5
Sunday
April 2020

5
Sunday
April 2020

News UPDATES

മലപ്പുറത്ത് നാല് യുവാക്കൾക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

5th of June 2019

മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായതൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (2l ) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷൻ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.


Related UPdates
newsletter

Subscribe to our email newsletter