6
Monday
April 2020

6
Monday
April 2020

News UPDATES

മഞ്ജു വാരിയർ മൊഴി നൽകാൻ കോടതിയിൽ

27th of February 2020

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. കേസില്‍ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിക്കെതിരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്നുള്ളതും കൗതുകകരമായ വസ്തുതയാണ്.  നടിക്ക് പിന്തുണ അര്‍പ്പിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന ആരോപണം ഉന്നയിച്ചത്.

സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍. ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ 28നും മൊഴി നല്‍കാന്‍ എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നല്‍കാന്‍ എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്.


Related UPdates
newsletter

Subscribe to our email newsletter