3
Friday
July 2020

3
Friday
July 2020

News UPDATES

മദ്ധ്യപ്രദേശിൽ സർക്കാർ അട്ടിമറി ശ്രമം: നാല് കോൺഗ്രസ് എം.എൽഎംഎൽഎമാർ ഉൾപ്പെടെ എട്ട് പേർ അർധരാത്രിയിൽ റിസോർട്ടിൽ

4th of March 2020

കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ മദ്ധ്യപ്രദേശിൽ അട്ടിമറി ശ്രമം. നാല്കോൺഗ്രസ് എം.എൽ.എമാർ ഉൾപ്പെടെ എട്ട് പേർ അർധരാത്രിയിൽ റിസോർട്ടിൽ ഒളിവിലെന്ന് റിപ്പോർട്ട്.

ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാരെ വിലക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം ആരോപണം നടത്തിയിരുന്നു

ആറ് സീറ്റുകളുടെ വ്യത്യാസത്തിലാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്നത്.230 അംഗ സഭയിൽ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണുള്ളത് 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.


Related UPdates
newsletter

Subscribe to our email newsletter