5
Sunday
April 2020

5
Sunday
April 2020

News UPDATES

കാലിക്കറ്റിൽ പരീക്ഷ അറിയിപ്പുകൾ അറിയാൻ ആപ്പ്.

4th of March 2020

കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ അറിയിപ്പുകള്‍ ഇനി ക്യൂകോപ്പി (Qkopy) ആപ്പിലൂടെ അറിയാനാവും. പരീക്ഷ, പരീക്ഷാ അപേക്ഷ, പരീക്ഷാഫലങ്ങള്‍, യു.ജി, പി.ജി, എംഫില്‍, പി.എച്ച്.ഡി തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന അറിയിപ്പുകള്‍ തുടങ്ങിയവ ലഭ്യമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

മറ്റ് സർവ്വകലാശാല അറിയിപ്പുകൾ:

യു.ജി നാലാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ (2018 പ്രവേശനം) കോണ്‍ടാക്ട് ക്ലാസ് മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കും. ഐ.ഡി സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. വിവരങ്ങളും കോണ്‍ടാക്ട് ക്ലാസ് ഷെഡ്യൂളും വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.  

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് രണ്ട് 2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 16-ന് ആരംഭിക്കും. 


പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 22-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. 


പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.  

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2019  റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.  

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. 

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഫിനാന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.


Related UPdates
newsletter

Subscribe to our email newsletter