7
Tuesday
April 2020

7
Tuesday
April 2020

News UPDATES

മോര്‍സിക്‌സര്‍ഗന്‍ - അതിവേഗ സെഞ്ചു്വറി ;ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

18th of June 2019

അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്്ടത്തില്‍ 397 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ഇന്നിംങ്‌സാണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കാര്‍ നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. 71 പന്തില്‍ നിന്നാണ് 17 സികസറും നാല് ബൗണ്ടറിയും ഉള്‍പ്പെടെ മോര്‍ഗന്‍ 148 റണ്‍സടിച്ചെടുത്തത്. ഏകദിനത്തില്‍ ഒരിനിനംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരം ഇംഗളീഷ് നായകനായി. 
ജോ റൂട്ട് - ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട്. തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച മോര്‍ഗനായിരുന്നു കൂടുതല്‍ അപകടകാരി. മൂന്നാം വിക്കറ്റില്‍ 189 റണ്‍സാണ് നേടിയത്. 82 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ബൗണ്ടറികളുമടക്കം 88 റണ്‍സെടുത്ത ജോ റൂട്ടും മികച്ച പ്രകടനം നടത്തി.  അവസാന നിമിഷം വെറും ഒമ്പതു പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 397-ല്‍ എത്തിച്ചത്.  അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക്  മോശം ദിനമായിരുന്നു ഇന്ന്. ഒമ്പത് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ വഴങ്ങിയത് 110 റണ്‍സ്. 10 ഓവറില്‍ 68 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബും 10 ഓവറില്‍ 85 റണ്‍സ് വഴങ്ങിയ ദൗലാത്ത് സദ്രാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

 


Related UPdates
newsletter

Subscribe to our email newsletter