3
Friday
July 2020

3
Friday
July 2020

News UPDATES

തടിയുള്ള സ്ത്രീകൾ സ്വർഗത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞ പുരോഹിതനെ വേദിയിൽ നിന്ന് തള്ളിയിട്ട് യുവതി കലിപ്പ് തീർത്തു

18th of July 2019

സാവോപോളോ: തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് പ്രസംഗിച്ച പുരോഹിതനെ യുവതി സ്റ്റേജില്‍ നിന്ന് തള്ളിയിട്ടു. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കുര്‍ബാനയ്ക്കിടെയാണ് പ്രശസ്ത വൈദികന്‍ മാര്‍സെലോ റോസ്സിയാണ് വിവാദ പരാമര്‍ശം നടത്തിയത്.

കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫന്‍സിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. 50,000ത്തോളം വിശ്വാസികളാണ് കുര്‍ബാന കൂടാന്‍ എത്തിയത്. തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്ന് പറഞ്ഞതോടെ ഒരു തടിച്ച യുവതി വേദിയില്‍ ഓടിയെത്തി വൈദികനെ തള്ളിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

വൈദികനെ തള്ളിയിട്ട സ്ത്രീക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ വിട്ടയയ്ക്കുകയായിരുന്നു.


Related UPdates
newsletter

Subscribe to our email newsletter