1st of May 2020
സാഞ്ചോയെ യുണൈറ്റഡിന് ലഭിക്കണമെങ്കിൽ 100 മില്യൺ യൂറോ നൽകേണ്ടി വരുമെന്ന് ഡോർട്മുണ്ട്. ചെൽസിയും സാഞ്ചോക്ക് വേണ്ടി രംഗത്തുണ്ട്. ക്ലബ്ബ് വിടാൻ സാഞ്ചോ താൽര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. താരത്തിന് യുണൈറ്റഡിനോട് കൂടുതൽ താൽപര്യം എന്നാണ് റിപോർട്ട്
KLT-1, കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നത്. ആ വാഹനത്തിന്റെ ഉടമ ചില്ലറക്കാരിയല്ലായിരുന്നു.
അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കാറിനു കിട്ടിയ നമ്പർ ‘KLT – 1’ ആയിരുന്നു. അക്കാലത്തെ മികച്ച ആഡംബര വാഹനമായിരുന്ന ‘Studebaker President’ എന്ന വിദേശ നിർമ്മിത കാർ ആയിരുന്നു സേതുപാർവ്വതിഭായുടെത്. അന്ന് വൻ പ്രതാപമായിരുന്നു ‘KLT – 1’ എന്ന ഈ കാറിന്. രാവിലെ കൊട്ടാരത്തിൽ നിന്നും പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒരു റൗണ്ട് ട്രിപ്പ് ആയിരുന്നു ഈ കാർ രാജാവിൻ്റെ ദിവസേനയുള്ള ഡ്യൂട്ടി.
രാവിലെ 6.30 മുതൽ 8.15 വരെയുള്ള സമയത്തായിരുന്നു ഈ യാത്ര. ആ സമയത്ത് തലസ്ഥാനത്തെ ആളുകൾ ഈ യാത്ര കാണുവാൻ മാത്രമായി വഴിയരികിൽ വന്നു നിൽക്കുമായിരുന്നു. അന്നൊക്കെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ KLT – 1, Studebaker President കാർ ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. അമേരിക്കയിൽ നിന്നും കൽക്കട്ടയിലേക്ക് കാറിന്റെ പാർട്സുകൾ എത്തിക്കുകയും കൽക്കട്ടയിൽ വെച്ച് അവ ഒന്നിച്ചു ചേർത്ത് പുതിയൊരു കാറായി രൂപം കൊടുക്കുകയുമായിരുന്നു. 1985ൽ മഹാറാണി സേതുപാർവ്വതിഭായ് അന്തരിച്ചു.
അവരുടെ വിടവാങ്ങലോടെ ഈ കാർ കൊട്ടാരത്തിലെ വിശ്വസ്തനായ ഡോക്ടറായിരുന്ന ഡോ. പിള്ളയ്ക്ക് ലഭിക്കുകയുണ്ടായി. പിന്നീട് കുറേനാൾ ഈ രാജവാഹനം പിള്ള ഡോക്ടറായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്കു ശേഷം ഡോക്ടറും മരിച്ചതോടെ ഈ കാർ നാട്ടിൽ അനാഥമാകുന്ന അവസ്ഥ വന്നു. പിന്നീട് 1998 ൽ പിള്ള ഡോക്റുടെ ഇംഗ്ലണ്ടിൽ താമസക്കാരനായിരുന്ന മകൻ ഈ കാർ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.
ഡോക്ടറുടെ മകനും ഒരു ഡോക്ടർ ആയിരുന്നു. കൊച്ചിയിൽ നിന്നും ഒരു കണ്ടെയ്നറിലാക്കിയായിരുന്നു കാർ യുകെയിലേക്ക് കൊണ്ടുപോയത് എന്ന് പറയുന്നു. ഇംഗ്ലണ്ടിൽ എത്തിച്ചശേഷം നമ്മുടെ ഈ രാജശകടത്തെ ഡോക്ടർ ഇരുണ്ട നീല നിറവും വെള്ളനിറവും പെയിന്റ് അടിച്ചു രൂപമാറ്റം വരുത്തി. പിന്നീട് ഈ കാർ കുറച്ചുനാളുകൾക്കു ശേഷം ഡോക്ടർ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു ചെയ്തത്.
അതിനു ശേഷവും ഈ കാർ പല ഉടമസ്ഥരിൽക്കൂടി കൈമറിഞ്ഞു അവസാനം യുകെയിലെ പ്രമുഖ ഓൺലൈൻ വിപണിയായ ഇ-ബേയിൽ എത്തി. ഉടമസ്ഥരിൽ ആരോ അതുവഴി വിൽക്കുവാൻ ശ്രമിച്ചതായിരുന്നു. 2010 ഫെബ്രുവരിയിലായിരുന്നു അത്. ഈബേയിലെ പരസ്യം കണ്ട് ഇയാൻ എന്നൊരാൾ ഈ കാർ വാങ്ങുകയും ചെയ്തതായി പറയുന്നു. കാർ വാങ്ങിയാൾക്ക് ഇതിന്റെ പൂർവ്വ ചരിത്രം ഒന്നും അറിയില്ലായിരുന്നു. അവസാനം സോഷ്യൽ മീഡിയയിൽ ഈ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടാണ് തൻറെ കയ്യിലുള്ളത് തിരുവിതാംകൂർ ഭരിച്ചിരുന്ന റാണിയുടെയായിരുന്നുവെന്നു ഇയാൻ മനസിലാക്കിയത്.
ഇതിനെക്കുറിച്ച് ഇയാൻ പ്രമുഖ ഓട്ടോമോട്ടീവ് പബ്ലിക് ഗ്രൂപ്പായ Team BHP യിൽ പോസ്റ്റ് ചെയ്തതോടെയാണ് നമ്മുടെ നാട്ടുകാരിൽ ചിലരെങ്കിലും ഈ കാര്യങ്ങൾ അറിയുവാനിടയായത്. KLT 1 എന്ന നമ്പറിൽ കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഈ കാർ ഇന്ന് അതേ നമ്പറോടെ നമുക്ക് കാണുവാൻ ഭാഗ്യമില്ലാതായി. ഇപ്പോൾ NSJ 269 എന്ന യുകെ നമ്പറുമായാണ് ഈ കാർ ഓടുന്നത്. ഇത്രയും വർഷങ്ങളായിട്ടും പല തലമുറകൾ ഉപയോഗിച്ചിട്ടും ഇന്നും ഈ കാർ ഇംഗ്ലണ്ടിലെ വീഥികളിലൂടെ യാതൊരു തളർച്ചയുമില്ലാതെ ഓടുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സ്വന്തം നാടായ മധ്യ പ്രദേശിലെ സത്നയിലേക്ക് കാൽനടയായി നടക്കുന്നതിനിടയിൽ ഗർഭിണി വഴിയിൽ പ്രസിവിച്ച ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസവ ശേഷം 2 മണിക്കൂർ വിശ്രമിച്ചു 150 കിലോമീറ്റർ നടക്കേണ്ടി വരുകയും ചെയ്തു. അമ്മയേയും കുഞ്ഞിനേയും സത്നയിൽ ആശുപത്രിയിൽ പ്രവേശിച്ചു. രണ്ട് പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിൽ നിന്നുള്ള റിപോർട്ട്
ബാപ്പയുടെ മരണത്തെ തുടർന്ന് യതീം ഖാനയിലേക്ക് ജീവിതം പറിച്ച് നട്ട ആളാണ് കൊല്ലം കളക്ടർ അബദുൽ നാസർ.ഉമ്മയുടെ നിർദേശപ്രകാരം തന്നെയായിരുന്നു ആ തീരുമാനവും. ഇന്ന് ലോക മാതൃദിനത്തിൽ ഉമ്മയെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാവുകയാണ്.
കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്
ഇതു എന്റെ ഉമ്മ..മഞ്ഞുമ്മ ഹജ്ജുമ്മ... എല്ലാവർക്കും ആത്ത...
എന്റെയും എന്റെ സഹോദരങ്ങളുടെയും ഒക്കെ എല്ലാം എല്ലാം ആയിരുന്നു...
അല്ല ..തിരിച്ചാണ്..ഉമ്മാക്ക് ഞങ്ങളായിരുന്നു എല്ലാം..പ്രത്യേകിച്ചു ഏറ്റവും ഇളയവനായ ഞാൻ...
എന്റെ എന്തു കാര്യത്തിനും ഇരു പാട് മുൻ ഗണനയായിയിരുന്നു കിട്ടിയതു..ഞാൻ ആയിരുന്നു എന്റെ ഉമ്മാന്റെ പ്രതീക്ഷ..
എന്നെ എന്തൊക്കെ പഠിപ്പിച്ചു എന്നു പറയുക പ്രയാസം..എല്ലാം ..എന്നു ചുരുക്കി പറയാം...
വലിയ ഒരു ഇരുമ്പു മറയായിരുന്നു തിന്മയുടെ ലോകത്തിൽ നിന്നും ഉമ്മ എന്നെയൊക്കെ സുരക്ഷിതമാക്കാൻ കെട്ടിയുണ്ടാക്കിയത്..
നന്മയുടെ ഒരുപാട് വാതിലുകളാണ് എപ്പോഴും തുറന്നു വെച്ചിരുന്നത്..
കരുതലും ശ്രദ്ധയും...
ഒഴുകി ഒഴുകി കൊണ്ടിരിക്കുന്ന സ്നേഹവും വാത്സല്യവും...
അതാണ് ആ ഉമ്മ...
ഇല്ലായ്മയിൽ ഒരിക്കൽ പോലും എനിക്കു പ്രയാസങ്ങൾ വരാതെ കാക്കുമായിരുന്നു...
ഉള്ളത് അതിനേക്കാൾ പ്രയാസമുള്ളവരെ കണ്ടാൽ പൂർണമായും വിട്ടു കൊടുക്കാനും എതിർക്കുന്നവരെ പോലും സ്നേഹത്തോടെ കാണാനും സഹായിക്കാനും വല്ലാത്ത സ്നേഹത്തോടെ പഠിപ്പിച്ചു...
അതു ഉമ്മാക്ക് കിട്ടുന്ന ചെറിയ സഹായങ്ങൾ പോലും മറ്റുള്ളവർക്കായി ബാക്കി വെച്ചു കൊണ്ടും..
സ്വയം പ്രയാസവും വേദനയും വിശപ്പും ഒക്കെ സഹിച്ചു കൊണ്ടു പോലും...
രോഗികളെയും അവശരേയും ഒരു മുഖ ചുളിവും ഇല്ലാതെ പരിചരിക്കുമ്പോൾ പോലും ആ സ്നേഹവും കരുണയും പ്രകാശിച്ചിരുന്നു...
നാട്ടുകാർക്കൊക്കെ ആത്ത യായി എല്ലാവർക്കും സ്നേഹം വിളമ്പുന്ന അമ്മയായി കരകൗശല ശില്പങ്ങൾ വരെ ഉണ്ടാക്കി യ കലാകാരിയായി അല്പമൊക്കെ കവിതകളും പഴയ ഈണങ്ങളും വേദനയിൽ പങ്കുവെക്കുന്ന കൂട്ടുകാരിയായി മരിക്കും വരെ നല്ല സൗഹൃദങ്ങൾ നിലനിർത്തിയ ഉമ്മയാണ് എനിക്ക് ഈ മാതൃ ദിനത്തിൽ പരിചയപ്പെടുത്തുവാനുള്ളത്...
ഒരു പാട് വലിയ മാതൃക.. ഇപ്പൊഴും അതു എന്നെ നയിക്കുന്നു...
വലിയ തറവാട്ടിൽ പിറന്നിട്ടും അതിലും വലിയ തറവാട്ടിലെ വിദ്യാസമ്പന്നനെ തന്നെ ജീവിതത്തിൽ കിട്ടിയിട്ടും ജീവിത കാലം മുഴുവനും അല്പമെങ്കിലും സുഖമുള്ള അനുഭവങ്ങൾ അവസാന കാലം മാത്രമേ ലഭിച്ചുള്ളൂ എങ്കിലും ആരോടും പരിഭവവും പരാതിയും പറയാതെ ഞങ്ങളെ വിട്ടു ദൈവസാന്നിധ്യം പൂകിയ എന്റെ ഉമ്മാക്ക് സ്വർഗീയ ആരാമം പടച്ച തമ്പുരാൻ നൽകട്ടെ എന്നു പ്രാർത്തിക്കുന്നു..
അതാണ് അവന്റെ നീതി...
ഇതു പോലെ കൊല്ലത്തും തലശ്ശേരിയിലും നമ്മുടെ നാട്ടിൽ എല്ലായിടത്തുമുള്ള അമ്മമാർക്കും രക്ഷിതാക്കൾക്കും ഈ ദിനം സമർപ്പിക്കുന്നു...
'അമ്മ ദിന ആശംസകൾ..
അബ്ദുൽ നാസർ ബി
കളക്ടർ കൊല്ലം
അറയ്ക്കൽ ജോയ് എന്ന കപ്പൽ ജോയിടെ ചേതനയറ്റ ശരീരം ഏറ്റ് വാങ്ങി അറക്കൽ പാലസ്. ഏപ്രിൽ 30ന് കരിപ്പൂർ വഴി പ്രത്യേക വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
വയനാട്ടിലെ മാനന്തവാടിയിലെ അറക്കൽ പാലസ് എന്ന അദ്ധേഹത്തിതിൻ്റെ വസതിയിലെത്തിച്ച മൃതദേഹത്തിനെ അനുഗമിക്കാൻ 20 പേർക്ക് മാത്രമേ അനുവാദമുണ്ടായിിരുന്നുള്ളു,.
കണിയാരത്തെ കത്തീഡ്രൽ പളളിയിലേക്ക് വാഹന വിലാപയാത്രയോടെ കൊണ്ട് പോയി. ഏപ്രിൽ 23 നാണ് ദുബൈ ഓഫീസിലെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ വർഗീയത പടർത്താൻ സംഘപരിവാർ ശ്രമിക്കുമ്പോൾ ഇന്ത്യ മതേതര സ്വഭാവം കാട്ടുന്ന കാഴ്ചയാണ് ഈ റമദാൻ മാസത്തിലും കാണാൻ കഴിയുന്നത്. കൊറോണക്കാലത്ത് മരണപ്പെട്ട ഹൈന്ദവ സഹോദരനെ മറമാടാൻ ആളുകൾ പങ്കെടുക്കാതിരുന്നപ്പോൾ ജയ് റാം വിളിച്ച് മുസ്ലിം ചെറുപ്പക്കാർ ചടങ്ങിന് നേതൃത്വം നൽകിയത് സാമൂഹ്യ മാധ്യമങ്ങൾ വൈറലായതിന് പിന്നാലെ പുതിയ മാതൃക വാർത്ത എത്തിയിരിക്കുന്നത്.
മരണപ്പെട്ട ഹിന്ദു വിശ്വാസിയായ ക്ഷേത്രപുരോഹിതന്റെ മൃതദേഹം സംസ്കരിക്കുന്നതിന് നോമ്ബുകാരായ മുസ്ലിം യുവാക്കള്‍ ശവമഞ്ചവും തോളിലേറ്റിക്കൊണ്ടുപോവുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മീററ്റിലെ ഷാഹ്പീര്‍ ഗേറ്റില്‍ താമസിക്കുന്ന ക്ഷേത്ര പുരോഹിതന് രമേശ് മാത്തൂര്‍ (68) ചൊവ്വാഴ്ചയാണ് അന്തരിച്ചത്. മരണപ്പെടുന്ന സമയത്ത് ഭാര്യയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിലായിരുന്ന മൂത്ത മകനും മറ്റ് ബന്ധുക്കള്‍ക്കുമൊന്നും സ്ഥലത്തെത്താനായില്ല. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്നതിനായി രമേശിന്റെ കുടുംബത്തിന് നാലുപേരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുടുംബത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അയല്‍വാസികളായ നിരവധി മുസ്ലിം യുവാക്കളാണ് മരണപ്പെട്ട രമേശിന്റെ ശവമഞ്ചം ചുമക്കുന്നതിനും സംസ്കാരത്തിനുള്ള സഹായത്തിനുമായി ഓടിയെത്തിയത്. വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് ജമന്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച മൃതദേഹവും തോളിലേറ്റിക്കൊണ്ട് മുസ്ലിം യുവാക്കള്‍ പോവുന്നത് ഇന്ത്യൻ മതേതര സൗഹൃദ കാഴ്ചയാവുകയാണ്.
കോളനിയിലെ എല്ലാ മുസ്ലിംകളും ഞങ്ങള്‍ക്ക് സഹോദരന്മാരെപ്പോലെയാണെന്നും മകന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
അവർ മൂന്ന് പേരും ഒന്നിച്ച് കളിക്കാനിറങ്ങിയത് തൊട്ടപ്പുറത്തെ ചതുപ്പിലേക്കായിരുന്നു. വീട്ടുകാർ കുട്ടികൾ തൊട്ടടുത്ത് കളിക്കുന്നുണ്ടെന്ന് കരുതി നോമ്പ് തുറക്കുകയായിരുന്നു.നോമ്പ് തുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാനില്ലാതെ അന്വേഷിച്ചപ്പോഴാണ് തൊട്ടപ്പറുത്ത് ചതുപ്പ് നിലയിത്തിൽ മൂന്ന് ചേതനയറ്റ ശരീരങ്ങൾ കണ്ട വാർത്ത കാസർഗോഡ് കലൂരാവിയെ ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കല്ലുരാവി ബാവനഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പില്‍ മുങ്ങിയാണ് മൂന്ന് കുട്ടികളും മരിച്ചത്. നൂറുദ്ദീന്‍ - മഅ്റൂഫ ദമ്ബതികളുടെ മകന് ബാഷിര്‍ (നാല്), നാസര്‍ - താഹിറ ദമ്ബതികളുടെ മകന് അജ്നാസ് (ആറ്), സാമിര്‍ - റസീന ദമ്ബതികളുടെ മകന് നിഷാദ് (ആറ്)എന്നിവരാണ് മരിച്ചത്. ഒരു വീട്ടില്‍ തന്നെയാണ് മൂന്ന് കുട്ടികളും. വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മൂന്നു കുട്ടികളും.
ഈ സമയത്തു ശക്തമായ മഴ ഉണ്ടായതിനാലും നോമ്ബ് തുറ സമയവും ആയതിനാല്‍ കുട്ടികള്‍ വീടിനടുത്തു തന്നെയെന്ന് വീട്ടുകാരും വിചാരിച്ചു. മഗ്രിബ് നിസ്കാരത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ 200 മീറ്റര്‍ അപ്പുറത്താണ് ചതുപ്പ് സ്ഥിതി ചെയ്യുന്നത്. ഇത് കഴിഞ്ഞ ദിവസം പരിസരവാസികളായ ഏതാനും പേര് ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു.
അജ്നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍ പി സ്കൂളിലെ യു കെ ജി വിദ്യാര്‍ത്ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ് മത്ത് മജീദിന്റെ മകളുടെ മകനാണ് ബാഷിര്‍.
കടപ്പാട്: കാസർഗോഡ് വാർത്ത
മൂന്ന് പതിറ്റാണ്ടായി ബോളിവുഡിൽ നിറഞ്ഞാടിയ അതുല്യ നടന് അന്ത്യ യാത്ര പോലീസ് കാവലിൽ. കൊവിഡ് - 19 പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സിനിമ രംഗത്തെ സുഹൃത്തുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിരുന്നു നടൻ്റെ അന്ത്യം. വിയോഗം സിനിമ ലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
സാധാരണക്കാരൻ്റെ ജീവിതമായിരുന്നു ഇർഫാൻ നയിച്ചത്. അന്ത്യവും അങ്ങിനെയായത് നിമിത്തമാവാം. മുംബയിലെ വേർസോവ ഖബർസ്ഥാനിൽ ഇന്ന് മൂന്ന് മണിയോടെ ഖബറടക്കി. കനത്ത പോലീസ് കാവലിലായിരുന്നു ചടങ്ങുകൾ.
2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചിരുന്നു. ചികിൽസക്ക് ശേഷം വീണ്ടും സജീവമാകുന്നതിനിടെെയാണ് മരണം ആ അഭിനയ ജീവിതത്തിന് തിരശ്ശീലയിട്ടത്.ഭാര്യ: സുതപ സികാർ, മക്കൾ: ബബൽ, ആര്യൻ
ഈ കൊറോണക്കാലത്ത് മലപ്പുറത്ത് ഒരു ഓൺലൈൻ കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് വേങ്ങര മച്ചിങ്ങൽ അബ്ദുസമദിൻ്റെ മകൻ ഫിറോസും മലപ്പുറം കോഡൂർ പുല്ലൻ കുലവൻ കുഞ്ഞുമുഹമ്മദിൻ്റെ മകൾ മുഫീദയും.
രാജ്യം ലോക്ക് ഡൗണിലായപ്പോൾ ഓൺ ലൈൻ ആപ്പായ സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവാഹത്തിലേക്ക് അതിഥികളെ പങ്കെടുപ്പിച്ചത്.സമീപത്തും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിച്ചാണ് ചടങ്ങ് അവിസ്മരണീയമാക്കിയത്.
അക്കൗണ്ടന്റ് ആയ ഫിറോസിന്റെ നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു. സൗദിയില്‍ ജോലിചെയ്യുന്ന ജേഷ്ഠന് റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് മണ്ഡപമുള്‍പ്പെടെ ബുക്കു ചെയ്യുകയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു.അതിനിടെയാണ് സംസ്ഥാനത്ത് കൊറോണ ഭീതിയും കര്‍ശന നിയന്ത്രണങ്ങളും ആരംഭിച്ചത്.
നിശ്ചയിച്ച ദിവസം തന്നെ വരനും വീട്ടുകാരുമുള്‍പ്പെടെ ആറംഗസംഘം വധൂഗൃഹത്തിലെത്തി. അവിടെ വീട്ടുകാര്‍ മാത്രമുള്ള വിരുന്നും കഴിഞ്ഞ് വധുവിനെയും അണിയിച്ചൊരുക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറിപ്പോൾ സാമൂഹ്യ മാധ്യമത്തിൽ താരമാണ്.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
എസ്.ഐയുടെ പ്രവർത്തനത്തിന് സാമൂഹ്യ മാധ്യമത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജിൻസ് ഇനി ഷെയർ ചാറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കിന്റെ അമരത്ത്
ഇന്ത്യയിലെ ആദ്യത്തേതും അതാത് ഭാഷകളിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ആയ സോഷ്യൽ മീഡിയ നെറ്റ്വർക്ക് കമ്പനിയായ ഷെയർ ചാറ്റിന്റെ അമരത്ത് ജിൻസ് ടി തോമസ് എന്ന മലയാളി. പ്രശ്സത സൈബർ മീഡിയ ആൻഡ് ടെക് സ്പെഷ്യലിസ്റ്റായ ജിൻസ് ടി തോമസ് കഴിഞ്ഞ 4 വർഷമായി യൂട്യൂബ് ടെക് ഹെഡ് ആയി പ്രവർത്തിച്ചിരുന്നു. ജിൻസ് രാജ്യാന്തര തലത്തിൽ മികച്ച കുറ്റാന്വേഷണത്തിനു പേരുകേട്ട കേരള പോലീസിന്റെ സൈബർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗമായ സൈബർഡോമിന്റെ ഹോണറേറി ഉദ്യോഗസ്ഥൻ ആണ്.
കഴിഞ്ഞ വർഷത്തെ സൈബർഡോമിന്റെ മികച്ച കുറ്റാന്വേഷണ വിഭാഗത്തിലെ ടോപ്പ് കോൺട്രിബ്യൂട്ടർ 2018 ബഹുമതിയും കരസ്ഥമാക്കി .
യൂട്യൂബ് സർട്ടിഫൈഡ് പ്രൊഫഷണൽ ആയ ജിൻസ് ഡൽഹി ഇന്ത്യൻ ലോ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് സൈബർ ലോയിൽ പഠനം പൂർത്തീകരിച്ചതും സൈബർ ജേർണലിസത്തിൽ സ്പെഷ്യലൈസേഷൻ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ വ്ളോഗേഴ്സിനു ഒരു ഐഡന്റിറ്റി വേണം എന്ന ഒരു പദ്ധതി നടപ്പാക്കാൻ ജിൻസ് ഇപ്പോൾ നടത്തി വരുന്ന ശ്രമങ്ങളും ശ്രദ്ധേയമാണ് .കേരളത്തിലെ യൂട്യൂബ് ക്രീയേറ്റഴ്സിനും അങ്ങനെ അകാൻ ആഗ്രഹിക്കുന്നവർക്കും ഒരു മലയാളി മേധാവിയെ കിട്ടിയത് ഗുണകരമാവുമെന്ന് കരുതുന്നു
നാല് പതിറ്റാണ്ടിന്റെ ഐസ് ജീവിതം -നൗഷാദ് മേൽമുറി
എസദ്ദുവിന്റെ ജീവിത കഥ
പൂക്കോട്ടൂർ പള്ളിപ്പടിയിൽ വന്ന് പറാഞ്ചേരി അബ്ദുറഹ്മാനെ അന്വേഷിച്ചാൽ അറിയില്ലെന്ന് പലരും നെറ്റി ചുളിക്കും. എന്നാൽ ഐസദ്ദുവെന്ന് പറഞ്ഞാൽ ഏത് കുട്ടിക്കുമറിയാം. പറാഞ്ചേരി അബ്ദുറഹ്മാൻ ഐസുമായി രംഗത്തെത്തി കുട്ടികളുടെ പ്രിയപ്പെട്ട ഐസദ്ദുവായിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. പൂക്കോട്ടൂരിലേയും പരിസരത്തേയും സ്കൂൾ കുട്ടികൾക്ക് അദ്ദുവൈസിന്റെ തണുപ്പ് ഏറെ സുപരിചിതമാണ്. പൊള്ളുന്ന ഉച്ചച്ചൂടിൽ വാടിക്കരിഞ്ഞ കുട്ടികളുടെ ഇളം ചുണ്ടിൽ ഐസിന്റെ തണുപ്പെത്താൻ നാൽപത് വർഷങ്ങൾക്കിപ്പുറവും ഐസദ്ദുവുണ്ട്, കാര്യമായ മാറ്റങ്ങളില്ലാതെ.
ജീവിതം ഐസിലുറച്ചത്
അബ്ദുവിന് ഒന്നര വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. സ്കൂളിലും മദ്റസയിലും രണ്ടാം ക്ലാസ്സ് വരെ പഠിക്കാനേ അബ്ദുവിന് നിയോഗമുണ്ടായുള്ളൂ. പിതാവിന്റെ വിയോഗം തീർത്ത വിടവ് നികത്താൻ 1971- ൽ തന്റെ എട്ടാം വയസ്സിൽ അബ്ദു കടലയുമായി തെരുവിലിറങ്ങി. സൈ്ലറ്റും പെൻസിലും പിടിച്ചു നടക്കേണ്ട പ്രായത്തിൽ അബ്ദു കടലപ്പൊതി പിടിച്ചു നിന്നു, പൂക്കോട്ടൂർ ഹൈസ്കൂളിനു മുന്നിൽ. അന്ന് ഒരു പൈസക്ക് നാല് കടലയാണ് നൽകിയിരുന്നത്. അതിൽ നിന്നുള്ള തുച്ഛ വരുമാനം വീട്ടിലെത്തിച്ചു. മൂന്ന് വർഷത്തോളം കടലക്കച്ചവടം നടത്തിയ അബ്ദുവിന്റെ പ്രാരാബ്ധം കണ്ട്, സ്കൂൾ പരിസരത്ത് ഐസ് കച്ചവടം തുടങ്ങിയിരുന്ന ഒരാൾ അബ്ദുവിനെ എെസ് വിൽക്കാൻ പ്രേരിപ്പിച്ചു. മോങ്ങത്തെ എെസ് ഫാക്ടറിയിൽ നിന്ന് താൻ ഐസ് കൊണ്ടു വന്നു തരാമെന്നും അവിടെ നൽകുന്ന വില നൽകിയാൽ മതിയെന്നും അയാൾ പറഞ്ഞപ്പോൾ അബ്ദുവിന് ആവേശമായി. പൂക്കോട്ടൂർ ഹൈസ്കൂളിന് മുന്നിൽ ഐസ് കച്ചവടം നടത്തിയിരുന്ന അയാൾ അബ്ദുവിന് വേണ്ടി അവിടെ നിന്ന് തന്റെ കച്ചവടം മലപ്പുറത്തേക്ക് മാറ്റി. അങ്ങനെ 1974-ൽ അബ്ദു ഐസ് കച്ചവടത്തിലേക്ക് തിരിഞ്ഞു. വർഷങ്ങൾക്കിപ്പുറവും തുടരുന്ന എെസ് ജീവിതത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
പൂക്കോട്ടൂർ ഹൈസ്കൂൾ പരിസരത്ത് നിന്ന് മോങ്ങത്തേക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ. അന്നും ഇന്നും അബ്ദു എെസ് മൊത്തമായി എടുക്കുന്നത് മോങ്ങത്തെ ഐസ് ഫാക്ടറിയിൽ നിന്നാണ്. കച്ചവടം തുടങ്ങിയ കാലത്ത് രണ്ട് രൂപക്ക് നൂറ് എെസ് വരെ ഫാക്ടറിയിൽ നിന്ന് ലഭിക്കുമായിരുന്നു. ഇടക്ക് കോറിയിൽ മീൻ പിടിക്കാനും പോകാറുണ്ടായിരുന്നെന്ന് അബ്ദു ഓർക്കുന്നു. ഈ വരുമാനങ്ങൾ കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോയി. മരപ്പെട്ടിയിൽ തെർമോകോൾ വെച്ചാണ് ഐസ് സൂക്ഷിച്ചിരുന്നത്.
മാറ്റങ്ങൾക്കൊപ്പം
ഐസ് വിറ്റു കിട്ടിയ കാശ് കൊണ്ട് ആദ്യം ഒരു സൈക്കിൾ വാങ്ങി. ഇരുനൂറ് രൂപയായിരുന്നു സൈക്കിളിന്റെ വില. സൈക്കിളായതോടെ പരിസര പ്രദേശത്തേക്കു കൂടി പോകാൻ തുടങ്ങി. ഒരിക്കൽ ഒരു വെള്ളിയാഴ്ച ആലത്തൂർപടി ജുമാ മസ്ജിദ് പരിസരത്ത് എെസ് വിൽക്കാൻ ചെന്നു. നിസ്കാരം കഴിഞ്ഞിറങ്ങിയ കുട്ടികൾ അബ്ദുവിനെ പൊതിഞ്ഞു. അന്ന് നല്ല ലാഭം കിട്ടി. അന്നു മുതൽ അബ്ദുവിന്റെ ജുമുഅ ആലത്തൂർപടിയിലാണ്.
ഒരിക്കൽ, മുസ്ലിം ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ടേക്ക് എെസ് വിൽക്കാൻ സൈക്കിളിൽ പോയത് അബ്ദു ഓർത്തെടുക്കുന്നു. ഒരു കാലത്ത് മോങ്ങം, കൊണ്ടോട്ടി സിനിമാ ശാലകളിൽ ഇന്റർബെൽ സമയത്തെ നിത്യ സന്ദർശകനായിരുന്നു അബ്ദു. ചേകനൂർ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി അരൂർ ചുവന്ന കുന്നിൽ മണ്ണു മാന്തിയെന്ത്രം വിലസിയ ദിവസങ്ങളിൽ അബ്ദുവിന് ചാകരയായിരുന്നു. തിളക്കുന്ന ചൂടിലും ജിജ്ഞാസയോടെ വന്നവരുടെ ചുണ്ടുകൾ അബ്ദുവിന്റെ ഐസേറ്റ് തണുത്തു.
അതിനിടെ സൈക്കിൾ മാറ്റി ചെറിയ സ്കൂട്ടറെടുത്തു. പിന്നീട് എെസ് കച്ചവടത്തിന് വേഗത കൂടി. കച്ചവട വ്യാപ്തി ഒന്നു കൂടി വർദ്ധിപ്പിച്ചു. പൂക്കോട്ടൂർ ഹൈസ്കൂളിന് പുറമെ മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഇരുപതോളം സ്കൂളുകളിലെ കുട്ടികൾക്ക് അബ്ദു സുപരിചിതനായി. ഓരോ ദിവസവും മാറി മാറി വിവിധ സ്കൂൾ പരിസരങ്ങളിലെത്തി. ഐസിനൊപ്പം മധുര നാരങ്ങ മുറിച്ച് മുളകിട്ടു വെച്ചപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. അതോടെ മധുര നാരങ്ങയും അബ്ദുവിന്റെ സന്തത സഹചാരിയായി. അതിനിടെ ഗുഡ്സ് ഓട്ടോ വാങ്ങി കച്ചവടം അതിലാക്കി. ഉപ്പിലിട്ടതിന്റെ കാലം വന്നപ്പോൾ അബ്ദു അതും പരീക്ഷിച്ചു. ഇന്ന് എെസ് മാത്രമല്ല, ഉപ്പിലിട്ട സകലതുമെടുത്താണ് അബ്ദുവിന്റെ സഞ്ചാരം. മാങ്ങ, നെല്ലിക്ക, പേരക്ക, പൈനാപ്പിൾ, കക്കരിക്ക, സഫർജിൽ, എലന്തപ്പഴം എന്നു വേണ്ട സകലതും ഉപ്പിലിട്ട് കുപ്പിയിലാക്കി അബ്ദു ഓട്ടോയുമായി ദിവസവും രാവിലെ വീടു വിട്ടിറങ്ങുന്നു. പുഴുങ്ങിയ കോഴിമുട്ട വരെ ഉപ്പിലിടാറുണ്ടെന്ന് അബ്ദു പറയുന്നു.
പുതിയ പരീക്ഷണം
ഒരിക്കൽ രണ്ട് സ്ഥലത്ത് ഫുട്ബോൾ മത്സരം നടന്നപ്പോൾ, രണ്ടിടത്തും പോവാൻ അബ്ദുവിന് താത്പര്യം. പക്ഷേ ഒരേ സമയത്താണ് രണ്ട് കളിയും. അന്ന് അബ്ദു ഒരു പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചു. ഒരിടത്ത് നേരത്തെ ചെന്ന് ഉപ്പിലിട്ടതെല്ലാം നിരത്തി വെച്ച് ഓരോന്നിന്റേയും വില കടലാസു തുണ്ടിൽ എഴുതി വെച്ച് കാശിടാൻ ഒരു ബക്കറ്റും വെച്ച് രണ്ടാമത്തെ സ്ഥലത്തേക്ക് പോയി. അവിടത്തെ കച്ചവടം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ബക്കറ്റിൽ മോശമില്ലാത്ത കാശ്. തന്റെ അഭാവത്തിലും കച്ചവടം പൊടിപൊടിച്ചുവെന്ന് അബ്ദു മനസ്സിലാക്കി. ഇന്നും ഒരേ സമയത്തെ രണ്ട് കച്ചവടം അബ്ദു തുടർന്നു വരുന്നുണ്ട്. വിശ്വാസം, അതല്ലേ എല്ലാം. എന്നേ അതേ കുറിച്ച് അബ്ദുവിന് പറയാനുള്ളൂ. ഇപ്പോൾ ചില വെള്ളിയാഴ്ചകളിൽ അബ്ദുവിനെ ആലത്തൂർപടിയിൽ കാണില്ല. എന്നാൽ അബ്ദുവിന്റെ അസാന്നിദ്ധ്യത്തിലും ആ കച്ചവടം പൊടിപൊടിക്കുന്നുണ്ടാവും. ആവശ്യമുള്ളവർക്ക് ഉപ്പിലിട്ടത് ഏതും എടുത്തു തിന്നാം. എന്താ വേണ്ടതെന്ന് ചോദിക്കാനോ കാശ് വാങ്ങാനോ ആരും കാണില്ല. തുറന്നു വെച്ച ബക്കറ്റുണ്ടാവും.
ഉരുകിയൊലിക്കാതെ ജീവിതം
ഐസും ഉപ്പിലിട്ടതും കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവുമോ എന്ന സംശയത്തിന് അബ്ദുവിന്റെ ജീവിതം തന്നെ മറുപടി. അഞ്ചു മക്കളെ നന്നായി വളർത്തി. മൂന്ന് പെൺമക്കൾ, രണ്ട് ആൺമക്കൾ. രണ്ടു പെൺമക്കളെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. മൂന്നാമത്തെ മകൾ പഠിച്ചു കൊണ്ടിരിക്കുന്നു. രണ്ട് ആൺമക്കൾക്കും മോശമില്ലാത്ത ജോലിയുണ്ട്. അവരിലൊരാൾ വിദേശത്താണ്. സൗകര്യങ്ങളുള്ള സുന്ദരമായ നല്ലൊരു വീട്. ഇനി ഉപ്പ കഷ്ടപ്പെടേണ്ടെന്ന് മക്കൾ സ്നേഹത്തോടെ പറയാറുണ്ടെങ്കിലും നാല്പത് വർഷത്തെ തന്റെ തൊഴിലിനോട് വിട പറയാൻ മനസ്സു വരുന്നില്ലെന്ന് അബ്ദു പറയുന്നു.
പരിസരത്തെ വഅള് പരിപാടികളിലും സ്കൂൾ വാർഷികങ്ങളിലും ഫുട്ബോൾ മേളകളിലും ഉത്സവങ്ങളിലും ക്ലബ്ബ് വാർഷികങ്ങളിലും എന്ന് വേണ്ട ആൾക്കൂട്ടം കാണുന്നിടത്തൊക്കെ എത്തിപ്പെടാൻ അബ്ദു ശ്രദ്ധിക്കുന്നു.
ഐസ് സാക്ഷി
ഇന്നും അബ്ദു പതിവു പോലെ തന്റെ ഗുഡ്സ് ഓട്ടോയിൽ ഇറങ്ങിയിട്ടുണ്ടാവും, തന്റെ സന്തത സഹചാരികളേയും കൂട്ടി. പൊള്ളുന്ന വെയിലിന്റെ അത്യുഷ്ണത്തിൽ ഉരുകുന്ന ഉച്ചക്കും ഒരു തണൽമരച്ചോട്ടിൽ ഇരിപ്പുണ്ടാവും അയാൾ. ചുറ്റും ആവശ്യക്കാരായ കുട്ടികളും. ഒരു മടിയും മടുപ്പും കൂടാതെ, ആത്മാഭിമാനത്തോടെ, നാല് പതിറ്റാണ്ട് തന്നെ വളർത്തിയ തൊഴിലിൽ ആത്മ സംതൃപ്തി കണ്ടെത്തി, ആരോടും പരാതിയും പരിഭവവുമില്ലാതെ, ആർക്കും ശല്ല്യമാവാതെ അബ്ദു ജീവിക്കുന്നു, ഐസിനേയും ഉപ്പിലിട്ടതിനേയും സാക്ഷി നിർത്തി.
നൗഷാദ് മേൽമുറി | 9946296929
മകന് വിരമിക്കുമ്പോള്‍ കൈപിടിയ്ക്കാനായി പ്രായം മറന്ന് മാതാപിതാക്കളെത്തി
-സി.കെ ഷിജിത്
സര്‍വകലാശാലയിലെ യാത്രയയപ്പ് ചടങ്ങിനിടെ സരസന് മാതാപിതാക്കള്‍ക്കൊപ്പം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിരമിക്കുന്നത് ആറ് അധ്യാപകര്‍ ഉള്‍പ്പെടെ 32 പേരാണ്. എല്ലാവര്‍ക്കുമായി സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ട് വ്യാഴാഴ്ച നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ ഒരാളെ മാത്രം കൈപിടിച്ച് സ്വീകരിക്കാന്‍ മാതാപിതാക്കളെത്തി. പരീക്ഷാഭവനിലെ ബി.എ. വിഭാഗത്തില്‍ അസി. സെക്ഷന്‍ ഓഫീസറായ ടി. സരസനാണ് ഈ ഭാഗ്യവാന്.
84 വയസ്സുള്ള പിതാവ് തങ്കപ്പനും 78-കാരിയായ മാതാവ് ജഗദമ്മയും ചടങ്ങില്‍ പങ്കെടുക്കാനായി കൊല്ലം ജില്ലയിലെ പന്മനയില് നിന്ന് രണ്ട് ദിവസം മുന്‍പേ എത്തി സര്‍വകലാശാലാ അതിഥി മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ മറന്ന് ഇരുവരും ചടങ്ങ് തീരും വരെ സദസ്സിലിരുന്നു.
കാലിക്കറ്റിലെത്തുന്നതിന് മുന്‍പ് സാക്ഷരതാമിഷനിലും കെ.എസ്.ആര്.ടി.സി.യിലും സരസന് ജോലി ചെയ്തിട്ടുണ്ട്. സാക്ഷരതാ പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരവും നേടിയിരുന്നു. സര്‍വകലാശാലാ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഭാര്യ കവിതയും മകന് വിദ്യാസാഗറും യാത്രയയപ്പ് ചടങ്ങിനെത്തിയിരുന്നു. കുടുംബത്തോടൊപ്പം അടുത്ത ദിവസം കൊല്ലത്തേക്ക് മടങ്ങുമെന്ന് സരസന് പറഞ്ഞു.
ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. 312 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 207 റണ്‍സ് എടുക്കാനെ ആയുളളു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും യുവ പേസര്‍ ജോഫ്ര ആര്‍ച്ചറും കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്.
മത്സരത്തില്‍ 14 റണ്‍സ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടിയേറ്റത്. ആര്‍ച്ചറുടെ 144.8 കിലോമീറ്റര്‍ സ്പീഡില്‍ വന്ന പന്ത് ബൗണ്‍സ് ചെയ്ത് അംലയുടെ ഹെല്‍മെറ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗ്രൗണ്ടില്‍ പ്രഥമ ശുശ്രൂശയ്ക്ക് വിധേയനായ താരം റിട്ടയേഡ് ഹര്‍ട്ടായി മൈതാനം വിടുകയായിരുന്നു.
ഇതിനിടെ അംലയ്ക്ക് വെള്ളം നല്കാന് ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ ശ്രമിച്ചു. എന്നാല്‍ താരം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. റമദാന് മാസമായതിനാല്‍ നോമ്പ് പിടിച്ചായിരുന്നു താരം കളത്തിലിറങ്ങിയത്. അതിനാലാണ് താരം വെള്ളം കുടിക്കാന്‍ നിരസിച്ചത്.
മത്സരത്തില്‍ പിന്നീട് എട്ടാമതായി ഇറങ്ങിയ അംല 13 റണ്‍സെടുത്ത് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് അനായസ ജയമുറപ്പിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ നോമ്പ് പിടിച്ച് കളിക്കാനിറങ്ങിയ അംലയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് എൻ.ഡി.എ അധികാരത്തിലെത്തിയത് മുതൽ ആശങ്കയുടെ പ്രതികരണങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നിടെയാണ് മുൻ കോട്ടയം എം ജി സർവ്വകലാശാല സി.എച്ച് ചെയർ ചെയർപേഴ്സണും ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് സർവ്വകലാശാല രജിസ്ട്രാറുമായിരുന്ന ഡോ.സുബൈർ ഹുദവി ചേകനൂരിന്റെ കുറിപ്പ് വൈറലാകുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം
.....
അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം വിശ്വാസികൾ തങ്ങളുടെ ഇമാമുമാരെ കേൾക്കുന്ന ആദ്യ ദിവസമാണ് ഇന്ന്. പള്ളി മിഹ്റാബുകളിൽ നിന്ന് പ്രതീക്ഷയുടെ സംസാരങ്ങൾ ഉണ്ടാകണം. നല്ല നാളുകൾ വരിക തന്നെ ചെയ്യുമെന്ന് യാഥാർത്യ ബേധത്തോടെ ജനങ്ങളോട് പറയണം. പതിനഞ്ച് കോടിയിലധികം മുസ്ലിംകളുള്ള ഈ രാജ്യത്ത് ശുഭാപ്തി വിശ്വാസത്തോടെ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്.
ഭരണകൂടത്തോടും ഭരണാധികാരികളോടും ഭരണ സംവിധാനങ്ങളോടും ക്രിയാത്മകമായി സംവദിക്കാനുള്ള കവാടങ്ങൾ അടക്കപ്പെട്ടിട്ടൊന്നുമില്ല. കീബോഡ് ആക്റ്റിവിസത്തിലെ ട്രോളുകൾക്കും, ഇലക്ഷൻ കാപയിനുകളിലെ സ്വാഭാവിക ശത്രുതകൾക്കും വിട നൽകി, തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളിൽ നിന്ന്, നിരക്ഷരരും നിരാലംബരും എന്നുമെന്നും അവഗണിക്കപ്പെട്ടവരുമായ മുസ് ലിംകളും ദലിതുകളും അടക്കമുള്ളർക്ക് അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ, അവരുടെ ഉന്നമനത്തിന് രാജ്യത്തെ ഭരണ സംവിധാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ആഹ്വാനങ്ങളും പ്രായോഗിക ശ്രമങ്ങളുമുണ്ടാകണം.
ഈ തിരഞ്ഞെടുപ്പ് റിസൽട്ട് ഞെട്ടലില്ലാതെ മനസ്സിലാക്കാൻ കേരളത്തിന് പുറത്തുള്ള ചില സഞ്ചാരങ്ങൾ മാത്രം മതി. എൺപത് ശതമാനമുള്ള ഹൈന്ദവർക്ക് എന്ത് കൊണ്ട് ഇന്ത്യ ഭരിച്ചു കൂടാ എന്ന ലളിത യുകതിയാണത്. അഴിമതിയിലും അധികാര ദുർവിനിയോഗത്തിലും എതിരാളികളെ അടിച്ചമർത്തുന്നതിലും വർഗ്ഗീയ-ജാതി കാർഡ് കളിക്കുന്നതിലും ആരും മോശമല്ലല്ലോ എന്ന ടിപ്പണിയും. കോൺഗ്രസും ഇടതുപക്ഷവുമടക്കം ആവശ്യാനുസരണം ഉപയോഗിച്ച ഈ ചീട്ടുകൾ ബി ജെ പി ഫുൾ ഫ്ളഡ്ജ്ഡ് ആയി ഉപയോഗിച്ചെന്നർത്ഥം. വർഗ്ഗീയത മാർഗ്ഗവും അധികാരം ലക്ഷ്യവുമാണ്. കോൺഗ്രസ് ഇന്ത്യ മൊത്തവും ഇടതർ ബംഗാൾ ത്രിപുരയിലും, മമത - മായ - ഷിബു - ലാലു - ബിജു തുടങ്ങിയവരൊക്കെ അവരുടെ ഇടങ്ങളിലും നാളിത് വരെ കളിച്ച പൊളിറ്റിക്സിന്റെ ബാക്കിപത്രമാണിത്. ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ് ലിംകളെ കണ്ട് ഞെട്ടാതിരിക്കുന്നത് അത് കൊണ്ടാണ്.
വർഗ്ഗീയതയുടെ ഈ കോലാഹലങ്ങൾക്കിടയിലും ഇന്ത്യയുടെ ആത്മാവ് ഇപ്പോഴും മതേതരമാണെന്ന് പറയാൻ കഴിയുന്നത് അത് കൊണ്ടാണ്.
പൊളിറ്റിക്സിനപ്പുറം ഭരണ സംവിധാനങ്ങളുടെ ഭാഗമാകാൻ വലിയ ശ്രമങ്ങളുണ്ടാകണം. പിന്നാക്കക്കാരെ ദൃശ്യതയോടെ ( വിസിബ്ൾ ആയി)'രാജ്യ നിർമ്മിതിയുടെ ഭാഗമാക്കാൻ കഴിയണം. അതിന് സർക്കാർ സർക്കാതേര സോഷ്യൽ സെക്ടറുകളിൽ കടന്ന് ചെല്ലണം. ആ കവാടങ്ങൾ ഇപ്പോഴും തുറന്ന് തന്നെ കിടപ്പാണ്. മോഡി ഭരിച്ച കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ സിവിൽ സർവീസ് റിസൽട്ടുകൾ പോലും പ്രതീക്ഷകളാണ് നൽകിയത്. രാഷ്ട്രീയക്കാരേക്കാൾ നന്നായി അടിസ്ഥാന വികസനം സാധ്യമാക്കാൻ കഴിയുക സിവിൽ സർവൻസിനാണ്. ആർമിയിലും പോലീസ് സേനകളിലും കോടതി -മീഡിയ - സാമൂഹിക സേവന - ശാസ്ത്ര വികസന മേഖലകളൊക്കെ തുറന്ന് തന്നെ കിടപ്പാണ്. മുട്ടുവീൻ, മുട്ടാൻ പഠിപ്പിക്കുവീൻ കൂടുതൽ കൂടുതൽ തുറക്കപ്പെടും.
വൈകാരിക പക്വതയും, ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളും, കൂടുതൽ സൗഹൃദ സംവാദങ്ങളും നടക്കേണ്ട സമയമാണ്. പള്ളികളിൽ നിന്നിറങ്ങുന്നവർ പ്രതീക്ഷയോടെ ഇറങ്ങട്ടെ.
മോഡിയുടെ, BJP യുടെ, RSS ന്റെ ഇന്ത്യയെ നാം ഉൾക്കൊള്ളുക. കൂടുതൽ ധൈര്യത്തോടെ, സ്ഥൈര്യത്തോടെ, ഈമാനോടെ, പ്രതീക്ഷയോടെ നമുക്ക് ഭരണകൂടത്തോട് സംവദിക്കാം.
ഹിന്ദുത്വ ആശയത്തോടൊ ഫാഷിസ ശൈലികളോടോ രാജിയാകാനുള്ള ആഹ്വാനമല്ല, നമ്മളെ ഭരിക്കുന്ന ഭരണാധികാരികളോട് സംവദിക്കാനും ഇന്ത്യയിൽ മുന്നോട്ടുള്ള വഴികൾ പ്രതീക്ഷയോടെ കണ്ടെത്താനുമുള്ള ശുഭ ചിന്തകളാണ്.
ഈ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകും എന്ന് വിശ്വസിക്കുന്നവർ നിരാശപ്പെടേണ്ടതല്ല. ഇതിനേക്കാളും വലിയ കലികാലങ്ങൾ പാലം കടന്ന് പോയിട്ടുണ്ട്. നിരാശ ആത്മഹത്യാപരമാണ്.
പൊന്നാനിയിലെ അൻവറിന്റെ തോൽവിയെ കണക്കിന് ട്രോളി വി.ടി ബൽറാം
ഫെയ്സ് ബുക്ക് പോസ്റ്റ്
ഒരു ചെറിയ ഇ.ടി വെട്ടിയപ്പോഴേക്കും പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട് രണ്ട് ലക്ഷത്തോളം വാഴകളാണ് ഒറ്റയടിക്ക് ഈ നിലയിലായത് എന്ന് നാസ റിപ്പോർട്ട് ചെയ്യുന്നു. തൃത്താലയിലും ചരിത്രത്തിലാദ്യമായി 8400 ലേറെ വാഴകളാണ് ഈ ഗതി നേരിട്ടത്. നിലമ്പൂർ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന 'അംബൂക്കൻ' എന്ന പ്രത്യേക ഇനം വാഴയാണ് പൂർണ്ണമായും നശിച്ചുപോയത്. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ തടയണ കെട്ടി അതിൽ നിന്ന് യഥേഷ്ടം വെള്ളം നനച്ചിരുന്ന വാഴക്ക് ഭാരതപ്പുഴയിലെ ശുദ്ധജലത്തിൽ വേരുപിടിക്കാനായില്ല എന്നാണ് വിദഗ്ദർ പറയുന്നത്.
സ്വയം നശിക്കുക മാത്രമല്ല പ്രദേശത്തെ മണ്ണിനേയും നശിപ്പിക്കുമെന്ന പ്രത്യേകതയുണ്ട് ഈ വാഴക്ക്. നല്ല വലുപ്പമുണ്ടെങ്കിലും ഉള്ളിലെ പുഴുക്കുത്ത് കാരണം മനുഷ്യർക്ക് തിന്നാനോ മറ്റോ യാതൊരു ഉപകാരവുമില്ലാത്ത ഇതിന്റെ ചീഞ്ഞളിഞ്ഞ പഴം ചില കുരങ്ങന്മാർക്ക് വലിയ ഇഷ്ടമാണത്രേ, അതിനാൽ ഈ ഇനം വാഴയെ അൻവാനരൻ വാഴ എന്നും കൃഷിക്കാർ വിളിക്കാറുണ്ട്.
ഇടക്കിടക്ക് എങ്ങോട്ടൊക്കെയോ പറിച്ചു നട്ടിരുന്ന വാഴക്ക് സ്വന്തം നിലക്ക് മണ്ണിൽ വേരുകളൊന്നും പിടിക്കില്ലെങ്കിലും കൃഷിയുടെ പ്രാഥമിക പാഠങ്ങളറിയാത്ത ചില പുത്തൻവീട്ടിലെ കർഷകരാണ് ഈ കൃഷിക്ക് അമിതാവേശം കാട്ടിയിരുന്നത്. ധീരശൂരപോരാളിയായ ഷാജി എന്നയാൾക്ക് ഉള്ള ജോലി ഇടക്കുവച്ച് പോയപ്പോൾ അയാളും കൂട്ടരും ഈ അംബൂക്കൻ കൃഷി പാട്ടത്തിന് ഏറ്റെടുക്കുകയായിരുന്നത്രേ. എന്നാൽ, 1964നു മുൻപത്തെ പഴമക്കാരായ യഥാർത്ഥ കർഷകർ ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ ഈ അപകടം മുൻകൂട്ടി കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ഏതായാലും ഡൽഹിയിലേക്ക് കയറ്റി അയക്കാൻ നോക്കിയിരുന്ന വാഴക്കുല ഇപ്പോൾ തിരുവനന്തപുരത്ത് പോലും വീണ്ടും എടുത്തേക്കില്ല എന്നതാണവസ്ഥ. ഒരിക്കൽ അബദ്ധം പറ്റിപ്പോയ നിലമ്പൂരിലെ കർഷകരും രണ്ട് വർഷത്തിനുള്ളിൽ ഈ ഇനം വാഴകൃഷി വെട്ടിനിരത്താൻ തീരുമാനിച്ചിരിക്കുന്നതായും കേൾക്കുന്നു. ഷാജിമാരെ കാണുമ്പോൾ ''വാഴ വച്ചാൽ മതിയായിരുന്നു" എന്ന് പറഞ്ഞിരുന്ന സ്വന്തം രക്ഷിതാക്കൾ അതേസമയം "അൻവാനരൻ വാഴ ആകരുത്" എന്ന് ഇപ്പോൾ പ്രത്യേകം ഓർമ്മപ്പെടുത്തുന്നുണ്ടത്രേ!
ഒന്ന് ഊതിയാൽ ആ കാറ്റടിച്ച് താഴെവീഴുന്ന ശക്തിയേ അൻവാനരൻ വാഴക്ക് ഉള്ളൂ എന്ന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടായിരുന്നു സ്ഥലത്തെ സാമാന്യ ബോധമുള്ളവർ ആ വാഴത്തോപ്പിൽ നിന്നും അവിടെനിന്ന് ഫാനരന്മാർ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഇത്രകാലം മാറി നടന്നത് എന്നതും ഇപ്പോഴെല്ലാവർക്കും ബോധ്യമായിട്ടുണ്ട്.
പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇരുപതിൽ പത്തൊമ്പതും യു.ഡി എഫ് തൂത്ത് വാരിയപ്പോൾ ഉലയാതെ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി ആരിഫ്. യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമായി കടുത്ത മത്സരം നേരിട്ടാണ് ആരിഫ് പതിനായിരത്തിനടുത്ത് വോട്ടിനാണ് ഇടതിന് ആശ്വാസമായി മണ്ഡലം നേടിയത്.
വോട്ടെണ്ണലിൽ ഓരോ സമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴയിൽ നടന്നത്. ഇടത് കോട്ടകളിൽ വിള്ളലുണ്ടായെങ്കിലും ആരിഫിന്റെ വ്യക്തി പ്രഭാവത്തിലാണ് ഇടതിനൊന്നെങ്കിലും ലഭിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേ സമയം ആരിഫിന്റെ മണ്ഡലത്തിൽ മൂവായിരം വോട്ടിന് ഷാനിമോൾ ലീഡ് നേടി എന്നതും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ആരിഫ് ലീഡ് നേടി എന്നതും ചർച്ചയാകുന്നുണ്ട്.
പതിനേഴാം പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇരുപതിൽ പത്തൊമ്പതും യു.ഡി എഫ് തൂത്ത് വാരിയപ്പോൾ ഉലയാതെ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥി ആരിഫ്. യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനുമായി കടുത്ത മത്സരം നേരിട്ടാണ് ആരിഫ് പതിനായിരത്തിനടുത്ത് വോട്ടിനാണ് ഇടതിന് ആശ്വാസമായി മണ്ഡലം നേടിയത്.
വോട്ടെണ്ണലിൽ ഓരോ സമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആലപ്പുഴയിൽ നടന്നത്. ഇടത് കോട്ടകളിൽ വിള്ളലുണ്ടായെങ്കിലും ആരിഫിന്റെ വ്യക്തി പ്രഭാവത്തിലാണ് ഇടതിനൊന്നെങ്കിലും ലഭിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേ സമയം ആരിഫിന്റെ മണ്ഡലത്തിൽ മൂവായിരം വോട്ടിന് ഷാനിമോൾ ലീഡ് നേടി എന്നതും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ആരിഫ് ലീഡ് നേടി എന്നതും ചർച്ചയാകുന്നുണ്ട്.
മുസ്ലിം ലീഗിന്റെ കരുത്തുറ്റ കോട്ടയിലെ സുൽത്താൻ സാക്ഷാൽ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ. പ്രതീക്ഷകൾക്കപ്പുറത്തെ ഭൂരിപക്ഷമായ 260050 വോട്ടിനാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നിന്ന് ഇടത് സ്ഥാനാാർത്ഥിയാ യ വി.പി സാനുവിനെ പരാജയപ്പെടുത്തി മലപ്പുറത്തിന്റെ കുഞ്ഞാപ്പ രണ്ടാം തവണ പാർലമെന്റിറിലേക്കെത്തുന്നത്.
വോട്ടെണ്ണൽ തുടങ്ങി ഒരു ഘട്ടത്തിൽ പോലും എതിർ സ്ഥാനാർത്ഥി ചിത്രത്തിലില്ലാത്ത തേരോട്ടമാണ് കുഞ്ഞാലികുട്ടി നടത്തിയത്. മുത്തലാഖ് ബിൽ ചർച്ച നടക്കുമ്പോൾ പാർലമെൻറിൽ പങ്കെടുത്തില്ല എന്ന ആരോപണം എതിർ സ്ഥാനാർത്ഥികൾ പ്രചരണായുധമാക്കിയിരുന്നെങ്കിലും അതൊന്നും കുഞ്ഞാലിക്കുട്ടിക്ക് ഏശിയില്ല എന്നാണ് തെരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിക്ക് പിന്നിൽ ഭൂരിപക്ഷത്തിൻ രണ്ടാമനാണ് യു.ഡി.എഫ് രാഷ്ട്രീയ ചാണക്യനായ കുഞ്ഞാലിക്കുട്ടി
ഇടത് പക്ഷത്തെ നിലം തൊടീക്കാതെ കേരളത്തിൽ യു.ഡി.എഫ് തരംഗം
ഇരുപതിൽ പത്തൊമ്പതും നേടി യു.ഡി.എഫ്
പതിനേഴാമത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തെളിഞ്ഞപ്പോൾ കേരളം യു.ഡി.എഫ് തൂത്ത് വാരി. ആലപ്പുഴ ഒഴിച്ചുള്ള മുഴുവൻ മണ്ഡലങ്ങളും തരംഗമാവുകയായിരുന്നു യു.ഡി' എഫ്. ഇടത് കോട്ടകൾ പോലും മൃഗീയ ഭൂരിപക്ഷത്തിനാണ് യു.ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ച കയറിയത്.
ഒമ്പത് സ്ഥാനാർത്ഥികൾ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി രണ്ടര ലക്ഷത്തിനും മുകളിൽ വോട്ട് നേടി വിജയിച്ചു.
വിശ്വാസി സമൂഹം രാഷ്ടീയ വോട്ട് യുഡി.എഫിന് ചെയ്തു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. ഇടത് അഭിമാന പോരാട്ടമായിരുന്ന വടകരയിൽ കെ. മുരളിധരൻ അൻപത്തി അയ്യായിരത്തിലധികം വോട്ടിനാണ് പി.ജയരാജനെ മലർത്തിയടിച്ചത്.കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താനും ആലത്തൂരിൽ രമ്യ ഹരിദാസും പൊന്നാനി ഇ ടി മുഹമ്മദ് ബഷീറും പാലക്കാട് ശ്രീകണ്ഠൻ നായരും വെന്നിക്കൊടി പാറിച്ചു.
ശക്തമായ തൃകോണ മൽസരം പ്രതിക്ഷിച്ച തിരുവനന്തപുരത്തും പത്തനം തിട്ടയിലും തൃശൂരും ബി.ജെ.പിക്ക് വിജയിക്കാനായില്ല. ശബരിമല വിഷയം ഇടത് പക്ഷത്തിന് പ്രതികൂലമായപ്പോൾ കേരളം യു ഡി എഫ് എടുത്തു.
ഇടത് പക്ഷ കോട്ട തകർത്ത് ആലത്തൂരിന്റെ സ്വന്തം പെങ്ങളുട്ടി രമ്യ ഹരിദാസ് ഇന്ത്യൻ പാർലമെന്റിലേക്ക്. ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയാണ് രമ്യ പാർലമെന്റിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നാടൻ പാട്ടുകളിലൂടെ തിളങ്ങി സാമൂഹ്യ മധ്യമങ്ങളിൽ രമ്യ നിറഞ്ഞിരുന്നു. രമ്യ പാട്ടും പാടി ജയിക്കും എന്നതായിരുന്നു യുഡി' എഫ് പ്രതീക്ഷ പുലർത്തിയിരുന്നത്. പി.കെ ബിജുവിപ്പന മുപ്പത്തി അയ്യായിരത്തിലധികം വോട്ടുകൾ ലീഡുണ്ടായിരുന്ന മണ്ഡലമാണ് കുന്ദമംഗലത്തുകാരി കൊണ്ട് പോയത്. ഇടത് കോട്ടയെ അക്ഷരാാർത്ഥത്തിൽ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിനാണ് രമ്യ ജയിച്ച് കയറിയത്.
നേരത്തെ രാഹുൽ ബ്രിഗേഡിലൂടെ മികച്ച പ്രകടനം നടത്തിയാണ് രമ്യ രാഷ്ട്രീയത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ഇടത് സഹയാത്രികയായ ദീപ നിശാന്തിന്റെയും ഇടത് കൺവീനർ എ വിജയരാഘവന്റെ വിവാദ പരാമർശങ്ങളും രമ്യക്ക് ഗുണമായിട്ടുണ്ട്. മൽസരിക്കുന്ന സമയത്ത് കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡൻറ് പദവി രാജി വെച്ചിരുന്നു
ആദ്യ കുഞ്ഞിനെ കണ്ടു മുത്തം നൽകി മടങ്ങവെ അഛൻ അപകടത്തിൽ പെട്ടു മരണപ്പെട്ടു. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ഉമയനല്ലൂര്‍ ആറ്റൂര്പണയില് പ്രശാന്ത് (32) കാറിടിച്ചു മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ആതിര ശനിയാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് 'ആരവ്' എന്ന് പേരു ചൊല്ലി വിളിച്ചശേഷം രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് പ്രശാന്തിന് അപകടം സംഭവിച്ചത്.
ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ വീട്ടിലെത്താനായി ചെമ്മാന്‍മുക്ക് വഴി അയത്തിലെത്തി ബൈ'പ്പാസ് റോഡിലൂടെ വരികയായിരുന്നു
പെട്രോള്‍ പമ്ബിനു സമീപം എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമയനല്ലൂരില്‍ ഓട്ടോ വര്‍ക്ഷോപ്പ് നടത്തുന്ന പ്രശാന്തും വാളത്തുംഗല്‍ സ്വദേശിനി ആതിരയുമായുള്ള വിവാഹം ഒന്നരവര്‍ഷം മുന്‍പാണ് നടന്നത്. പുലര്ച്ചെയെത്താമെന്ന് പറഞ്ഞ് മകന് മുത്തം നല്കി മടങ്ങിയ പ്രിയതമന് ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവില്‍, രണ്ടുദിവസം മാത്രം പ്രായമുള്ള മകന് ആരവിനെ ചേര്‍ത്തുപിടിച്ചു വിതുമ്ബുകയാണ് ആതിര. ശശിധരന്റെയും പ്രസന്നയുടെയും മകനാണ് പ്രശാന്ത്.
പ്രശാന്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു. പ്രശാന്തിനെ ഇടിച്ചശേഷം നിര്‍ത്താതെപോയ കാറിനെപ്പറ്റി സമീപത്തെ നീരീക്ഷണ ക്യാമറകളില്‍നിന്ന് വ്യക്തമായ വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു.
272 എന്ന മാന്ത്രികസംഖ്യ ആരു തികയ്ക്കും
പണവും മിടുക്കും മസില്‍പവറും ഇത്തവണ അധികാരത്തിലേക്ക് നയിക്കും
ബി ..ജെ.പിയും കോണ്‍ഗ്രസും വിട്ടുവീഴ്ച്ചയ്ക്കു തയ്യാര്‍
ഭരിക്കാനായി മോഡിയെ മാറ്റാനും ആര്.എസ്.എസ്
മോഡിയെ മാറ്റിയാല്‍ ചില പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നു കണക്കുകൂട്ടല്‍
ചെറിയ പാര്‍ട്ടികളെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി
കോണ്‍ഗ്രസിന് പ്രതീക്ഷ യു.പി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളില്‍
മാസങ്ങള്‍ നീണ്ടുനിന്ന തെരഞ്ഞെടുപ്പു പോരാട്ടത്തിന് അവസാനമായി. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഭരണം തുടരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസാകട്ടെ ബി.ജെ.പിയെ താഴെയിറക്കുമെന്ന വാശിയിലുമാണ്.
എന്തായാലും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 130 സീറ്റെങ്കിലും നേടാനായാല്‍ മാത്രമേ കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം വഹിക്കുകയുള്ളൂവെന്ന്. അല്ലെങ്കില്‍ യു.പി.എയ്ക്കു പുറത്തുള്ള കക്ഷികളുടെ സര്‍ക്കാരിനെ പിന്തുണയ്ക്കും. ബി.ജെ.പിയാകട്ടെ 300 സീറ്റുകളുമായി അധികാരം തുടരുമെന്ന വാശിയിലുമാണ്. തങ്ങള്‍ക്ക് അധികാരം നിലനിര്‍ത്താനാകുമെന്ന ശുഭാപ്തി വിശ്വാസം മോഡിയും അമിത് ഷായും പ്രകടിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍
തങ്ങള്‍ക്ക് 130 സീറ്റുകളില്‍ അധികം ലഭിക്കില്ലെന്ന് എന്തായാലും കോണ്‍ഗ്രസ് സമ്മതിച്ചുകഴിഞ്ഞു. 130 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചെന്നിരിക്കട്ടെ, ഭരണത്തില്‍ എത്താന്‍ വേണ്ട ബാക്കി 143 സീറ്റുകള്‍ എവിടെ നിന്ന് ലഭിക്കും. 50 സീറ്റുകളാണ് നിലവിലെ യു.പി.എ ഘടകക്ഷികളായ ഡി.എം.കെയും രാഷ്ട്രീയജനതാദളും എന്‍.സി.പിയും ജനതാദള്‍ സെക്കുലറും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുസ്ലിംലീഗും ചെറിയ പാര്‍ട്ടികളും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പിന്നെയും വേണം 93 സീറ്റ്. ഇവിടെയാണ് കോണ്‍ഗ്രസ് മിടുക്ക് കാട്ടേണ്ടത്. കര്‍ണാടകത്തില്‍ ഭരണത്തിലേറിയതു പോലെ മറ്റ് കക്ഷികളെ പിന്തുണച്ചു അധികാരത്തിലെത്തണമെങ്കില്‍ കേന്ദ്രത്തില്‍ നിരവധി കടമ്പകളുണ്ട്.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 30 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. എസ്.പിക്ക് 22 സീറ്റുകളും. മായാവതിക്ക് 18 സീറ്റുകളും പ്രതീക്ഷിക്കുന്നു. ഇടതുപക്ഷത്തിന് 15 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഈ 85 സീറ്റുകള്‍ തങ്ങളുടെ പക്ഷത്താകുമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പിന്നെയും വേണം എട്ടു സീറ്റുകള്‍. ബിജു ജനതാദളും എ.എ.പിയും ടി.ആര്.എസും വൈ.എസ്.ആര് കോണ്‍ഗ്രസും ടി.ഡി.പിയുമുണ്ട് പുറത്ത്. ഇവര്‍ക്ക് എല്ലാം കൂടി മുപ്പതോളം സീറ്റുകള്‍ ലഭിച്ചേക്കാം. നിലവില്‍ ബി.ജെ.പി വിരുദ്ധരായ ഈ പാര്‍ട്ടികളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ 2019 തങ്ങളുടെ കൈപ്പിയിടിലൊതുക്കാന് കോണ്‍ഗ്രസിന് കഴിയും. മോഡിയെന്ന സര്‍വവ്യാപിയെ താഴെയിറക്കുകയുമാകാം.
ബി.ജെ.പിയുടെ കണക്കുകൂട്ടല്‍
വലിയ ഒറ്റകക്ഷിയില്‍
2014ലെ പോലെ ഒറ്റയ്ക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മാറും. 180 മുതല്‍ 240 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണു ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ രാഷ്ട്രപതി ബി.ജെ.പിയെ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിക്കും. എന്‍.ഡി.എ ഘടകക്ഷികളായ ശിവസേന, എ.ഐ.ഡി.എം.കെ, ജനതാദള്‍(യു), ശിരോമണി അകാലിദള്‍, പി.എം.കെ, അസം ഗണപരിഷത്ത് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 34 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. 240 സീറ്റുകള്‍ ലഭിച്ചാല്‍ എന്‍.ഡി.എയ്ക്ക് പുറത്തുള്ള പാര്‍ട്ടികളെയൊന്നും കൂട്ടാതെ ബി.ജെ.പിക്ക് ഭരിക്കാം. ഇനി 180 സീറ്റുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഘടകക്ഷികളേയും കൂട്ടി 214 സീറ്റുകളേ ലഭിക്കൂ.
ഇവിടെയാണ് മോഡിയെ മാറ്റിയുള്ള പരീക്ഷണത്തിന് ആര്.എസ്.എസ് തയ്യാറെടുക്കുന്നത്. മോഡിയെ മാറ്റിയാല്‍ നേരത്തെ ബി.ജെ.പിയുടെ ഘടകകക്ഷികളായിരുന്ന മായാവതിയേയും ബിജുജനതാദളിനേയും ചന്ദ്രബാബുനായിഡുവിനേയും ടി.ആര്.എസിനേയും കൂടെ കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മന്ത്രിസ്ഥാനം, വകുപ്പുകള്‍ എന്നിവ നല്കി ഈ കക്ഷികളെ കൂടെ കൂട്ടിയാല്‍ ഭരിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഒപ്പം ഓരോ സംസ്ഥാനത്തുനിന്നും ജയിച്ചുവരുന്ന ഒറ്റ അംഗങ്ങളുള്ള പാര്‍ട്ടികളെയും തങ്ങളുടെ അധീനതയിലാക്കാന്‍ ഇപ്പോള്‍ തന്നെ നേതാക്കളെ ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നും അറിയുന്നു. എന്തായാലും ചാക്കിട്ടുപിടിത്തത്തില്‍ ആരു വിജയിക്കുമെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയാനാകും.
കണ്ണുകള്‍ ഇവരിലേക്ക്
യു.പി.എയിലോ എന്‍.ഡി.എയിലോ ഘടകകക്ഷികളല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളിലാണു രാജ്യത്തിന്റെ ശ്രദ്ധ നീങ്ങുന്നത്. ബി.ജെ.പിയെ എതിരാളിയായി പ്രഖ്യാപിച്ച മമതയും മായാവതിയും ബിജുജനതാദളും അഖിലേഷ് യാദവിന്റെ എസ്.പിയും ഇടതുപക്ഷവും വൈ.എസ്.ആര് കോണ്‍ഗ്രസും, ടി.ആര്.എസും എ.എ.പിയും കൂടിയാല്‍ നൂറു സീറ്റുകള്‍ ലഭിക്കും. ഈ പാര്‍ട്ടികളെ സ്വന്തം വരുതിയിലാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടികളെ പിളര്‍ത്താനും അവര്‍ തയ്യാറാകും. പണം മാത്രമല്ല ബി.ജെ.പിയുടെ ആയുധം. ബിസിനിസുകാരായ രാഷ്ട്രീയക്കാരെ തങ്ങള്‍ക്കൊപ്പമാക്കാന്‍ ആദായനികുതി വകുപ്പും സി.ബി.ഐയുമൊക്കെ ഭരണനിയന്ത്രണ യന്ത്രങ്ങളായി മാറും. യു.പി.എ ഘടകക്ഷികള്‍ ചാടിപ്പോകാതെയും നോക്കേണ്ടതു കോണ്‍ഗ്രസിന് ഭാരിച്ച ഉത്തരവാദിത്തമാകും. ഡി.എം.കെയും രാഷ്ട്രീയജനതാദളും എന്‍.സി.പിയും ജനതാദള്‍ സെക്കുലറും രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുസ്ലിംലീഗും അടങ്ങുന്ന യു.പി.എയില്‍ വിള്ളല്‍ വീഴ്ത്താന്‍ ബി.ജെ.പിക്കാകും.
മായാവതി ചാഞ്ചാടുമോ?
20 സീറ്റുകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന മായാവതിയില്‍ ഇരു പാര്‍ട്ടികളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അടുത്തിടെ ബി.ജെ.പിക്കെതിരേ മായാവതി നടത്തിയ പ്രസ്താവനകളും ഉത്തര്‍പ്രദേശില്‍ തങ്ങളെ ഇല്ലാതാക്കിയ ബി.ജെ.പിയോട് പകരം ചോദിക്കാനുള്ള അവസരമായി ഈ ഉയര്‍ത്തെഴുന്നേല്‍പ്പിനെ മായാവതി കണ്ടാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും. ഓരോ പാര്‍ട്ടിയേയും നേതാക്കളേയും ചാക്കിടാന്‍ ഓരോ നേതാക്കളെ ചുമതലപ്പെടുത്തേണ്ടിവരും. ഉള്ളവര്‍ പുറത്തുപോകാതെ നോക്കാനും. എന്നാല്‍ ഈ ചെറുപാര്‍ട്ടികളുമായി ഭരണം മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് ഏറെ പണിപ്പെടേണ്ടിവരും. ജയിച്ചവരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഓരോ ശിവകുമാറിനെയെങ്കിലും രംഗത്തിറക്കേണ്ടിവരുമെന്നതാണ് സത്യം. ചെറിയ പാര്‍ട്ടികളെ ബി.ജെ.പി വിഴുങ്ങാന്‍ നില്ക്കുന്ന അവസ്ഥ പ്രാദേശിക പാര്‍ട്ടികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരായി ചിന്തിച്ചോളും.
പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തന്ത്രങ്ങള്‍
കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞാലും അധികാരം നിലനിര്‍ത്തണമെങ്കില്‍ ഈ തന്ത്രങ്ങളൊന്നും പോരാ. കോണ്‍ഗ്രസ് പിന്തുണച്ച സര്‍ക്കാരുകളെല്ലാം അധികം വൈകാതെ നിലംപൊത്തിയിട്ടുണ്ടെന്ന ചരിത്രം വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാകും ഉത്തമം.
കോണ്‍ഗ്രസിന്റെ നയങ്ങളും മാറ്റേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളെ എക്കാലവും കൂടെ നിര്‍ത്താനാകണം. അതിന് തടസ്സമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആദ്യം നേതൃത്വത്തില്‍ നിന്നു മാറ്റേണ്ടിവരും. ഉദാഹരണത്തിന് എ.എ.പിയെ എതിര്‍ക്കുന്ന ഷീലാദീക്ഷിതിനെ ഡല്‍ഹിയില്‍ നേതൃത്വത്തില്‍ നിന്നു മാറ്റണം. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും പഴയ വീര പരിവേഷങ്ങളില്‍ കഴിയുന്ന നേതാക്കളെ മാറ്റി തങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്ന നേതാക്കളെ കൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വീണ്ടും മോശമാകും. ഇത്തവണ അധികാരം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നു എം.പിമാര്‍ വീണ്ടും ബി.ജെ.പിയിലേക്ക് ഒഴുകും. അങ്ങനെയായാല്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ മടക്കം അസാധ്യമാകും.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക
രാഹുല്‍ഗാന്ധിയെ അംഗീകരിക്കുന്നവരാണ് ഇപ്പോഴത്തെ ഘടകകക്ഷികളും പുറത്തെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും. ഇതാണ് കോണ്‍ഗ്രസിന് അനുകൂലമായ പ്രധാന ഘടകം. നേരത്തെ സോണിയാഗാന്ധിക്കെതിരേ വിദേശ പൗരത്വം വിഷയമായിരുന്നു. അന്ന് മന്‍മോഹന്‍സിങിനെ കൊണ്ടുവന്നെങ്കില്‍ ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ കൊണ്ടുവരണമെന്നു രാജ്യത്ത് പൊതുവികാരമുണ്ട്. അതു മനസിലാക്കി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കി പ്രഖ്യാപിച്ചുകൊണ്ട് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ചര്‍ച്ച ആരംഭിക്കുക, പൊതുമിനിമം പരിപാടിയില്‍ എല്ലാ പാര്‍ട്ടി നേതാക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് ആരംഭിക്കുക, ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ആദ്യമേ മനസ്സിലാക്കുക, ശത്രുക്കളായ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുക ഇതൊക്കെയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.
ഫ്ലവേഴ്സ് ടിവിയിൽ നടന്ന കോമഡി ഉൽസവ പരിപാടിയിൽ അതിഥിയായി എത്തിയ നയൻ എന്ന ഓട്ടിസം ബാധിച്ച കുട്ടിയുടെ പ്രകടനം മലയാളികൾ ഏറെ ചർച്ച ചെയ്യുന്ന വാക്കാണ് ' ടെലിപ്പതി ' അഥവാ അതിന്ദ്രിയ ശക്തി. അവതാരകൻ കുട്ടിയുടെ കഴിവ് ടെലിപ്പതിയാണെന്ന് പരാമർശിക്കുന്നുമുണ്ട്. ഈ പശ്ചാത്തത്തിലാണ് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ബോബൻ ഇറാനിമോസിസ് എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു.
പോസ്റ്റ് വായിക്കാം
#ഓട്ടിസം #കുട്ടികളുടെ #അസാധാരണ #കഴിവുകൾ
2016 ,ഡിസംബറിലെ തിരക്ക് കുറഞ്ഞ ഒരു ശനിയാഴ്ചയായിരുന്നു മാതാപിതാക്കളുടെ കൂടെ ആശിഖ് ക്ലിനിക്കിൽ എത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു ആശിഖ് എന്ന് മനസ്സിലാക്കിയ ഞാൻ കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും രക്ഷകർത്താക്കൾക്ക് ഓട്ടിസത്തെ കുറിച്ച് കൃത്യമായ അറിവ് നല്‍കാനും വേണ്ടി അവരെ മുറിയിലേയ്ക്ക് വിളിച്ചു. സംസാരത്തിനിടയിൽ കുട്ടിയുടെ അസാധാരണമായ ഒരു കഴിവിനെ കുറിച്ച് അവർ എന്നോട് പറഞ്ഞു. "കലണ്ടറിലെ വർഷവും, മാസവും, തീയതിയും പറഞ്ഞാൽ തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ഏത് ദിവസമാണെന്ന് അവൻ നിമിഷങ്ങൾക്കകം പറയും " .അസാധാരണമായ കഴിവുകൾ ഉള്ള ഓട്ടിസം കുട്ടികളെ കുറിച്ച് വായിച്ചിട്ടുള്ളത് ഞാൻ ഓർത്ത് പോയി. ആശിഖിന്റെ കഴിവിനെ ഒന്നു പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. മൊബൈലിലെ കലണ്ടർ എടുത്തു വർഷവും ,മാസവും,തീയതിയും പറഞ്ഞ് കൊടുത്തു. പറഞ്ഞ് തീർന്ന ഉടനെ തന്നെ അത് ഏത് ദിവസമാണെന്ന് ആശിഖ് വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. ഞാൻ വല്ലാതെ അത്ഭുതപ്പെട്ട് പോയി. ഒന്നു രണ്ട് തവണ ഞാൻ എന്റെ പരീക്ഷണം ആവർത്തിച്ചും. എല്ലാത്തിനും കിറു കൃത്യമായ ഉത്തരം. ആശിഖിന്റെ അസാധാരണമായ കഴിവിനെ ഒന്നു പഠിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മാതാപിതാക്കളോട് അനുവാദം വാങ്ങിയ ശേഷം അവരോട് പുറത്തുള്ള സന്ദർശക മുറിയിൽ കാത്തിരിക്കാൻ പറഞ്ഞു. സഹായത്തിനായി സഹപ്രവർത്തകയായ സൈക്കോളജിസ്റ്റിനേയും മുറിയിലേയ്ക്ക് വിളിച്ചു.മുൻകൂട്ടി യാതൊരു തയ്യാറെടുപ്പുമില്ലാതെ മൊബൈൽ ഫോൺ എടുത്ത് വർഷം, മാസം, തീയതി (കഴിഞ്ഞ് പോയ വർഷങ്ങളും/ വരാനിരിക്കുന്ന വർഷങ്ങളും) യാതൊരു ക്രമവുമില്ലാതെ ഞാൻ ചോദിക്കുകയും ആശിഖ് അത് ഏത് ദിവസം ആണെന്ന് പറയുകയും സഹപ്രവർത്തക അവൻ പറയുന്നത് ശരിയാണോ എന്ന് മറ്റൊരു മൊബൈലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു. ആശിഖ് ഞങ്ങളെ അതിശയിപ്പിച്ച് കളഞ്ഞു ! .ഇരുപത്തിയഞ്ച് പ്രാവിശ്യവും ഒരു തെറ്റ് പോലും വരുത്താതെ നിമിഷങ്ങൾക്കുള്ളിൽ കൃത്യമായ ഉത്തരങ്ങൾ നല്കി ആശിഖ് ഞങ്ങളേ നോക്കി സ്വയം കൈയ്യടിച്ച് ചിരിച്ചു. അസാധാരണം എന്ന് പറയാതെ വയ്യ. അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു.
കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിൽ ഓട്ടിസം ബാധിച്ച നയൻ എന്ന കുട്ടിയുടെ പ്രകടനം കണ്ടപ്പോൾ ആശിഖിനെ ഞാൻ പെട്ടെന്ന് ഓർത്ത് പോയി. നയനിന്റെ അസാധരണമായ കഴിവുകൾ കാണാൻ ടി വി ക്ക് മുന്നിൽ ഞാൻ വളരെ ശ്രദ്ധയോടെയാണ് ഇരുന്നത്. വേദിയിൽ നിന്ന് കയറി വന്ന ഒരാൾ എഴുതിയ"CAT" എന്ന വാക്കും, ജഡ്ജ് ആയ ടിനി ടോം എഴുതിയ "TINY " എന്ന വാക്കും അവതാരകൻ മിധുൻ നയന്റെ അമ്മയെ കാണിക്കുകയും ,അമ്മയുടെ സാമീപ്യത്തിലൂടെ നയൻ തന്റെ മുന്നിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു. ഓരോ വാക്ക് എഴുതുമ്പോഴും നയന്‍ അമ്മയുടെ സാമീപ്യം ആവിശ്യമാണ്. അമ്മ അത് പറയുന്നുമുണ്ട്. തെറ്റിയ വാക്ക് തിരുത്തി വീണ്ടും ശരിയാക്കി
(Trail and Error Method) നയൻ കൃത്യമായ ഉത്തരത്തിലേയ്ക്ക് പെട്ടെന്ന് തന്നെ എത്തിച്ചേരുന്നു. പേപ്പറിൽ എഴുതിയിരിക്കുന്ന വാക്കുകൾ നയൻ കണ്ടിട്ടില്ലാ എന്ന് വീഡിയോ കണ്ടാൽ നമ്മുക്ക് മനസ്സിലാകും. അപ്പോൾ എങ്ങനെയാണ് കൃത്യമായി കുട്ടിക്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാനാവുക? സ്വയം വികസിപ്പിച്ചെടുത്ത ആറാമിന്ദ്രിയം ഉപയോഗിച്ച് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ പത്തു വയസ്സുകാരൻ നയന്‍ പരഹൃദയ ജ്ഞാനം ഉണ്ടോ (Telepathy).?ഇന്ദ്രിയ സഹായമില്ലാതെ മറ്റൊരാളുടെ മനോഗതം സ്വമനസ്സിലുദിക്കൽ എന്നത് ആണോ നയന്റെ കാര്യത്തിൽ സംഭവിച്ചത് ? ഇങ്ങനെയൊക്കെയുള്ള കുറേ ചോദ്യങ്ങൾ വീഡിയോ കണ്ട നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകാം.
നയൻ എന്നെ കുട്ടിയെ അറിയണമെങ്കിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ അസാധാരണ കഴിവുകളേ കുറിച്ച് നാം അറിയേണ്ടതുണ്ട്. സാവന്റ് സിൻട്രോം എന്ന വിളിപ്പേരിലാണ് ഇവരെ പൊതുവെ അറിയപ്പെടുന്നത്. ഇത് ഓട്ടിസം ബാധിച്ച കുട്ടികളിൽ മാത്രം കാണുന്ന ഒന്നല്ല. ഡവലപ്പ്മെന്റ് ഡിസെബിലിറ്റിയുള്ള കുട്ടികൾ, കേന്ദ്ര നാഡീവ്യൂഹത്തിന് മുറിവോ, അസുഖങ്ങളോ ബാധിച്ചവർ എന്നിവരിൽ ഒട്ടുമിക്കവർക്കും അത്ഭുതപ്പെടുത്തുന്ന ഇത്തരം ചില കഴിവുകൾ കണ്ടേക്കാം. ഓട്ടിസം ബാധിച്ച പത്ത് കുട്ടികളിൽ ഒരാൾക്കെങ്കിലും അസാധാരണമായ കഴിവുകൾ ഉണ്ടാകുമെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. എന്നാൽ
ഇവരുടെ ഈ കഴിവുകൾ പരിമിതമായ ചില കാര്യങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ( Narrow range of special abilities) ഇവ ഒന്നു അതീന്ദ്രിമായ സ്വഭാവമുള്ള കഴിവുകൾ അല്ല. മനുഷ്യരിൽ കാണപ്പെടുന്ന കഴിവുകളുടെ ഏറ്റവും ഉയർന്ന തോതിലുള്ള വിസ്മയിപ്പിക്കുന്ന പ്രകടനമാകും അത്.
പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളിലാണ് അസാധാരണമായ കഴിവുകൾ ഇത്തരം കുട്ടികൾ പ്രകടിപ്പിക്കുക.അതിൽ ഒന്നാമത്തേത്, സംഗീതവുമായി (Musical ability) ബന്ധപ്പെട്ടതാണ്.നിരവധി സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്.പ്രത്യേകിച്ചും പീയാ നോ വായിക്കാനുള്ള കഴിവ് ഇത്തരം കുട്ടികളിൽ ഒട്ടുമിക്കവരിലും കാണാറുണ്ട്.
പാട്ട് ഉണ്ടാക്കാനുള്ള കഴിവിനൊപ്പം ( Music composing), കൃത്യമായ താളത്തിൽ (Pitch) സംഗീത ഉപകരണങ്ങൾ വായിക്കാനും ഇവർക്ക് കഴിയും. രണ്ടാമത്തേത്, ചിത്രം വരയ്ക്കാനും (Art) ശില്പങ്ങൾ നിർമ്മിക്കാനുള്ള അസാധാരണ കഴിവാണ്. കലണ്ടറിലെ വർഷവും വും മാസവും തീയതിയും പറഞ്ഞു കൊടുത്താൽ അത് ഏതു ദിവസം ആണെന്ന് എന്ന് കൃത്യമായി പറയുകയോ അല്ലെങ്കിൽ എങ്കിൽ വർഷവും മാസവും ദിവസവും പറഞ്ഞു കൊടുത്താൽ അത് ഏതു തീയതി ആണെന്ന് കൃത്യമായി പറയുകയും ചെയ്യുന്ന എന്ന തരത്തിലുള്ള കഴിവ് ( Calender Calculation) ഒട്ടുമിക്കവർക്കും കാണാറുണ്ട് .ഇതാണ് ഇവരുടെ മൂന്നാമത്തെ കഴിവ് . നാലാമത്തേത് കണക്കു കൂട്ടാനുള്ള കഴിവാണ് (Mathamatics). പേപ്പറോ പേനയോ കൂടാതെ വളരെ വേഗത്തിൽ മനസ്സിൽ കണക്കുകൂട്ടി കൃത്യമായ ഉത്തരം പറയാൻ ഇവർക്ക് കഴിയും. എന്നാൽ പേപ്പർ പേന ഉപയോഗിച്ച് കണക്കുകൂട്ടി ഉത്തരം കണ്ടെത്താനോ, വഴികൾ എഴുതി ഉത്തരത്തിലേക്ക് എത്താനോ ഉള്ള കഴിവ് ഇവർക്ക് ഉണ്ടാകില്ല
മെക്കാനിക്കൽ സ്പേഷ്യൽ കഴിവുകളാണ് (Mechanical &Spatial skills) ആണ് പ്രധാന കഴിവുകളിൽ അവസാനത്തേത്. ഉപകരണത്തിന്റെ സഹായമില്ലാതെ ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്ക് ഉള്ള ഉള്ള ദൂരം കൃത്യമായി ആയി നിർണയിക്കാൻ, സങ്കീർണമായ ചില മാതൃകകൾ (Models) കൃത്യമായി നിർമ്മിക്കാൻ ഉള്ള കഴിവൊക്കെ കൂടിച്ചേർന്നതാണ് ഇത്. ഇതു കൂടാതെ വിവിധ ഭാഷകളിലുള്ള ഉള്ള പ്രാവീണ്യം, (Polyglot) ക്ലോക്കിലോ വാച്ചിലോ ഒന്നും നോക്കാതെ കൃത്യമായി സമയം 'പറയാനുള്ള കഴിവ്. അസാധാരണമായ ഇന്ദ്രിയ സംവേദന ക്ഷമതയും ഇവർ പ്രകടിപ്പിക്കാം. ഉദാഹരണത്തിന് കാഴ്ച, സ്പർശനം, മണം എന്നിവയെ സൂഷ്മമായി വേർതിരിച്ചെടുക്കാനും, മനസ്സിലാക്കാനുമുള്ള അസാധാരണ കഴിവ് (Unusual sensory discrimination skills) ഇവർക്കുണ്ടാവും. നയൻ അമ്മയുടെ സാമീപ്യത്തിലൂടെയും, സ്പർശനത്തിലൂടെയും, നിർദ്ദേശങ്ങളിലൂടെയും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നുണ്ട്. ഇതിലൂടെ മനസ്സിലാക്കി എടുക്കുന്ന വിവരങ്ങളാണ് കുട്ടി സ്ക്രീനിലേയ്ക്ക് പകർത്തുന്നത്.
നയനിന്റെ സ്ഥാനത്ത് ഓട്ടിസം പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു ഇന്ദ്രിയ സംവേദനങ്ങളെ വേർതിരിച്ചെടുക്കുന്നതിൽ ഒരു പക്ഷെ കൂടുതൽ സമയം എടുക്കേണ്ടി വന്നേക്കാം.അസാധാരണമായ ഇത്തരം കഴിവുകളോടൊപ്പം നല്ല ഓർമശക്തി ഉള്ളവരായിരിക്കും ഇത്തരം കുട്ടികൾ. ഒപ്പം പല വിഷയങ്ങളെക്കുറിച്ചും നല്ല ധാരണയും ഇത്തരം കുട്ടികൾക്കുണ്ടാകും.
നയനെപ്പോലെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന ഒരാൾ ആയിരുന്നു അമേരിക്കക്കാരനായ കിം പീക്ക് "മെഗാ സാവന്റ്" എന്നാണദ്ദേത്തെ വിളിച്ചിരുന്നത്. കിം ഏകദേശം തൊള്ളായിരത്തോളം പുസ്തകങ്ങൾ മനപ്പാഠം ആക്കിയിരുന്നു .ബുക്കിലെ ഒരു പേജ് വായിക്കാൻ 8 മുതൽ 10 സെക്കൻഡ്സ് സമയം മാത്രമാണ് അദ്ദേഹം എടുത്തിരുന്നത്. അമേരിക്കയിലെ എല്ലാ സ്ഥലത്തെയും ഏരിയ /
സിപ്പ് കോഡുകൾ കിമ്മിന് ഓർത്തുവെക്കാൻ കഴിഞ്ഞിരുന്നു. കിംമിന്റെ അസാധാരണ കഴിവുകൾ പിന്നിലുള്ള മസ്തിഷ്ക രഹസ്യങ്ങൾ മനസ്സിലാക്കാൻ 1998 ൽ അദ്ദേഹത്തെ MRI സ്കാനിങ്ങിന് വിധേയമാക്കി . അത്ഭുതമെന്നു പറയട്ടെ കിംമിന്റെ മസ്തിഷ്കത്തിലെ ഇടതും വലതും അർദ്ദ ഗോളങ്ങളെ (Right and Left Hemispheres) തമ്മിൽ ബന്ധിപ്പിക്കുന്ന കോർപ്പസ് കലോസം ,ആന്റീരിയർ ,പോസ്റ്റീരിയർ കമ്മീഷേഴ്സ്
(Agenesis of corpus collosum) കിംമിന്റെ മസ്തിഷ്കത്തിൽ ഉണ്ടായിരുന്നില്ല.
അതുകൊണ്ടാണ് കിമ്മിന് ഒരേ സമയം ഒരു ബുക്കിലെ രണ്ടു പേജുകളും വായിക്കാൻ കഴിയുന്നത് എന്ന് ചില ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടും. എന്നാൽ ഈ ഹൈപോ കണക്റ്റിവിറ്റി തിയറി (Hypoconnectivity theory) ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല. ചില അനുമാനങ്ങൾ മാത്രമാണ് ആണ് അസാധാരണമായ കഴിവിനു പിന്നിൽ കോർപ്പസ് കലോസം ഇല്ലാത്തത് കൊണ്ട് ആണെന്ന് പറയാൻ കഴിയില്ല എന്ന് ഗവേഷകർ പറയുന്നു. എന്തായാലും അസാധാരണമായ ഇത്തരം കഴിവുകൾ മസ്തിഷ്ക സൃഷ്ടി മാത്രമാണ് .ഈ മേഖലയിലുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. സാവന്റ് സിൻട്രോമിനെ കുറിച്ച് അറിവില്ലാത്തവരാണ് നയന്റെ കഴിവുകൾക്ക് പിന്നിൽ അതീന്ദ്രിയ ശക്തിയുടെ സൃഷ്ടിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത്. നയൻ അതീന്ദ്രിയമായ കഴിവുകൾ അല്ല പ്രകടിപ്പിക്കുന്നത്. അസാധാരണമായ സാവന്റ് കഴിവുകൾ ഉള്ള കുട്ടിയാണ് നയൻ .അവൻ മിടുമിടുക്കനായി വളരട്ടെ.
.............................................
കുറിപ്പ്: ആശിഖ് എന്ന പേര് യഥാർത്ഥ പേരല്ല.
തേഞ്ഞിപ്പലം: അപൂര്‍വ രോഗം ബാധിച്ച് നാലര വര്‍ഷമായി കിടക്കുന്ന സ്വന്തം മകനെ ചികിൽസിക്കാൻ പ്രയാസപ്പെടുകയാണ് ഒരു പിതാവ് ഫായിസ് ദാരിമി. ചേളാരി അരീപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുവാനത്ത് മീത്തല്‍ ഫായിസിന്റെയും ഹഫ്സത്തിന്റെയും മൂത്ത മകന് റിനു അന്ഷികിനെ ചികിത്സക്കായി നാട്ടുകാർ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ചാക്യാടന്‍ എന്നിവര്‍ രക്ഷാധികാരികളായി സമിതിയുണ്ടാക്കിയത്.
ജനനത്തിൽ തന്നെ കരള്‍, കുടല്, വൃക്ക എന്നിവയെല്ലാം സ്ഥാനം മാറിക്കിടന്ന കുട്ടിക്ക് ജനിച്ചതിന്റെ പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. ആറ് മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോഴും കഴുത്തുറച്ചിട്ടില്ല. ഇടയ്ക്കിടെ പനിയും അപസ്മാരവും വരും. മാസത്തില്‍ പകുതി ദിവസവും ആശുപത്രിയില്‍ ഐ.സി.യു.വിലോ വെന്റിലേറ്ററിലോ കിടക്കേണ്ട അവസ്ഥയാണ്. ദിവസവും ഫിസിയോ തെറാപ്പി നടത്തുന്നുണ്ട്.
പ്രമുഖ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലും ചികിത്സ നടത്തിയിരുന്നു. മൂന്നുമാസം തുടര്‍ച്ചയായി ചികിത്സ നല്കിയാല് ഇരിക്കാനും തുടര്‍ ചികിത്സയിലൂടെ നടക്കാനും കഴിയുമെന്ന് ചേളാരിയിലെ ആയുര്‍വേദ ഡോക്ടറായ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞിട്ടുണ്ട്.
ദിവസം രണ്ടായിരം രൂപയുടെ മരുന്നുകള്‍ വേണം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫായിസും കുടുംബവും.
കോഴിക്കോട് നന്തിയിലെ ദാറുസ്സലാം യത്തീംഖാനയില്‍ നിന്ന് ദാരിമി ബിരുദം നേടിയ ഫായിസ് ഹൗസ് കീപ്പിങ് സ്ഥാപനം നടത്തിയിരുന്നു.
മകന്റെ ചികിത്സാ ചെലവുകള്‍ക്കായി സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി അവിടെ ജീവനക്കാരനായി തുടരുകയാണ്. ആശുപത്രിവാസം കാരണം ലക്ഷങ്ങളുടെ ബാധ്യതയുമുണ്ട്. നാട്ടുകാരുണ്ടാക്കിയ സഹായ സമിതിയാണ് ഇനി പ്രതീക്ഷ.
വാര്‍ഡംഗം കെ.ഇ. ഉണ്ണിക്കമ്മു ചെയര്‍മാനും പി. നാരായണന് ജനറല്‍ കണ്‍വീനറും എം.പി. ജനാര്ദനന് ട്രഷററുമായ സമിതി
തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നിങ്ങളുടെ സഹായം എത്തിക്കണ്ട ബാങ്ക്
അക്കൗണ്ട് നമ്പര്‍-
TRBA100010010773, IFSC-1CIC-0000103,
വിദേശത്ത് നിന്നു പണമയക്കാന്‍ റൂറല്‍ ബാങ്കിന്റെ റിനു അന്‍ഷിക് ചികിത്സാ സഹായനിധി AC.No- 16470200001003, IFSC- FDRL0001647.
ബന്ധപ്പെടേണ്ട നമ്പറുകൾ
കൺവീനർ -
നാരായണൻ .പി 9847154770
ചെയർമാൻ -
ഇണ്ണിക്കമ്മു -9656437203
ഫായിസ് ദാരിമി
പിതാവ് - 9745083222
byline helping Hand ലേക്ക് വാർത്തകൾ അയക്കാൻ 9947951312 നമ്പറിൽ വാട്ട്സ് അപ്പ് സന്ദേശം അയക്കുക
വേങ്ങര ഊരകം മലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അനധികൃത ക്വാറി പൂട്ടിച്ച് ക്വാറി മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ദേയമാവുകയാണ് കണ്ണംഗലം പഞ്ചായത്ത് സെക്രട്ടറിയായ അബൂ ഫൈസല്‍. എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിട്ടും നാട്ടുകാരുടെയും റവന്യു - ജില്ല ഭരണകൂടത്തിന്റെയും മികച്ച് പിന്തുണ കൂടിയുണ്ട് ഈ ഉദ്യോഗസ്ഥന്. ഉരകം മലയെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെടുക്കുന്നതെന്ന് അബൂഫൈസല്‍ ബൈലൈനോട് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി സജീവ ചര്‍ച്ചയാണ് സര്‍ക്കാരുദ്ദ്യോഗസ്ഥന്റെ ഈ ഇടപെടല്‍. ചെറുകിട വ്യവസായികള്ക്കെതിരെയാണെന്ന് പറഞ്ഞ് അനധികൃതക്വാറി മുതലാളിമാര്‍ ഇദ്ധേഹത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോഴും കൂട്ടായ്മയിലൂടെ പരിഹരിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന്് സെക്രട്ടറി പറയുന്നത്. എന്നാല്‍ മാത്രമെ പൂര്‍ണമായും ഈ ഉദ്യമം വിജയിക്കുകയുളളൂ എന്ന നിലപാടാണ് അബൂ ഫൈസലിന്
നിലവില്‍ പതിമൂന്ന് ലൈസന്‍സ് ക്വാറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അനധികൃത ക്വാറികള്‍ അതിന്റെ ഇരട്ടിയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാവുന്നു എന്നും അത് അനുവദിക്കാാന്‍ പാടില്ല എന്നതാണ് ഇദ്ധേഹത്തിന്റെ നിലപാട്.
കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഏറെ ഗുരുതരമായ അവസ്ഥയില്‍ ക്വാറി വ്യാവസായി പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ പോലും കടന്ന് പോകാന്‍ അവസ്ഥയാണുളളത് അവടെ. പോലീസ് സഹായത്തോടെയാണ്് അന്വഷണത്തിന് പോയത് പോലും.മലപ്പുറത്ത് നിന്ന് ലൈസന്‍സ് എടുക്കാനുളള അവസരമുണ്ടായിട്ടും വര്‍ഷങ്ങളോളം ലൈസന്‍സ് ഇല്ലാതെ ക്വാറി പ്രവര്‍ത്തിക്കുകയായിരുന്നെന്നും അദ്ധേഹം പറഞ്ഞു. അനധികൃത ക്വാറി പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാരുടെ പിന്തുണയുണ്ട്.
ഫൈസലിന്റെ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നനിലയില്‍ നിയമവും ചട്ടവും എന്നെ ഏല്പിച്ച ജോലി യാതൊരു ഭയവുമില്ലാതെ ചെയ്യും.
എന്താണ് ഇവിടത്തെ വിഷയം?
13 ലൈസെന്സ്ഡ് ക്വാറി ഉള്ളപ്പോള്‍ അതിന്റെ ഇരട്ടിയിലധികം അനധികൃത ക്വാറികള്‍ !
അനധികൃത ചെങ്കല്‍ ക്വാറികള്‍ കൂണ് പോലെ !
സര്‍ക്കാര്‍ ഖജനാവിലേക്ക്
നികുതിയായും ഫീസ് ആയും കിട്ടേണ്ട കോടിക്കണക്കിന് രൂപ കിട്ടുന്നില്ല. അത്തരം കരിങ്കല്‍ ക്വാറികളും ചെങ്കല്‍ ക്വാറികളും അടച്ചു പൂട്ടുന്നത് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ല എന്ന് പറയാന്‍ കഴിയുമോ?
എന്റെ അന്വേഷണത്തില്‍ കണ്ണമംഗലത്ത് വന്‍കിടക്കാര്‍ തന്നെയാണ് അനധികൃത ക്വാറികള്‍ നടത്തുന്നത്. പിന്നെ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ചെറുകിട ക്വാറി എന്നോ വന്‍കിട ക്വാറി എന്നോ ഇല്ല. ലൈസന്‍സുള്ള ക്വാറികളും ലൈസന്‍സ് ഇല്ലാത്ത ക്വാറികളും എന്ന വിഭജനമേ പഞ്ചായത്തിനുള്ളൂ. അത് കൊണ്ടാണ് അനധികൃത ക്വാറികളില്‍നിന്നും തുടങ്ങിയത്. ലൈസെന്സ്ഡ് ക്വാറികള്‍ ലൈസന്‍സ് നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കണം. രാജ്യത്തിന്റ അടിസ്ഥാന വികസനത്തില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പക്ഷെ അത് പ്രവര്‍ത്തിക്കേണ്ടത് ലൈസന്‍സ് നേടിയിട്ടായിരിക്കണം . പത്തിലധികം അതോറിറ്റികളില്നിന്നും അനുമതി നേടിയിട്ടാണ് ലൈസെന്സ്ഡ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ലക്ഷകണക്കിന് രൂപ സര്‍ക്കാരിന് കിട്ടുന്നു. അനധികൃത ക്വാറിയില്‍നിന്നും ഒരു രൂപ പോലും സര്‍ക്കാരിലേക്കോ അത് വഴി ജനങ്ങള്‍ക്കോ കിട്ടുന്നില്ല.ലൈസന്‍സ് ഇല്ലാതെ സൂക്ഷിക്കാന്‍ പാടില്ലാത്ത വെടിമരുന്നു എവിടുന്ന് കിട്ടുന്നു? എന്ത് സുരക്ഷിതത്വമാണ് അനധികൃത ക്വാറികള്ക്കുള്ളത്. നടത്തിപ്പുകാരന്റെ പോക്കെറ്റിലേക്കും അവരെ സഹായിക്കുന്നവരുടെ പോക്കറ്റിലേക്കും മാത്രമാണ് അനധികൃത ക്വാറിയില്‍ നിന്നും പണം പോകുന്നത്. ജനങ്ങളുടെ പണം അന്യായമായി ഭക്ഷിക്കുന്നവന് നരകത്തീയാണ് നിറ ക്കുന്നതെന്ന നബിവചനം ഓര്മയുള്ളതിനാല് ഞാന്‍ അത്തരം ഒരു പോക്കറ്റ് തയ്പ്പിച്ചിട്ടല്ല. അത് കൊണ്ട് എനിക്ക് നിശ്ശബ്ദനാകേണ്ട കാര്യവുമില്ല. ദൈവം സൃഷ്ടിച്ച രൂപത്തില്‍ ഊരകം മല വരും തലമുറക്ക് കൈമാറാന്‍ കഴിയില്ലെങ്കിലും അമിത ചൂഷണത്തില്‍ നിന്നും ഈ പ്രദേശത്തെ രക്ഷിച്ചേ മതിയാകൂ. അത് കൊണ്ട് എല്ലാ അനധികൃത ക്വാറികളും പൂട്ടുക തന്നെ വേണം. ആ ദൗത്യമാണ് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. റവന്യു വകുപ്പും പോലീസും നമ്മോടൊപ്പമുണ്ട്. ഈ ദൗത്യം വിജയിച്ചേ മതിയാകൂ
കോട്ടയം: ഒരു തരം.. രണ്ട് തരം.. ആവേശം കൊടുമുടി കയറിയ ലേലം വിളി. വില കത്തിക്കയറുകയാണ്. ഒടുവിൽ ഒരു പൂവൻ കോഴിക്ക് വിലയിട്ടത് 1,14000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംകൊഴിയെന്ന് അറിയപ്പെടുന്ന ആദ്യത്തെ കോഴിക്ക് ' ഞെട്ടിക്കുന്ന ' വില ലഭിച്ചത്.
കോയമ്ബത്തൂരില്‍ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണ് കോഴിയെ വലിയ വിലയിൽ സ്വന്തമാക്കിയത്. ലേലം ആവേശമാവാറുണ്ടെങ്കിലും ഇത്ര വലിയ ആദ്യമായിട്ടാണെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്
നാട്ടിൽ പല ബിസിനസ്സുകളും നടത്തി അതെല്ലാം പരാജയപ്പെട്ട് കട ബാധ്യതകളുമായാണ് കായംകുളം തത്തിയൂര് സ്വദേശി സജി ചെറിയാൻ ഗൾഫിലേക്ക് വിമാനം കയറുന്നത്. 2003 ൽ യു.എ.ഇ യിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് വെറും 630 ദിർഹം മാത്രം. അവിടന്നങ്ങോട്ട് കഠിനപ്രയത്നത്തിലൂടെയാണ് ഇന്ന് ഫുജൈറയിൽ അറിയപ്പെടുന്ന ബിസിനസ്കാരനായി സജി ചെറിയാൻ മാറിയത്. പതിമൂന്ന് ലക്ഷം ദിർഹം ചിലവിട്ട് ഒരു മസ്ജിദ് നിർമിച്ചിരിക്കുകയാണ് ഈ മലയാളിയായ പ്രവാസി ബിസിനസുകാരൻ.
ഒരു സാധാരണ നിർമ്മാണ തൊഴിലാളി ആയിട്ടായിരുന്നു പ്രവാസ ജീവിത യാത്രയുടെ തുടക്കം. പിന്നീട് ഗൾഫിലും ചെറിയ ബിസിനസ്സുകൾ നടത്തി അവയും പരാജയപ്പെട്ടു. തുടർന്ന് വിശാല മനസ്കനായ ഒരു സ്വദേശിയുടെ സഹായത്തോടെ ഒരു ലേബർ കാമ്പ് തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സജി ചെറിയാന്.
ഇസ്ലാം മത വിശ്വാസികൾക്ക് വേണ്ടി അല്ഹൈൻ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ പള്ളി നിർമ്മിച്ചു. ഇതരമത വിശ്വാസിയായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളിയാണ് സജി ചെറിയാന് നിര്‍മിച്ച’മറിയം ഉമ്മു ഈസ’ (മറിയം ഈസയുടെ മാതാവ്) എന്ന പള്ളി.
പള്ളി നിർമ്മിക്കുന്നതിന് മുൻപ് ഇദ്ദേഹം സ്ഥിരമായി ഇഫ്താർ ടെന്റുകളിൽ പോയി അവിടെ വരുന്ന ജോലിക്കാർക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നു. നോമ്പ് തുറക്കാനായി പള്ളിയിൽ പോവാൻ ജോലിക്കാർ കുറെ ദൂരം വെയിലും കൊണ്ട് നടക്കുന്നത് കണ്ടിട്ടാണ് സ്വന്തമായി ഒരു പള്ളി നിർമ്മിക്കാൻ സജി ചെറിയാൻ തീരുമാനിച്ചത്. തുടർന്ന് ഫുജൈറയിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ അനുമതികൾ കരസ്ഥമാക്കുകയും പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു.
ഫുജൈറയിലെ അറബ് പ്രമുഖരുടെയടക്കം സാന്നിധ്യത്തിൽ കഴിഞ്ഞ റമദാനിൽ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്ത്.
വിവിധ രാജ്യക്കാരായ നിരവധി ഇസ്ലാംമത വിശ്വാസികൾക്ക് ആശ്വാസകേന്ദ്രമായ ഈ പള്ളി മലയാളിയുടെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.
Courtsey: PravasiCorner
പെരിന്തൽമണ്ണ: കേരള സർക്കാരിൽ നിരവധി തവണ തന്റെ ഭരണ മികവ് തെളിയിച്ച മന്ത്രിയാണ് ശൈലജ ടീച്ചർ. ആരോഗ്യ വകുപ്പിൽ ശ്രദ്ധേേയമായ മുന്നേറ്റമാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇപ്പോൾ ടീച്ചർ വീണ്ടും സാമൂൂഹ്യ മാധ്യമങ്ങളിലെ താരമായിരിക്കുകയാണ്. ഫെയ്സ്സ് ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച യുവാവിന് വേണ്ട സഹാായങ്ങ ൾ നൽകിയാണ് ടീച്ചർ പ്രശംസ പിടിച്ച് പറ്റിയത്. ജിയാസ് മടശ്ശേരി തന്റെ സഹോദരിയുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ടിട്ടാണ് ഫെയ്സ് ബുക്കിൽ സഹായം അഭ്യർത്ഥിച്ചത്. കമന്റ് ശ്രദ്ധയിൽ പെട്ട ഉടനെ ടീച്ചറുടെ മറുപടിയും എത്തി.
ജിയാസ് മടശ്ശേരിയുടെ കമന്റ്
‘ടീച്ചറേ… വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ… എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല് ജീവന് അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു’ – എന്നായിരുന്നു കമന്റ്.
ടീച്ചറുടെ മറുപടി
‘താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും’- ഇതായിരുന്നു മന്ത്രിയുടെ മറുപടി.
നേരത്തെ നിപ്പയെ നേരിട്ടതിലും കാസർഗോഡ് നിന്നും റോഡ് മാർഗം കുഞ്ഞിനെ കൊണ്ട് വന്നപ്പോഴും ടീച്ചർ സാമൂഹ്യ മാധ്യമങ്ങളിൽ തിളങ്ങിയിരുന്നു
മുഹമ്മദ് റാഷിദ് ,പെരുവള്ളൂര്‍ പഞ്ചായത്തിലെ വലകണ്ടി സ്വദേശി മമ്പുറത്തിങ്ങല് അബ്ദുല്‍ ഹമീദ് ദാരിമിയുടെയും അസ്മാബിയുടെയും മകന്. എസ്.എസ്.എല്‍.സി ഫലം പുറത്ത് വന്നപ്പോള്‍ താരമായിരിക്കുകയാണ് ഈ ഭിന്നശേഷിക്കാരന്. രോഗത്തിന് ശരീരം കീഴടങ്ങിയെങ്കിലും മനസ്സിനെ കീഴടക്കാനായില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റാഷിദ്. ഇഴഞ്ഞെത്തി എഴുതിയ പരീക്ഷയില്‍ റാഷിദ് നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ആറ് എ പ്ലസ്, മൂന്ന് എ, ഒരു ബി പ്ലസ് ഇതാണ് റിസല്‍ട്ട്. പെരുവള്ളൂര്‍ ഗവണ്മെന്റ് സ്കൂളിലെ ബെഞ്ചില്‍ കമിഴ്ന്ന് കിടന്ന് എഴുതി നേടിയതാണ് ഈ കൊച്ചുമിടുക്കന്റെ വിജയം. ട്യൂഷനോ മറ്റോ പോയിരുന്നില്ല എന്നതും ശ്രദ്ദേയമാണ്. എല്ല് നുറുങ്ങുന്ന വേദനയായതിനാല്‍ തന്നെ സ്കൂളിലെ സഹപാഠികളും അധ്യപകരും പ്രത്യേക പരിഗണന റാഷിദിന് നല്‍കിയിരുന്നു. സാമ്പത്തിക പ്രയാസപ്പെടുന്ന കുടുംബമായതിനാല്‍ പലരുടെയും സഹായം കൊണ്ട് മാത്രമായിരുന്നു റാഷിദിന്റെ പഠനം മുന്നോട്ട് പോയത്. വാഹനത്തിനും മറ്റുമായി വലിയ ചിലവാണ് ഓരോ മാസവും ഉണ്ടായിരുന്നു. ഉദാരമനസ്കരുടെയും സന്നദ്ധ സഘടനകളുടെയും വലിയ സഹായത്തിന് റാഷിദ് ഈ വിജയവേളയില്‍ നന്ദി പറയുന്നു. സര്‍ക്കാറിന്റെ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വീല്‍ ചെയര്‍ വാഹനം ഓടിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അതിന് സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് റാഷിദ്.
എസ്.എസ്.എൽ.സി ഫലം പുറത്ത് വന്നതോടെ ട്രോളുകൾക്ക് ചാകരയാണ്. എന്നാൽ വൈറലായി ഒരു ഫലം സോഷ്യൽ മീഡിയയിൽ ഓടി കൊണ്ടിരിക്കുന്നു. മുഴുവൻ വിഷയത്തിലും ഡി പ്ലസ് വാങ്ങിയ ഒരു മിടുക്കൻ കണക്കിൽ എ പ്ലസ് വാങ്ങിയതാണ് ഏറെ ചർച്ചയായത്. ഈ ഫലത്തന്റെ അവകാശിയെ തേടുകയാണ് സോഷ്യൽ മീഡിയ. സാക്ഷാൽ ശ്രീനിവാസ രാമാനുജന്റെ കുടുംബത്തിൽ പെട്ടവനാായിരിക്കുമെന്നും ചാക്കോ മാഷിന്റെ മകനോ ചാക്കോ മാഷിന്റെ ട്യൂഷനിരുന്ന കുട്ടി ആവാമെന്നുമെല്ലാം ട്രോളുുന്നുണ്ട്. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് അത് കൊണ്ട് ഉടമയെ കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷഷയിലാണ് സോഷ്യൽ മീഡിയ
_ഹെയ്ദി സാദിയ
ചരിത്രം കുറച്ചു ഹാരിണി ചന്ദന
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ യുവതി സ്ത്രീ കഥാപാത്രമായി എത്തുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ സിനിമയിൽ സ്ത്രീ കഥാപാത്രമായി എത്തുന്നത്.
കൊല്ലായിക്കൽ മൂവീസിന്റെ ബാനറിൽ വിനോയ് കൊല്ലായിക്കൽ നിർമാണത്തിൽ, അരുൺ സാഗര സംവിധാനം ചെയ്യുന്ന, ഫിറോസ് ഖാൻ നായകനായി എത്തുന്ന “ദൈവത്തിന്റെ മണവാട്ടി “എന്ന സിനിമയിൽ പ്രധാന നായികയായിയാണ് ഹാരിണി വെള്ളിത്തിരയിലേക് കടക്കുന്നത്.
നായിക ബൈലൈനുമയി മനസ്സ് തുറക്കുന്നു.
ജന്മനാട്, വീട്, ബാല്യം?
ഞാൻ ജന്മം കൊണ്ട് ഞാൻ ഒരു കൊച്ചിക്കാരിയാണ്. എറണാകുളം കുമ്പളങ്ങി മഠത്തിപ്പറമ്പിൽ ജോയിയും കുഞ്ഞുമോളുമാണ് എന്റെ അച്ഛനമ്മമാർ. ബിജോയ് എന്ന ഒരു അനിയനും ഉണ്ട്. വളരെ കഷ്ടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു എന്റെ ബാല്യം. എന്നാലും എന്നിൽ ഇന്നും ഒരു കുട്ടിത്തം ഉറങ്ങികിടക്കുന്നുണ്ട് അന്ന് ലഭിക്കാത്ത പരിഗണനകൾ ഇനിയെപ്പോഴേലും ലഭിച്ചാൽ പുറത്തെടുക്കാൻ വേണ്ടിയുള്ളതാണ് അത്. (കണ്ണ് തുടച്ചുകൊണ്ട് പുഞ്ചിരിയോടെ ).
വിദ്യാഭ്യാസം?
എറണാകുളം ജില്ലയിലിലെ സെന്റ്. പീറ്റർസ് ഹൈ സ്കൂളിലാണ് ഞാൻ പത്താം ക്ലാസ്സ് വരെ പഠിച്ചത്. എസ് എസ് എൽ സി പരീക്ഷ ജയിച്ചശേഷം എനിക്ക് തുടർന്ന് പഠിക്കാനുള്ള അവസരം ലഭിച്ചില്ല. വീട്ടിലെ സാഹചര്യങ്ങളും എന്റെ ജെൻഡറും അവിടെ അന്നും പ്രശ്നമായിരുന്നു. തുടർന്നു പഠിക്കണം. വീട് നന്നായി നോക്കണം. അറിയപ്പെടുന്ന ഒരു നർത്തകിയാവണം എന്നൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു അന്ന് എനിക്ക്. പക്ഷെ കഴിഞ്ഞു പോയതിൽ എനിക്ക് ഒരു നഷ്ടവും തോന്നുന്നില്ല കാരണം ഞാൻ നിമിത്തത്തിൽ വിശ്വാസയ്ക്കുന്നവാളാണ്. എല്ലാം അതിന്റെതായ സമയമായാൽ നടക്കും. അതിന്റെ ഉദാരഹരണമാണ് എന്റെ ജീവിതം തന്നെ .
ഹാരിണിയിലേക് എത്തിയത്?
പതിനാലാം വയസ്സിൽ ഞാൻ പത്താം ക്ലാസ്സ് പാസ്സായി, പിന്നെ ഞാൻ പോകുന്നത് ജോലികയിറുന്നു. എറണാകുളം വരുമ്പോ എന്നെപോലെയുള്ള സഹോദരിമാരെ കാണുമായിരുന്നു അന്ന് ട്രാൻസ്ജെൻഡർ എന്താണ്, സർജറി ചെയാം, പെണ്ണായി ജീവിക്കാം എന്നൊന്നും അറിയില്ലായിരുന്നു, ഒരിക്കൽ ഞങ്ങൾ മൈസൂർ ഒരു പരിപാടിക്കു പോയിരുന്നു അവിടെ വെച്ച് ഒരുപാട് സർജറി ചെയ്തു മാറിയവരെ കണ്ടു, ഇത്രയും സൗന്ദര്യമുള്ള സ്ത്രീകളെ അതിനു മുന്നേ ഞാൻ എവിടെയും കണ്ടിട്ടിരുന്നില്ല. അപ്പോൾ കൊതിച്ചതാണ് ആരും തിരിച്ചറിയാത്ത ഒരു മാറ്റവും സൗന്ദര്യവും. അങ്ങെനെ ഞാൻ വീട് വിട്ട് പെണ്ണാവാൻ ഇറങ്ങി.
നാടവിട്ടുള്ള ജീവിതം.?
ഞാൻ വീട് വിട്ട് നേരെ പോകുന്നത് കോഴിക്കോട്ടേക്കായിരുന്നു. തെരുവിൽ ഒറ്റപെട്ടു നിക്കുന്നു, ഭക്ഷണമില്ല, വസ്ത്രമില്ല, താമസസൗകര്യമില്ല. വളരെ കഷ്ടങ്ങളായിരുന്നു 16 വയസ്സുള്ള ഒരു കുട്ടിക്ക് സഹിക്കാവുന്നതിലും ദുരിതങ്ങൾ അന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനുള്ള കൊതിയിൽ ഞാൻ അതൊക്കെ തരണം ചെയ്തു ബാംഗ്ളൂരിന് വണ്ടി കേറി. ഹിജ്റ സംസ്കാരത്തിൽ നിന്നുകൊണ്ട് ഞാൻ സർജ്ജറി ചെയ്തു. പിന്നീട് ഞാൻ വീട്ടിലേക് പോകാൻ ഒരുപാട് ശ്രമിച്ചിരുന്നു പക്ഷെ എനിക്ക് ജന്മം നൽകിയവർക്ക് എന്നെ ഇനി വേണ്ട എന്ന് പറഞ്ഞു. ഇന്നും ഞാൻ കാത്തിരിക്കുന്നു എന്റെ അമ്മയുടെ വിമിക്കായ്. ബാംഗ്ലൂർ, തമിഴ്നാട്, മുംബൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ എല്ലാം ജീവിച്ചു അജിതയായും, നയനയായും, പിഞ്ചിയയും, അച്ചുവായുമൊക്കെ. 2003-ൽ ബോയ്സ് സിനിമ ഇറങ്ങയപ്പോൾ അതിലെ നായികയെപ്പോലെ ഉണ്ട് എന്നെ കാണാൻ എന്ന് പറഞ്ഞുകൊണ്ട് എന്റെ ഗുരുബായ് ചാന്ദിനിയാക്കയാണ് എനിക്ക് ഹാരിണി എന്ന പേരിട്ടത്.
നാട്ടിലേക്കുള്ള തിരിച്ചു വരവ്?
തിരിച്ചു നാട്ടിലേക്ക് ഒരു മടക്കം ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതായിരുന്നില്ല. ജീവിതത്തിൽ വളരെ വിഷമത്തിൽ ഇരിന്നിരുന്ന ഒരു ഘട്ടത്തിൽ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട സൂര്യ ഇഷാൻ എന്നെ കേരളത്തിലേക്ക് കൊണ്ടവരുന്നതും കോമഡി സ്റ്റേഴ്സിൽ അവസരം നേടി തരുന്നതും അത് എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കി തന്നു . വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും എന്നോട് കോമഡി സ്റ്റേഴ്സിലെ ഹാരിണിയല്ലേ എന്ന് ചോദിച്ചു പലരും തിരിച്ചറിയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് . കലാകാരിഎന്ന നിലയിൽ അഭിമാനവും.
സിനിമ, അഭിനയം, മോഡലിംഗ്, നാടകം?
സിനിമ എന്നത് എന്റെ സ്വപ്നമാണ്. അറിയപ്പെടുന്ന ഒരു നടിയാകുക എന്നത് എന്റെ അഭിലാഷവും. അര്‍ഹതയുണ്ടെങ്കിൽ അതിനുള്ള അംഗീകാരവും. സിനിമ എന്ന സ്വപ്നം വളരെ വിദൂരത്തായിരുന്നു എനിക്ക് ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, ഇതിനുമുന്നെ എനിക്ക് വരുന്ന അവസരങ്ങളിൽ പലതും ഞാൻ ഒരു ട്രാൻസ്ജെൻഡർ ആയതുകൊണ്ട് നഷ്ടപെട്ടിട്ടുണ്ട്. എന്നാലും സാരമില്ല എനിക്ക് അതിൽ ആരോടും പരിഭവമില്ല . അഭിനയം എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ് കോമഡി സ്റ്റേഴ്സിലൂടെയാണ് ഞാൻ തുടങ്ങുന്നത് അതിന് ശേഷം രണ്ട് വർഷം സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. പിന്നീട് മഴവിൽ ധ്വനിയുടെ ” പറയാൻ മറന്ന കഥകൾ “ എന്ന നാടകത്തിന്റെ ഭാഗമായി. ഏതൊരു സ്ത്രീയെയും പോലെ സൗന്ദര്യത്തിൽ വേണ്ടുവോളം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ . 2012ലെ മിസ്സ് കൂവാഗം ഞാൻ ആയിരുന്നു. 2017ലെ ക്വീൻ ഓഫ് ദ്വയ സെക്കന്റ് റണ്ണർ അപ്പ് ആവാനും ഭാഗ്യം ലഭിച്ചു. ഇപ്പോൾ മോഡലിംഗിനെ സ്നേഹിക്കുന്നു. ഒരു വർഷം കൊണ്ട് പന്ത്രണ്ടു കിലോ വരെ കുറച്ചു. പിടിച്ചു നികണ്ടെടോ… (ചിരിക്കുന്നു)
ദൈവത്തിന്റെ മണവാടിയിലേക്ക് …?
ടിക് ടോകിലൂടെ ഞാൻ ചെയ്ത വീഡിയോ ഒക്കെ വൈറൽ ആയിരുന്നു അത് കണ്ടു നിർമാതാവ് വിനോയ് സർ കല്ലമ്പലം സഞ്ജു എന്ന അര്ടിസ്റ്റ്നോട് എന്നെ പറ്റി ചോദിക്കുകയും സഞ്ജു എന്റെ അമ്മയായ റേഞ്ചുവാമ്മയോട് എന്റെ നമ്പർ ചോദിക്കുകയും പിന്നെ സിനിമയിലേക്ക് വിളിക്കുകയും ചെയ്തു . ആലുവയിലെ നാടക കളരിയിൽ ഉള്ളപ്പോൾ കാൾ വന്നു അമ്മയുടെയും സഹപ്രവർത്തകരുടെയും സപ്പോർട്ടോടുകൂടി ഞാൻ സെറ്റിലേക്ക് പോയി .ഇപ്പോ സിനിമയെയും അഭിനയത്തേയും വളരെ ഗൗരവമായി കാണുന്നു.വിനോയ് കൊല്ലായിക്കൽ നിർമാണം ചെയ്യുന്നത്.അരുൺ സാഗരയാണ് സംവിധാനം . ഫിറോസ് ഖാൻ ആണ് നായകൻ.
ടിക് ടോക് നിരോധനത്തെ പറ്റി..?
വളരെ സങ്കടം തോനുന്നു കാരണം ഒരുപാട് കലാകാരന്മാർക്ക് ആശ്വാസം നൽകുന്ന ഒന്നായിരുന്നു ടിക് ടോക്. ഞാൻ പോലും ഒരുപാട് റീലാക്സിഡ് ആയിരുന്നു. എനിക്ക് ടിക് ടോക് തുടങ്ങിത്തന്നത് എന്റെ മകൾ ആണ്. മോശമായതിനെ എടുത്തു കളഞ്ഞു കഴിവുകളെ പ്രോത്സാഹപ്പിക്കുന്ന ഒരു സംവിധാനം ആയിരുന്ന് എങ്കിൽ ഇന്നും ടിക് ടോക് കലാകാരെ വാർത്തെടുത്തേനേ.
സിനിമയുടെ പോസ്റ്ററിൽ ഗർഭിണിയായി കാണുന്നു, സിനിമയിലെ കഥാപാത്രത്തെ കുറിച്ച്?
ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് ഞങ്ങൾ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഇന്നും സ്വപ്നങ്ങൾ മാത്രമാണ് . ഒരു കുഞ്ഞിനെ പ്രസവിക്കുവാനും, താരാട്ടാനും, വളർത്തി വലുതാകാനുമെല്ലാം എനിക്കും ആഗ്രഹം ഉണ്ട് . ഒന്നിലധികം കുഞ്ഞുകളുടെ അമ്മയാകാൻ എനിക്ക് ഇന്ന് ഈ സിനിമയിലൂടെ സാധിച്ചു . ഈ കൈതപ്രത്തിന്റെ സവിശേഷതയും അത് തെന്നെയാണ് അതിനു അവസരം തന്ന സംവിധയകാൻ അരുൺ സാഗര സാറും. വിനോയ് സാറിനോടും പറഞ്ഞാൽ തീരാത്ത നന്നിയുണ്ട്.
നിലവിലെ ജീവിതവും, പ്രതീക്ഷകളും?
ഞാൻ ചാത്തന്നൂർ ആണ് താമസം. പ്രസാദ് എന്ന വളർത്തച്ഛന്റേയും ഷിബിയമ്മയും പ്രശാന്ത് എന്ന അനിയന്റെയും കൂടെ. സെലിബ്രിറ്റി മേക്കപ്പ് അര്ടിസ്റ്റ് രെഞ്ചു രെഞ്ജിമാർ എന്റെ അമ്മയാണ് . എന്റെ രെഞ്ചുവമ്മയുടെ മക്കൾ എല്ലാം ഇന്ന് എന്റെ കൂടപ്പിറപ്പുകളാണ് . സന്തോഷകരമായ ഒരു കുടുംബം ഞങ്ങൾക്കുണ്ട്. ധ്വയ കുടുംബമാണ് എനിക്ക് ഒരു മാറ്റം നൽകിയത്. എനിക്ക് ഒരു മകൾ ഉണ്ട് കഴിഞ്ഞ അഞ്ചു വർഷമായി അവൾ എന്റെ കൂടെയുണ്ട്. ഇതൊക്കെത്തന്നെയാണ് എന്റെ മുന്നോട്ടുള്ള പ്രതീക്ഷയും ആത്മവിശ്വാസവും.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി ശ്രീധന്യ സുരേഷിന് വീടൊരുക്കാന്‍ ഒരുങ്ങുകയാണ് കാലിക്കററ് സര്‍വ്വകലാശാല ഓപ്പണ്‍ എന്‍.എസ്.എസ് യൂണിറ്റ്. വയനാട്ടിലെ ശ്രീധന്യയുടെ ഭൂമിയിലാണ് വീട് നിര്‍മ്മിക്കുക. ഈ സ്ഥലം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, ഐ.ടി.എസ്.ആര് ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത എന്നിവര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. വീട് നിര്‍മ്മാണത്തിനായി ഡോ.ഇ.ശ്രീകുമാരന്‍ ചെയര്‍മാനായും ബേബി ഷബീല കണ്‍വീനറായും രാജേഷ് ട്രഷററായുമുള്ള കമ്മറ്റി രൂപീകരിച്ചു. സര്‍വകലാശാലാ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നുമാണ് ഇതിനുള്ള ഫണ്ട് സ്വരൂപിക്കുക. കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പിലെ പൂര്‍വവിദ്യാര്‍ത്ഥിനിയാണ് ശ്രീധന്യ.
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട 'കുട്ടികളുടെ പോസ്റ്റർ ' ഒട്ടിക്കുന്ന ഫോട്ടോയിലെ കുരുന്നുകളെ കുഞ്ഞാലിക്കുട്ട കാണുകയും സമ്മാനം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഒരു കുട്ടി മറ്റൊരു കുട്ടിയുടെ മുതുകിൽ ചവിട്ടി കോണി ചിഹ്നം ചുമരിൽ പതിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമത്തിൽ വൈറലാവുകയും കുട്ടികളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപിച്ച് കുഞ്ഞാലികുട്ടി പോസ്റ്റിതും. പോസ്റ്റ് വൈറലായതോടെ നിരവധി കെ.എം.സി.സി ഉൾപ്പെടെയുള്ള ലീഗ് പോഷക സംഘടനകൾ കുട്ടികൾക്ക് സൈക്കിളുൾപ്പെടെയുള്ള സമ്മാനം ഓഫർ ചെയ്തു. മഞ്ചേരി സ്വദേശികളാണ് കുട്ടികൾ.
കട്ടികളെ കണ്ടതിന് ശേഷം കുഞ്ഞാലിക്കുട്ടി ചിത്ര സഹിതം ഫെയ്സ് ബുക്കിൽ ഇങ്ങനെ പോസ്റ്റിടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ദിവസം ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയ കുഞ്ഞു മക്കൾക്ക് ഉപഹാരം നൽകി . ഇത്തരം മക്കളേ അഭിനന്ദിക്കാതിരിക്കാനാവില്ല . അരാഷ്ട്രീയവാദം പുതു തലമുറയിൽ വർധിച്ചുവരുന്നുവെന്ന നിരീക്ഷണം കൂടുതൽ നടക്കുന്ന കാലത്താണ് ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനം എന്ന് നാം മറക്കരുത് . പുതു തലമുറക്ക് നല്ല മാതൃകകൾ ആവാൻ നമുക്ക് കഴിഞ്ഞാൽ അവർ സാമൂഹികരംഗത്തുനിന്നും മാറിനിൽക്കില്ലെന്നു ഈ മക്കൾ നമ്മേ ഉണർത്തുന്നുണ്ട്
ഇത്തരം കുഞ്ഞുമക്കളെ എല്ലാ അർത്ഥത്തിലുമുള്ള അംഗീകാരങ്ങളും നൽകി പ്രോത്സാഹിപ്പിച്ച പ്രവർത്തകരേയും അഭിനന്ദിക്കുന്നു .
ഇന്തോനേഷ്യ : പിഞ്ചു കുഞ്ഞിനെ ഒരു ഡോക്ടർ കയ്യിലിട്ട് കളിക്കുന്ന വീഡിയോ വൈറലാവുന്നു. ഇന്തോനേഷ്യയിലെ ഒരു ആശുപത്രിയിലാണ് സംഭവം. വീഡിയോയിൽ വളരെ സിംപിളായാണ് ഡോക്ടർ കുട്ടിയെ കയ്യിലിട്ട് കളിക്കുന്നുണ്ട്.
വീഡിയോ കാണാം
കാസർഗോഡ് : 'അടച്ചുറപ്പുള്ള വീട്' അതവന്റെ സ്വപ്നമായിരുന്നു. അവന്റെ ഓർമകൾ തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ അഛൻ താക്കോൽ വാങ്ങുമ്പോൾ ആ ഉള്ളം പിടയുകയായിരുന്നു മകനെയോർത്ത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ കൃപേഷിന്റെ ഒറ്റമുറി വീട്ടിൽ നിന്നും ഇന്നവർ അവന്റെ സ്വപ്നനത്തിനൊത്ത വീട്ടിലേക്ക് കയറിയിരുന്നു. ഹൈബി ഈഡൻ എം.എൽ എ യുടെ തണൽ എന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമാണം നടത്തിയത്.
കുടുംബസമേതമാണ് ഹൈബി എത്തിയത്. കാസർഗോഡ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ , വി ഡി സതീശൻ മറ്റ് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
പഴയ വീടിനോട് ചേർന്ന് 1100 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.
വയനാട് : കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വയനാട് സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകന് പരുക്ക് പറ്റുകയും പ്രിയങ്കയും രാഹുലും ഇടപെട്ടത് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു. അതോടൊപ്പം നേരത്തെ പ്ലാൻ ചെയ്തതാണെന്ന തരത്തിൽ ടോളുകളും ഇറങ്ങിയിരുന്നു. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചും തന്റെ അനുഭവവും വിശദീകരിച്ച് പരുക്ക് പറ്റിയ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്.
പോസ്റ്റ് വായിക്കാം
......
കഴിഞ്ഞ രണ്ട് ദിവസം എവിടെയാരുന്നു ഇവൻ എന്നാകും നിങ്ങൾ അദ്യം ചിന്തിക്കുക ... ഇപ്പോഴും കടുത്ത വേദനയുണ്ട് ഈ കുറിപ്പ് ഇപ്പോൾ ഇട്ടില്ലേൽ അത് ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയിൽ വലത് കൈപത്തിക്ക് പൊട്ടൽ ഉണ്ട് തോളെല്ലന്നും പരിക്കുണ്ട് .ഇന്ന് അതിരാവില്ലെയാണ് വയനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.
വണ്ടിയിൽ നിന്നു വീണതിന് ശേഷം ഒത്തിരി കോളുകൾ വന്നു. പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും കരുതലിനും നന്ദി.വിളിച്ചവരിൽ ചിലർക്ക് അറിയേണ്ടിയിരുന്നത് എന്റെ ഷൂസിനെ പറ്റിയാണ് ചിലർക്ക് വീഴ്ച്ച 'ഒറിജിനൽ' ആരുന്നോ എന്ന് മറ്റ് ചിലർക്ക് എന്റെ രാഷ്ട്രീയവും....
എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്ന് മാത്രമല്ല പ്രവർത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്റെ തൊഴിലിൽ ഞാൻ കലർത്തിയിട്ടില്ല, കലർത്താൻ ഉദ്ദേശിക്കുന്നുമില്ല .
ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട് .അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രിയത്തിന്റെയും കാര്യം . അതിലും എനിക്ക് കുഴപ്പമില്ല.ഞാൻ കണ്ടതും അനുഭവിച്ചതുമായ കുറച്ച് കാര്യം ഞാൻ പറയാം.
വ്യാഴാഴ്ച്ച രാത്രിയോടെയാണ് രാഹുൽ ഗാന്ധിയുടെ നോമിനേഷൻ സമർപ്പണവുമായ് ബന്ധപ്പെട്ട് വയനാട്ടിലെത്തിയത് .വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു ആദ്യ ബുള്ളറ്റിൻ മുതൽ കളക്ട്രറ്റിന് മുന്നിൽ നിന്ന് ലൈവ് നൽകി .. പതിനൊന്ന് മണിയോടെയാണ് മാധ്യമങ്ങൾക്കായ് ഒരുക്കിയ മിനി ടെമ്പോ വാനിലേക്ക് കയറിയത് .നിന്ന് തിരിയാൻ ഇടമില്ലാരുന്നു എങ്കിലും അതിൽ കയറിയാൽ നല്ല വിഷ്വലും ഒരു പി റ്റു സി യും ചെയാൻ പറ്റുമെന്ന് തോന്നി.ദൂരം കൂടുതൽ ഉള്ളത് കൊണ്ട് വാളണ്ടിയേഴ്സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയർ ചെയ്തത് .പതിയേ ഞാൻ ഇരു സൈഡിലും ഇരുമ്പ് കമ്പികൾ കൊണ്ടുള്ള ബാരിക്കേഡിന്റെ മുകളിൽ സ്ഥാനമുറപ്പിച്ചു ... യാത്രയുടെ ആദ്യ അര മണിക്കൂർ ശേഷം അവിടെയിരുന്നാണ് ലൈവ് നൽകാൻ ശ്രമിച്ചത് എന്നാൽ ജാമറിന്റെ പ്രശ്നം കാരണം ഒന്നും നടന്നില്ല ...
ഹമ്പുകൾ കേറുമ്പോൾ ഉണ്ടാരുന്ന പ്രശ്നങ്ങൾ ഒഴിച്ച് സേഫ് ആയിരുന്നു ആ ഇരിപ്പ്.. റോഡ് ഷോ തീർന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ് .. വണ്ടി തിരിഞ്ഞതും കൂറെ ആളുകൾ ഒരു സൈഡിലേക്ക് തിരിഞ്ഞു ,തൂങ്ങി കിടന്നവർ കൂടുതൽ ബലം നൽകി ബാരിക്കേഡ് പൂർണ്ണായി തകർന്ന് ഏറ്റവും മുകളിൽ ഇരുന്ന ഞാൻ താഴെ വീണു .. വണ്ടി അപ്പോഴും മൂവിംഗില്ലാരുന്നു ...അത്ര ഉയരത്തിൽ നിന്ന് നെഞ്ചും വലതു കൈപത്തിയും ഇടിച്ച് വീണ എനിക്ക് ഒരു മരവിപ്പ് മാത്രായിരുന്നു ,ആരൊക്കെയോ ദേഹത്തേക്ക് വീണു.പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു. രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങൾ വേഗത്തിലായതെന്ന് ഇപ്പോൾ തോന്നുന്നു. അവർ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ചികിത്സ വൈകുമായിരുന്നു എന്ന് മാത്രമല്ല, ആ തിരക്കിനിടയിൽ കൂടി ആശുപത്രിയിൽ എത്തുവാൻ പോലും സാധിക്കില്ലായിരുന്നു.
എൻറെ ഷൂ കാലിൽ നിന്ന് ഊരിയതും ഷർട്ടിന്റെ ബട്ടൺ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്.അതിനെ അവരവരുടെ സംസ്കാരവും വളർന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആൾക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവർ ശ്രമിച്ചത്.
എന്നാൽ അവർ എൻറെ ഷൂ നഷ്ടപ്പെടാതെ കയ്യിൽ പിടിച്ചിരിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ പ്രവർത്തിക്ക് പക്ഷേ ഫസ്റ്റ് എയ്ഡ് നെ പറ്റി ഉള്ള അറിവ് മാത്രം പോരെന്ന് തോന്നുന്നു. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം. അത് രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എൻറെ അനുഭവത്തിലൂടെ മനസ്സിലായത്.
ഒരു നേതാവിന്റെ ഗുണമാണത് .അവർക്കു വേണമെങ്കിൽ തിരിഞ്ഞുപോലും നോക്കാതെ ,അല്ലെങ്കിൽ അണികൾക്ക് നിർദ്ദേശം നൽകി ഹെലികോപ്റ്ററിൽ കയറി പോകാമായിരുന്നു.
അവരത് കാണിച്ചില്ലല്ലോ . അതിനെയാണ് കരുണ, കരുതൽ, മനുഷ്യത്വം, നേതൃ ഗുണം എന്നൊക്കെ വിളിക്കുന്നത്. ഇത് പറഞ്ഞതുകൊണ്ട് എന്നെ കോൺഗ്രസ് പാളയത്തിൽ കെട്ടണ്ട കാര്യമില്ല ...
410 -ാം റാങ്ക്
വയനാടട്ടില് ഐ എ എസ് നേടുന്ന് ആദ്യ ഗോത്രവര്‍ഗക്കാരി
വയനാട് : വയനാട് വര്‍ത്തകളില്‍ നിറഞ്ഞാടുകയാണ്. ദാ ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് റാങ്ക് പുറത്ത് വന്നപ്പോള്‍ ശ്രീധന്യയാണ് താരമായിരിക്കുന്നത്.
വയനാട്ടില്‍ ഐ.എ.എസ് നേടുന്ന ആദ്യത്തെ ഗോത്രവര്ഗ്ഗക്കാരിയായിരിക്കുകയാണ് ശ്രീധന്യ. വയനാട്ടിലെ പൊഴുതന പഞ്ചായത്തുകാരിയാണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ 410ാം റാങ്കാണ് ശ്രീധന്യ നേടിയത്
Updating News
ഒരു ദിവസം എന്റെ മുഖപുസ്തകത്തിലെ പച്ച ലൈറ്റണിയും
ഇനി ഒരിക്കലും തെളിയാത്ത രൂപത്തിൽ..
ഇങ്ങനെ തുടങ്ങുകയാണ് കഴിഞ്ഞ ദിവസം മരിച്ച ആരിഫ് മുസ്സമ്മില് വെള്ളുവങ്ങാടിന്റെ പോസ്റ്റ് . ജനുവരി 13 നാണ് ആരിഫ് പോസ്റ്റ്പോസ്റ്റ് ചെയ്തത്.
ഡല്‍ഹി ജാമിഅ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ആരിഫ് മുസ്സമ്മില് കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആരിഫ് പനി ബാധിച്ച് മരിച്ചത്. ആരിഫ് സ്ഥിരമായി ഫേയ്സ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ആരിഫ് മുസമ്മിലിന്റെ പോസ്റ്റ് ഇതാണ്.
.......
#മരിച്ച_ശേഷം
#എന്റെ_ഫേസ്ബുക്
ഒരു ദിവസം എന്റെ
മുഖപുസ്തകത്തിലെ
പച്ചലൈറ്റണയും.
ഇനി ഒരിക്കലും
തെളിയാത്ത രൂപത്തിൽ.
ടാഗുകൾ നിരസിക്കുന്ന
എന്റെ വാളിൽ അന്ന്
ടാഗുകൾ നിറയും,
ഞാൻ അറിയാതെ,
അപ്രൂവ് ചെയ്യാതെ തന്നെ.
ചിരിക്കുന്ന എന്റെ മുഖ -
മെടുത്ത് കരയുന്ന
ഇമോജുകൾ വെച്ച്
ആദരാഞ്ജലികൾ
എഴുതി വെക്കും.
പ്രിയപ്പെട്ടവർ പ്രാർത്ഥിക്കാൻ
പറഞ്ഞ് പോസ്റ്റ് ഇടും.
ഏറെ സ്നേഹിക്കുന്നവർ
അനുസ്മരിക്കും.
സതീർഥ്യരുടെ ഓർമ
കുറിപ്പുകൾ വരും.
ഞാൻ ആരുമല്ലാതിരുന്നിട്ടും
അടയാളപ്പെടുത്തലുകൾ
ഇല്ലാതിരുന്നിട്ടും ഞാൻ
ആരൊക്കെയോ ആയ
മാനസങ്ങൾ ഉള്ളിൽ തേങ്ങും.
ഫിറോസ്ഖാൻ കഥയെഴുതുകയാണ്.......
-നൗഷാദ് റഹ്മാനി മേൽമുറി
ഏകാന്തതയുടെ ഇറയത്തിരുന്ന് പുതിയ നോവലിന്റെ ഇതിവൃത്തം ചിന്തിച്ചെടുക്കുകയാണ് ഫിറോസ്ഖാൻ പുത്തനങ്ങാടി. മുപ്പതിലധികം ഹൃദ്യമായ നോവലുകൾ പിറന്ന ആ വിരൽ തുമ്പുകളിലൂടെ പുതിയ നോവൽ പിറക്കുന്നതും കാത്തിരിക്കുകയാണ് നിരവധി വായനക്കാർ. സമൂഹത്തെ ഗ്രസിച്ച, വിശിഷ്യാ കുടുംബകങ്ങളിലേക്ക് വലിഞ്ഞു കയറിയ അരുതായ്മകളെ കുറിച്ച് അവബോധമുണ്ടാക്കുന്നവയാണ് ഇൗ യുവനോവലിസ്റ്റിന്റെ പണിപ്പുരയിൽ നിന്ന് പിറവിയെടുത്ത രചനകളിലധികവും. വളരെ ലളിതമായ ശൈലിയിൽ, മനോഹരമായി അവതരിപ്പിക്കുന്നതിനാൽ കുട്ടികളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ കൂടിയാണ് ഫിറോസ്ഖാൻ.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തനങ്ങാടിയിൽ ഇടുപൊടിയൻ ഉമ്മർ- ഖദീജ ദമ്പതികളുടെ മകനാണ് ഫിറോസ്ഖാൻ. സ്കൂൾ പഠനത്തിനു ശേഷം എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കെയാണ് എഴുത്തിന്റെ വഴിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസ്തുത കോളേജിൽ പഠിച്ചു കൊണ്ടിരിക്കെ ആദ്യ നോവൽ പിറന്നു. ‘കണ്ണീർകടലിലെ സ്നേഹതീരം’. കോഴിക്കോട് ശിഫ ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. പ്രസ്തുത നോവൽ കൈരളി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയും പ്രതികരണവും ലഭിച്ചപ്പോൾ എഴുത്ത് ഫിറോസ്ഖാന് ആവേശമായി മാറി.
രണ്ടാമതെഴുതിയത് ‘എന്റെ ഉമ്മ.’ ഫിറോസ്ഖാനെന്ന എഴുത്തുകാരൻ നിരവധി ഹൃദയങ്ങളിലേക്ക് ഒാടിക്കയറിയത് ഇൗ നോവലിലൂടെയാണ്. ഉമ്മയെ വേദനിപ്പിക്കുന്ന മക്കളുടേയും മരുമക്കളുടേയും കഥ പറയുന്ന ‘എന്റെ ഉമ്മ’ നിരവധി വായനക്കാരെ കണ്ണീരണിയിച്ചു. പിന്നീട് ആ വിരൽതുമ്പിൽ നിന്ന് ഉതിർന്നു വന്നത് രണ്ടര ഡസനോളം നോവലുകൾ. എല്ലാം ഹൃദ്യമായവ. വായിച്ചു തുടങ്ങിയാൽ നോവൽ തീർന്നതിനു ശേഷമേ പുസ്തകം താഴെ വെക്കൂ എന്നത് കേവലം ഭംഗിവാക്കല്ല, പലരും അനുഭവം പറഞ്ഞതാണ്.
കണ്ണീർകടലിലെ സ്നേഹതീരം, എന്റെ ഉമ്മ, സ്നേഹതീരത്തേക്കൊരു മടക്കയാത്ര, എരിഞ്ഞമർന്ന ഇതളുകൾ, ചിറകൊടിഞ്ഞ സ്വപ്നങ്ങൾ, ഉരുകിത്തീരുന്ന ജന്മങ്ങൾ, നീല നിലാവ്, ഉണർവ്വ്, കറ, കൂരിരുട്ട്, ഉറങ്ങാൻ വൈകിയ രാത്രി, മാഞ്ഞുപോയ നക്ഷത്രങ്ങൾ, സഫലമീ ജീവിതം, പറന്നുയരും മുമ്പേ, അറിഞ്ഞിരുന്നില്ല ഞാൻ, ഇനിയും ഒരുപാട്, ആർക്കു വേണ്ടി, യതീം, വാടാത്ത പുഷ്പങ്ങൾ, സ്നേഹപൂർവ്വം ബാബുമാസ്റ്റർക്ക്, ഇത് കൊലാലയമാണ്, കെടാവിളക്ക്, നിനക്കായ്, മരുപ്പച്ച തേടി, ഒാർമയിലെ ക്യാമ്പസ്, ഒരിക്കൽ കൂടി, പക, വിധി, വിരൽപാടുകൾ, പ്രതീക്ഷകൾക്കപ്പുറം എന്നീ നോവലുകളും മതം സമാധാനമാണ്(ലേഖനം), മർഹൂം പി.ടി യൂസുഫ് മുസ്ലിയാർ(ജീവിത ചരിത്രം) എന്നീ കൃതികളുമാണ് ഫിറോസ്ഖാന്റെ തൂലിക്കത്തുമ്പിൽ നിന്ന് നിർഗളിച്ചത്.
ലളിതമായ ശൈലിയാണ് ഫിറോസ്ഖാന്റെ പ്രത്യേകത. കുട്ടികൾക്കു കൂടി എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാനാവുന്ന രചനാരീതിയായതിനാൽ നിരവധി കുട്ടി ആരാധകർ കൂടിയുണ്ട് ഫിറോസ്ഖാന്. നോവൽ വായിച്ച് ഹൃദയം പൊട്ടി വിളിച്ച നിരവധി വായനക്കാരുടെ അനുഭവങ്ങൾ ഫിറോസ്ഖാന് പങ്കുവെക്കാനുണ്ട്.
മറക്കാനാവാത്ത വാക്കുകൾ ചേർത്ത് കത്തെഴുതിയ വായനക്കാരേറെ. അതേ കഥയാണെന്റെ ജീവിതമെന്ന് തേങ്ങിയവർ, ഇനിയെന്റെ ഉമ്മയെ ഞാൻ അതിരറ്റ് സ്നേഹിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ, ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് മനസ്സ് തുറന്നവർ.... വായനക്കാരുടെ പ്രതികരണങ്ങൾ പല തരത്തിലാണ്. എല്ലാം കേൾക്കുമ്പോഴും കൂടുതൽ വിനയാന്വിതനാവുകയാണ് ഫിറോസ്ഖാൻ. എഴുത്തിന്റെ വഴിയിലെ ശ്രമങ്ങൾ ശക്തിയുക്തം തുടരണമെന്ന പ്രചോദനമാണ് ഒാരോ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നതെന്ന് ഫിറോസ്ഖാൻ പറയുന്നു.
‘എന്റെ ഉമ്മ’ എന്ന നോവൽ ഇതിനകം പത്ത് എഡിഷനുകളിലായി അര ലക്ഷത്തോളം കോപ്പികൾ പുറത്തിറങ്ങി. കന്നട, ഇംഗ്ലീഷ് ഭാഷകളിലും ഇൗ നോവൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളത്തിലുള്ള ദൃശ്യാവിഷ്ക്കാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇൗ നോവലാണ് യുവനോവലിസ്റ്റിന് കൂടുതൽ വായനക്കാരെ ഉണ്ടാക്കിയത്. ഇത് വായിച്ച് നിരവധി പ്രതികരണങ്ങൾ വന്നതായി ഫിറോസ്ഖാൻ സാക്ഷ്യപ്പെടുത്തുന്നു. ആൻഡമാനിൽ ജോലി ചെയ്യുന്ന ഗൂഢല്ലൂർ എല്ലമല സ്വദേശി ‘എന്റെ ഉമ്മ’ വായിച്ചതിനു ശേഷം പ്രതികരിച്ചതിങ്ങനെയാണ്, പ്രസ്തുത നോവൽ വായിച്ച് ഞാൻ ഒരുപാട് കരഞ്ഞു. വീട്ടിലേക്ക് വിളിച്ച് ഉമ്മയോട് ഹൃദയം തുറന്ന് സംസാരിച്ചു. എല്ലാ അരുതായ്മകൾക്കും മനം പൊട്ടി മാപ്പ് പറഞ്ഞു.
അരീക്കോട് മൂർക്കനാടിൽ ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് കേരളത്തെ നടുക്കിയ ദുരന്തമായിരുന്നല്ലോ. പ്രസ്തുത സംഭവം അടിസ്ഥാനമാക്കി ഫിറോസ്ഖാൻ എഴുതിയ നോവൽ ‘പറന്നുയരും മുമ്പേ...’ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മരണപ്പെട്ട വിദ്യാർത്ഥികൾ പഠിച്ചിരുന്ന മൂർക്കനാട് ഹൈസ്കൂളിൽ വെച്ച് കൊണ്ടാണ് പ്രസ്തുത പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നത്.
ഗോവിന്ദച്ഛാമി ഇല്ലാതാക്കിയ സൗമ്യയെന്ന പെൺകുട്ടി കേരളത്തിന്റെ ഒാർമത്താളുകളിലെ കണ്ണീർത്തുള്ളിയാണ്. സൗമ്യയുടെ കഥ പറയുന്ന നോവലാണ് ‘ഉറങ്ങാൻ വൈകിയ രാത്രി.’ നോവൽ വായിച്ചു തീരുമ്പോഴേക്ക് നയനങ്ങൾ നനയാതിരിക്കില്ലെന്ന് തീർച്ച. ക്യാമ്പസ് ജീവിതത്തിനിടെ മരണമടഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ സ്മരണയിൽ ആത്മകഥാരൂപത്തിൽ എഴുതിയ നോവലാണ് ‘മാഞ്ഞു പോയ നക്ഷത്രങ്ങൾ’. കൂടെ പഠിച്ചവർ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ വേദന കടിച്ചമർത്തി പേനയുന്തിയതിന്റെ അടയാളങ്ങൾ വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കാം
.
പ്രസാധകരായ ഇസ ബുക്സ്, ശിഫ ബുക്സ്, നൂറുൽ ഉലമ ബുക്സ്, ചെമ്മാട് ദാറുൽ ഹുദായുടെ ബുക് പ്ലസ് എന്നിവരാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുളളത്. സ്നേഹതീരത്തേക്കൊരു മടക്കയാത്ര, വാടാത്ത പുഷ്പങ്ങൾ എന്നിവ അഞ്ച് എഡിഷനുകളും എരിഞ്ഞമർന്ന ഇതളുകൾ, നീലനിലാവ് എന്നിവ നാല് എഡിഷനുകളും ഉണർവ്വ്, ചിറകൊടിഞ്ഞ സ്വപ്നങ്ങൾ എന്നിവ മൂന്നും കുഞ്ഞിവാവ, അറിഞ്ഞിരുന്നില്ല ഞാൻ, ഉരുകിത്തീരുന്ന ജന്മങ്ങൾ, കണ്ണീർകടലിലെ സ്നേഹതീരം എന്നിവ രണ്ട് എഡിഷനുകളും പുറത്തിറങ്ങി. ആറ് നോവലുകൾ കന്നട ഭാഷയിലേക്കും എന്റെ ഉമ്മ എന്ന നോവൽ ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്തിട്ടുണ്ട്. മൂന്ന് നോവലുകൾ ഉർദുവിലേക്ക് മൊഴിമാറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
ഫിറോസ്ഖാന്റെ ഇതിവൃത്തങ്ങളധികവും കുടുംബബന്ധവുമായി ബന്ധപ്പെട്ടുള്ളതാണ്. സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾക്ക് ഹൃദ്യമായ അവതരണശൈലി നൽകിയിരിക്കുകയാണ് നോവലിസ്റ്റ്. ഇടനെഞ്ചിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്നേഹം, കരുണ, ദയ എന്നീ വികാരങ്ങൾ വിഷയീഭവിച്ചിട്ടുണ്ട്. സമൂഹത്തെ കാർന്നു തിന്നുന്ന പലിശ, സ്ത്രീധനം, പണത്തോടുള്ള ആർത്തി തുടങ്ങിയ വിപത്തുകളും നോവലുകളിൽ ചർച്ചയാവുന്നു. അധുനാതന യുഗത്തിൽ കൊടികുത്തി വാഴുന്ന അധാർമികതയും അരുതായ്മകളും ചിലതിലെ കഥകളായി വരുന്നുണ്ട്. മനുഷ്യ മനസ്സിൽ നിന്ന് ആട്ടിയിറക്കേണ്ട വീറും വാശിയും അഹങ്കാരവും ഹൃദയ ഭിത്തിയിൽ ഒട്ടിച്ചു വെക്കേണ്ട സ്നേഹവും സഹകരണവും അനുകമ്പയും നോവലുകൾ നൽകുന്ന വലിയ സന്ദേശമാണ്. സ്വാർത്ഥതയുടെ പട്ടുമെത്തയിൽ സുഖലോലുപതയിലാണ്ടു പോയ മാനവ സമൂഹത്തിന് മുമ്പിൽ അവബോധത്തിന്റെ ഉണർത്തുപാട്ടായിട്ടാണ് പ്രസ്തുത നോവലുകൾ കടന്നു വരുന്നത്.
അധാർമികതയും അശ്ലീലതയും വ്യാപകമായ കാലത്ത്, ധാർമ്മികതയുടെ പക്ഷത്ത് നിന്നുള്ള ശക്തമായ എഴുത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തിന്മയുടെ ഇരുൾഭൂതങ്ങൾ പരിസരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ നന്മയുടെ രചനാശൈലികൾ തുടരുക തന്നെ വേണം. നേരും നെറിയും സംസ്ക്കാരവും, വളരുന്ന തലമുറയിൽ ഉൗട്ടിയുറപ്പിക്കാനാവുന്ന കഥകളാണ് ഫിറോസ്ഖാന്റെ ഹൃത്തിൽ നിന്നിറങ്ങി വന്നതഖിലവും. നമ്മുടെ സംസ്ക്കാരത്തേയും ശ്ലീലതയേയും കൊഞ്ഞനം കുത്തുന്ന സാരങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച്, വായനക്കാരെ ഇക്കിളിപ്പെടുത്താൻ മറക്കാത്ത നോവലെഴുത്തുകാരിൽ നിന്നും മാറി നടക്കുന്ന ഫിറോസ്ഖാൻ, സ്വാർത്ഥലാഭങ്ങൾ സ്വപ്നം കണ്ട് അരുതായ്മകളോട് രാജിയാവുന്ന രചനാ സമീപനങ്ങൾ സ്വീകരിക്കാതെ, നന്മയുടെ പൂക്കൾ വിടരുന്ന എഴുത്തിന്റെ നേർവഴി തെരഞ്ഞെടുത്തത് ഏറെ ശ്ലാഘനീയം തന്നെ.
മണ്ണാർക്കാട് സബ്ജില്ലയിലെ തച്ചനാട്ടുകര ലെഗസി യു.പി സ്കൂളിലെ ഉർദു അദ്ധ്യാപകനാണ് ഫിറോസ്ഖാൻ. ഭാര്യ ഫാത്തിമ ശഹന പുത്തനങ്ങാടി പി.ടി.എം.യു.പി സ്കൂളിലെ അദ്ധ്യാപികയാണ്. മകൻ ഖിദാഷ് ഖാൻ. സഹോദരി ഷംല ശെറിൻ.
ഞെരളത്ത് സാംസ്ക്കാരിക വേദി അവാർഡ്, ഉദയം അവാർഡ്, മക്കരപ്പറമ്പ് സാംസ്ക്കാരിക വേദിയുടെ യുവ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. എഴുത്തിന് പുറമെ പൊതുപ്രവർത്തനത്തിലും താൽപര്യമുള്ള ഫിറോസ്ഖാൻ നല്ലൊരു പ്രഭാഷകൻ കൂടിയാണ്. മികച്ച ടൈ്രനർക്കുള്ള മിലൻ അവാർഡും ഫിറോസ്ഖാൻ കരസ്ഥമാക്കിയിട്ടുണ്ട്.
പെരിന്തൽമണ്ണ (കട്ടുപ്പാറ): ഇത് ഇസ്ഹാഖ്, കാസർഗോഡ് നെല്ലിക്കാട്ട് സ്വദേശം. പറയാനേറെയുള്ള പ്രതിഭ.സ്വന്തമായി യൂടൂബ് ചാനൽ, സംസ്ഥാന ക്രിക്കറ്റ് ടീമിൽ അംഗം..
അങ്ങിനെ നിരവധിയുണ്ട് പറയാൻ
ഈ നേട്ടങ്ങളെല്ലാം ഇസ്ഹാഖ് ആസ്വദിക്കുന്നത് അകക്കണ്ണിന്റെ വെളിച്ചത്തിലാണ് എന്നതാണ് ഈ പ്രതിഭയെ വ്യത്യസ്ഥമാക്കുന്നത്.
ജനിക്കുമ്പോൾ തന്നെ രണ്ട് കണ്ണിനും കാഴ്ചയില്ലായിരുന്നു.അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകനായ ഇസ്ഹാഖിന്. ഇപ്പോൾ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ് .ചാർട്ടേഡ് അക്കൗണ്ടന്റാവാനാണ് മോഹം. അന്ധൻമാരായ വിദ്യാർഥികൾക്കുള്ള സംസ്ഥാന ക്രിക്കറ്റ് ടീം അംഗമായിരുന്നു. കുറെ കാലമായി സ്പെഷ്യൽ കലോൽസവത്തിൽ മിമിക്രിയിൽ മികവ് പ്രകടിപ്പിച്ചിരുന്നെങ്കിൽ ഇത്തവണ ജനറൽ കലോൽസവത്തിൽ മിമിക്രിയിൽ പങ്കെടുത്ത് ജില്ല തലം വരെ എത്തിയിരുന്നു ഇസ്ഹാഖ്.
സ്വന്തമായി കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാം. മാത്രമല്ല യൂടൂബ് ചാനലായ ഫാസ് (Fazmedia 313) വഴി വീഡിയോ അപ്ലോഡ് ചെയ്തും സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. സ്മാർട്ട് ഫോൺ സാധാരണക്കാർ ഉപയോഗിക്കുന്നതിലും വേഗത്തിൽ പ്രത്യേക ആപ്ലിക്കേഷൻ സഹായത്തോടെ ഉപയോഗിക്കും. വാട്ട്സ് അപ്പിലും സജീവമാണ് ഇസ്ഹാഖ്. അന്ധവിദ്യാർഥികൾക്ക് മതപഠനവും ഭൗതിക പഠനവും സമന്വയിച്ച് നൽകുന്ന പെരിന്തൽമണ്ണ കട്ടുപ്പാറ സോഷ്യൽ സർവീസ് മൂവ്മെന്റിന് കീഴിലെ ബ്ലൈൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് ഇസ്ഹാഖ്.സ്ഥാപനത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രചോദനമാണ് ഈ പ്രതിഭ.
ന്യുഡെല്‍ഹി: ആദ്യ രാജധാനി എക്സ്പ്രസ് ഇന്ത്യയിലെ റെയില്‍ പാളത്തിലൂടെ ഓടിത്തുടങ്ങിയിട്ട് 50 വര്‍ഷം പിന്നിട്ടു.1969 മാര്‍ച്ച് 3 ന് ഹൗറ മുതല്‍ ന്യുഡെല്‍ഹി വരെയായിരുന്നു കന്നി യാത്ര.ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് (IRTC) സുവര്‍ണ ജൂബിലി യാത്ര ആഘോഷിച്ചു.ഇന്ത്യന്‍ റെയില്‍വെയില്‍ ആദ്യമായി പൂര്‍ണ്ണമായും എയര്‍ കണ്ടീഷനിംഗ് ചെയ്ത ട്രെയിനും ഇതായിരുന്നു.
ആദ്യ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊല്‍ക്കൊത്ത രാജധാനി എക്സ്പ്രസ് ആ കാലയളവില്‍ ആഴ്ചതോറും ട്രെയിന്‍ സര്‍വ്വീസ് നടത്തിയിരുന്നു. കൊല്‍ക്കത്ത രാജധാനി എക്സ്പ്രസ് ഒരു മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ 1,445 കിലോമീറ്ററുള്ള ഡീസല്‍ എന്‍ജിനീയറിങ് എന്‍ജിനാണ് ഉപയോഗിച്ചിരുന്നത്.തുടക്കത്തില്‍ കൊല്‍ക്കത്ത രാജധാനി എക്സ്പ്രസ് ഒന്‍പത് വാക്വം ബ്രേക്ക് കോച്ചുകളില്‍ 2 പെട്രോള്‍ കാറുകളും 5 എസി ചെയര്‍ കാര്‍ഡും 1 എ.സി. ഡൈനിങ് കാര്‍സും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും അടങ്ങിയതായിരുന്നു.മാര്‍ച്ച് നാലിന് ആഘോഷ പരിപാടികളുടെ ചിത്രങ്ങള്‍ ഇസ്റ്റ് റെയില്‍വെ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചരുന്നു
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വകലാശലാ സി-സോണ്‍ മല്‍സരങ്ങളുടെ അരങ്ങുണരുന്നു.നാളെ കാലത്ത് ഒമ്പത് മണിക്ക് അഭിമന്യുവിന്റെ അച്ചനും അമ്മയും തിരിതെളിയിക്കുന്നതോടെ വേദികള്‍ കലയുടെ നിറങ്ങളിലാറാടും.ഇന്നത്തോടെ സ്റ്റേജിതര മല്‍സരങ്ങള്‍ അവസാനിപ്പിച്ചു.22 ഇന മത്സരങ്ങളാണ് ഇന്നും ഇന്നലെയുമായി നടന്നത് .സ്റ്റേജിതര മത്സരങ്ങളില്‍ മുന്നേറുന്നത് നിലവില്‍ കൊണ്ടോട്ടി ഇ .എം.ഇ.എ കോളേജ് (18 പോയിന്റ് ) പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കൊളേജ് കൊണ്ടോട്ടി (16 പോയിന്റ് ) പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി (12 പോയിന്റ് ) എന്‍.എസ്.എസ് കോളേജ് മഞ്ചേരി (11 പോയിന്റ് ) കാലിക്കറ്റ് ക്യാമ്പസ് (10 പോയിന്റ് ) എന്നിങ്ങനെയാണ്.
വേദികള്‍ക്ക് പോരിട്ടത്്് ഇങ്ങനെ:
ഇ.എം.എസ്, നങ്ങേലി ,വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ശ്രീനാരയണ ഗുരു, അയ്യങ്കാളി എന്നിങ്ങനെ അഞ്ച് വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുങ്ങിയിട്ടുള്ളത്.
നാളെത്തെ പരിപാടികള്‍
വേദി 1: - ഇ.എം.എസ്
രാവിലെ 11.ഭരതനാട്യം
ക്ലാസിക്കല്‍ ഡാന്‍സ് മറ്റുള്ളവ
കുച്ചുപിടി / ഒഡീസി / കഥക് /
വൈകിട്ട് 5 മണി : മണിപ്പൂരി
രാവിലെ 10 മണി - നാടോടി നൃത്തം - (ആണ്)
വേദി: 2 :- നങ്ങേലി*
രാവിലെ 11 മാപ്പിളപ്പാട്ട്
വൈകിട്ട് 4 ഒപ്പന
7 വട്ടപ്പാട്ട്
വേദി 3:- വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
രാവിലെ 11 ചെണ്ടമേളം ഗ്രൂപ്പ്
ചെണ്ട തായമ്പക
11.45 രവിലെ തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം
ചെണ്ട ,/ഇടക്ക / മദ്ദളം
ഉച്ചക്ക്
12.30 തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം. മൃദംഗം / ഗഞ്ചിറ / ഘടം / തകില്
2.30 .തുകല്‍ വാദ്യങ്ങള്‍ - പൗരസ്ത്യം
3.15 .തബല പക്കവാദ്യം
വേദി 4. ശ്രീ നാരായണ ഗുരു
രാവിലെ 11 .കഥകളി സംഗീതം - പെണ്
1.45 ഉച്ചക്ക് കഥകളിസംഗീതം - ആണ്
3.00 ലളിത സംഗീതം - പെണ്
7.00 ലളിത സംഗീതം - ആണ്
വേദി 5 .അയ്യങ്കാളി
രാവിലെ 11 :-പാശ്ചാത്യ സംഗീതം
ഉച്ചക്ക്
2.00 സംഘഗാനം പശ്ചാത്യം
3.30 :- തന്ത്രി വാദ്യങ്ങള്‍ - പഞ്ചാത്യം . വയലിന് / ബല് ജോ/ ഗിറ്റാര്‍ / മാന്‍ഡോലിന്‍
ന്യൂഡെല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായ് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് 2 ന് ആകെയെടുത്ത സമയം 15 മിനുറ്റ് മാത്രമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതില്‍ ജെയ്ഷ് ക്യാമ്പ് തകര്‍ക്കാന്‍ ഇന്തയന്‍ ജെറ്റുകള്‍ക്ക് ആകെ വേണ്ടിയിരുന്നത് 90 സെക്കന്ുകളും മാത്രമല്ല ഓപ്പറേഷന് കഴിഞ്ഞ് ഒരു പോറലുമേല്‍ക്കാതെ ജെറ്റുകള്‍ ഇന്ത്യയിലെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രാവിലെ 3.30 ന് ഇന്ത്യ ആറ് ബോംബുകളാണ് പ്രയോഗിച്ചു. വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ച് 1000 കിലോഗ്രാം ഭാരം വരുന്ന സ്ഫോടക വസ്തുക്കളാണ് ഇന്ത്യ പാക്കിസ്ഥാനില്‍ പ്രയോഗിച്ചത്.ഏകദേശം മുന്നോറോളം പാക്ക് തീവ്രവാദികള്‍ കൊല്ലപെപട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.അതേ സമയം പാക്കിസ്ഥാന് സുരക്ഷ കൊമ്#സില് ചേരുകയും തിരിച്ചടിക്കാന്‍ ഒരുങ്ങിയെന്നും പാക്ക് മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇന്ത്യ പ്രതിരോധ ഭാഗമായാണ് അക്രമണം നടത്തിയതെന്ന് വിദ്ശ കാര്യസെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി. എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എ അഫ്സല്-ഉല്-ഉലമ/ബി.എം.എം.സി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍.
തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ രജിസ്റ്റര്‍ ചെയ്ത് കല്പകഞ്ചേരി ബാഫഖി യത്തീംഖാന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ച സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ ബാഫഖി യത്തീംഖാന ബി.എഡ് ട്രെയിനിംഗ് കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.
അഫ്സല്-ഉല്-ഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രം:
കായംകുളം മിലാദ്-ഇ-ഷെരീഫ് മെമ്മോറിയല്‍ കോളേജ് കാലിക്കറ്റ് സര്‍വകലാശാലയുടെ അഫ്സല്-ഉല്-ഉലമ പ്രിലിമിനറി പരീക്ഷാ കേന്ദ്രമായി അനുവദിച്ചിട്ടുണ്ട്.
അഫ്സല്-ഉല്-ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷം 2018 പ്രവേശനം റഗുലര്‍, രണ്ടാം വര്‍ഷം 2016, 2017 പ്രവേശനം റഗുലര്‍/സപ്ലിമെന്ററി, രണ്ടാം വര്‍ഷം 2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക് ഓണ്‍ലൈനായി ഫെബ്രുവരി ഏഴ് വരെയും 160 രൂപ പിഴയോടെ ഫെബ്രുവരി എട്ട് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
പരീക്ഷ: കാലിക്കറ്റ് സര്‍വകലാശാലയുടെ കോഹിനൂര്‍ ഐ.ഇ.ടി, മറ്റ് കോളേജുകളില്‍ പുനഃപ്രവേശനം നേടിയവര്‍ എന്നിവര്‍ക്കായുള്ള ഏഴാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം) റഗുലര്‍ പരീക്ഷ ഫെബ്രുവരി 18-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2014 സ്കീം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, അഞ്ചാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് (2009 സ്കീം) സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്റ് ടെക്നോളജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഫെബ്രുവരി 18-ന് ആരംഭിക്കും.
ബി.ആര്‍ക് പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ജനുവരി മൂന്നിന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് (2012, 2004 സ്കീം-2008 മുതല്‍ 2011 വരെ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഫെബ്രുവരി 18-ന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
Subscribe to our email newsletter