3
Friday
July 2020

3
Friday
July 2020

News UPDATES

ഒമ്പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ ആറ് കുട്ടികളുടെ മരണം

18th of February 2020

ഒമ്പത് വര്‍ഷത്തിനിടെ തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ചെമ്പ്ര റോഡിലെ തറമ്മല്‍ റഫീഖ്- സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ് അഞ്ച് കുട്ടികളും മരിച്ചതത്രെ. ആദ്യത്തെ കുട്ടി നാലര വയസിലും. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആറാമത്തെ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തി്ട്ടുണ്ട്.

 


Related UPdates
newsletter

Subscribe to our email newsletter