19
Saturday
September 2020

19
Saturday
September 2020

News UPDATES

ആന ചെരിഞ്ഞ സംഭവം; വിദ്വേഷ പ്രചരണം ലജ്ജാവഹം - പാർവ്വതി ,പ്രതികരണങ്ങളുമായി കൂടുതൽ താരങ്ങൾ രംഗത്ത്

5th of June 2020

പാലക്കാട് ജില്ലയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ വിഷയത്തിൽ വിദ്വേഷപ്പ്രചരണവുമായി ബിജെപി നേതാവും മുൻ എം.പിയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. 

സംഭവം നടന്നത് പാലക്കാടാണെങ്കിലും മലപ്പുറം ജില്ലയെ പ്രതി കൂട്ടിൽ നിർത്തിയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. 'ദി മോസ്റ്റ് വയലൻ്റ് ഡിസ്ട്രിക്ട്' എന്ന് പറഞ്ഞായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും മനേക എഴിയത്. പിന്നീടങ്ങോട്ട് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടന്മാരുമടക്കം വിഷയം ഏറ്റെടുക്കുകയായിരുന്നു.

വേദനാജനകമായ സംഭവത്തിലേക്ക്  വർഗീയ പ്രചരണങ്ങൾ കൂടി ചേർത്ത് ബി.ജെ.പി സൈബർ കേന്ദ്രങ്ങൾ വിഷയമേറ്റെടുത്തതോടെ, വസ്തുതകളറിയുന്ന ബിജെപി കേരള നേതാക്കൾ പോലും മലപ്പുറം ഹാഷ് ടാഗ് വെച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും വെറുപ്പിൻ്റെ പ്രചാരകരായി മാറി.

മനേകാ ഗാന്ധിയുടെയും സംഘ് പരിവാറിൻ്റെയും വ്യാപകമായ വംശീയ പ്രചരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. 
അതിദാരുണമായ സംഭവത്തിൽ പ്രധാന വിഷയങ്ങളെ ചർച്ച ചെയ്യാതെ, ഒരു ജനതക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത് അങ്ങേയറ്റം ലജ്ജാവഹമാണെന്ന് പാർവതി ട്വിറ്ററിലൂടെ തുറന്നടിച്ചു. പ്രിഥിരാജ് സുകുമാരൻ, ടോവിനോ തുടങ്ങിയവരും പരസ്യമായി വർഗീയ പ്രചരണത്തിനെതിരിൽ രംഗത്തെത്തിയിട്ടുണ്ട്.

പകയും സാമുദായിക അസഹിഷ്ണുതയും വംശീയതയും വളർത്തുന്ന രീതിയിൽ വിഷയങ്ങൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തകരും, കാര്യങ്ങളുടെ നിജസ്ഥിതിയന്വേഷിക്കാതെ അവയുടെ പ്രചാരകരാവുന്ന സെലിബ്രിറ്റികളും കാര്യങ്ങളറിഞ്ഞ് പ്രതികരിക്കുന്നവരായെങ്കിൽ എന്ന് ഞാനാശിക്കുന്നു, 

കാര്യങ്ങക്കെ കൃത്യവും വ്യക്തവുമായി അറിയാനും അതിന്റെയെടിസ്ഥാനത്തിൽ പ്രതികരിക്കാനുമുള്ള പക്വത കാണിക്കേണ്ടവരാണ് നാമെന്നും പാർവതി ഫേസ്ബുക്കിൽ കുറിച്ചു.


Related UPdates