7
Tuesday
April 2020

7
Tuesday
April 2020

News UPDATES

എസ്.ഡി.പി ഐക്ക് കെട്ടി വെച്ച കാശ് പോകും

23rd of May 2019

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെ മൽസരിച്ചത് പത്ത് മണ്ഡലത്തിൽ. മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതിയ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി മൽസരിച്ച മലപ്പുറം മണ്ഡലത്തിലടക്കം നാണക്കേടിന്റെ പ്രകടനം. സംസ്ഥാന പ്രസിഡന്റിന് ആകെ കിട്ടിയ വോട്ട് 19095 . കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ. അഹ്മദിന്റെ അനുകമ്പ തരംഗം നില നിൽക്കെ നാസിറുദ്ധീൻ എളമരം 47853 എന്ന മികച്ച പ്രകടനം നടത്തിയിരുന്നു. പുതുതായി ചേർത്ത വോട്ടുൾപ്പെടെ കിട്ടുകയാണെങ്കിൽ വോട്ട് കൂടുകയായിരുന്നു വേണ്ടത് .

എസ്.ഡി.പി.ഐ യുടെ കരുത്തനായ അഡ്വ.കെ.സി നസീറിന് പൊന്നാനിയിൽ 18114  വോട്ടാണ് നേടാനായത്. 2014 ൽ ഇത് 26640 ആയിരുന്നു.

മലപ്പുറം, പാലക്കാട്, ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, പൊന്നാനി, വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും മറ്റ് മണ്ഡലങ്ങളില്‍ മുന്നണികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു

കണ്ണൂര്‍, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങല്‍ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരില്‍ അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 11000 വോട്ടിന്റെ കുറവ്.


Related UPdates
newsletter

Subscribe to our email newsletter