.ac.inവെബ്സൈറ്റില്‍ ലഭ്യമാവും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തീരുമാനാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത്
രണ്ടാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പ്: 26-ന് ക്ലാസുകള്‍ക്ക് അവധി
കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി. എസ്.എസ്) ഏപ്രില്‍ 2018 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന് ക്യാമ്പ് ഫെബ്രുവരി 26-ന് നടക്കുന്നതിനാല്‍ അന്ന് എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആന്റ് ആന്റ് സയന്‍സ് കോളേജുകളിലും റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ ചെയര്മാന്മാരുമായി ബന്ധപ്പെടണം. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് പരാതി ഓണ്‍ലൈനായി ഫെബ്രുവരി 21 വരെ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് www.uoc.ac.inവെബ്സൈറ്റില്‍ ലഭ്യമാവും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ തീരുമാനാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത്
രണ്ടാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പ്: 26-ന് ക്ലാസുകള്‍ക്ക് അവധി
കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി. എസ്.എസ്) ഏപ്രില്‍ 2018 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന് ക്യാമ്പ് ഫെബ്രുവരി 26-ന് നടക്കുന്നതിനാല്‍ അന്ന് എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആന്റ് ആന്റ് സയന്‍സ് കോളേജുകളിലും റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ ചെയര്മാന്മാരുമായി ബന്ധപ്പെടണം. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം. എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി 25-നകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാ വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
അഫ്സല്-ഉല്-ഉലമ പ്രിലിമിനറി
സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്ലാ അവസങ്ങളും കഴിഞ്ഞ (2014 പ്രവേശനം മാത്രം) രണ്ടാം വര്‍ഷ അഫ്സല്-ഉല്-ഉലമ പ്രിലിമിനറി സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് പേപ്പര്‍ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 19-നകം ലഭിക്കണം. പരീക്ഷ മാര്‍ച്ച് ഒന്നിന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി 25-നകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാ വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
അഫ്സല്-ഉല്-ഉലമ പ്രിലിമിനറി
സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്ലാ അവസങ്ങളും കഴിഞ്ഞ (2014 പ്രവേശനം മാത്രം) രണ്ടാം വര്‍ഷ അഫ്സല്-ഉല്-ഉലമ പ്രിലിമിനറി സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് പേപ്പര്‍ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 19-നകം ലഭിക്കണം. പരീക്ഷ മാര്‍ച്ച് ഒന്നിന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഫെബ്രുവരി 25-നകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാ വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
അഫ്സല്-ഉല്-ഉലമ പ്രിലിമിനറി
സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്ലാ അവസങ്ങളും കഴിഞ്ഞ (2014 പ്രവേശനം മാത്രം) രണ്ടാം വര്‍ഷ അഫ്സല്-ഉല്-ഉലമ പ്രിലിമിനറി സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ് പേപ്പര്‍ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഫെബ്രുവരി 19-നകം ലഭിക്കണം. പരീക്ഷ മാര്‍ച്ച് ഒന്നിന് സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കും.
Subscribe to our email newsletter