7
Tuesday
April 2020

7
Tuesday
April 2020

News UPDATES

അബ്ദുല്ലക്കുട്ടിക്ക് വാതിൽ തുറന്ന് ബി.ജെ.പി

29th of May 2019

മോദിയെ അനുകൂലിച്ച് പോസ്റ്റിട്ട അബ്ദുല്ലക്കുട്ടിക്ക് ബി.ജെ.പിയിലേക്കുള്ള വാതിൽ തുറന്നിടുകയാണ് സംസ്ഥാന നേതൃത്വം. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത്.

നേരത്തെ കെ.സുരേന്ദ്രനും അബ്ദുല്ലക്കുട്ടിയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു.

അതേസമയം താങ്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.

 


Related UPdates
newsletter

Subscribe to our email newsletter