2
Thursday
April 2020

2
Thursday
April 2020

Stories UPDATES

ജിൻസ് ഇനി ഷെയർ ചാറ്റ് നെറ്റ് വർക്കിന്റെ അമരത്ത്

17th of July 2019

ജിൻസ് ഇനി ഷെയർ ചാറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കിന്റെ അമരത്ത്

ഇന്ത്യയിലെ ആദ്യത്തേതും അതാത് ഭാഷകളിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ആയ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് കമ്പനിയായ ഷെയർ ചാറ്റിന്റെ അമരത്ത് ജിൻസ് ടി തോമസ് എന്ന മലയാളി. പ്രശ്‌സത സൈബർ മീഡിയ ആൻഡ് ടെക് സ്പെഷ്യലിസ്റ്റായ ജിൻസ് ടി തോമസ് കഴിഞ്ഞ 4 വർഷമായി യൂട്യൂബ് ടെക് ഹെഡ് ആയി പ്രവർത്തിച്ചിരുന്നു.  ജിൻസ് രാജ്യാന്തര തലത്തിൽ മികച്ച കുറ്റാന്വേഷണത്തിനു പേരുകേട്ട  കേരള പോലീസിന്റെ സൈബർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗമായ സൈബർഡോമിന്റെ ഹോണറേറി ഉദ്യോഗസ്ഥൻ ആണ്. 

കഴിഞ്ഞ വർഷത്തെ സൈബർഡോമിന്റെ മികച്ച കുറ്റാന്വേഷണ വിഭാഗത്തിലെ ടോപ്പ് കോൺട്രിബ്യൂട്ടർ 2018 ബഹുമതിയും കരസ്ഥമാക്കി . 

യൂട്യൂബ് സർട്ടിഫൈഡ് പ്രൊഫഷണൽ ആയ ജിൻസ് ഡൽഹി ഇന്ത്യൻ ലോ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് സൈബർ ലോയിൽ പഠനം പൂർത്തീകരിച്ചതും സൈബർ ജേർണലിസത്തിൽ സ്പെഷ്യലൈസേഷൻ നേടിയിട്ടുണ്ട്.
 ഇന്ത്യയിലെ വ്‌ളോഗേഴ്സിനു ഒരു ഐഡന്റിറ്റി വേണം എന്ന ഒരു പദ്ധതി നടപ്പാക്കാൻ ജിൻസ് ഇപ്പോൾ നടത്തി വരുന്ന ശ്രമങ്ങളും ശ്രദ്ധേയമാണ് .കേരളത്തിലെ യൂട്യൂബ് ക്രീയേറ്റഴ്‌സിനും അങ്ങനെ അകാൻ ആഗ്രഹിക്കുന്നവർക്കും ഒരു മലയാളി മേധാവിയെ കിട്ടിയത് ഗുണകരമാവുമെന്ന് കരുതുന്നു


Related UPdates
newsletter

Subscribe to our email newsletter