3
Friday
July 2020

3
Friday
July 2020

News UPDATES

ഇന്ദ്രപ്രസ്ഥത്തിൽ മോദി തന്നെ

23rd of May 2019

ന്യൂ ഡൽഹി : ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും മോദി . എക്സിറ്റ് പോൾ ഫലങ്ങളെ ശരിക്കും വിധത്തിൽ എൻഡിഎ 350 സീറ്റുകളുടെ വ്യക്തമായ ലീഡോടെ അധികാരത്തിലേക്ക്. 26 ന് നരേന്ദ്ര മോദി പതിനേഴാമത്  ലോക്സഭയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പിക്ക്  ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മറികടന്നിരിക്കുന്നു. അമിത് ഷ മോദി മന്ത്രിസഭയിലെ നിർണായക ശക്തിയാവും. പ്രതിപക്ഷവും കോൺഗ്രസും മോദി തരംഗത്തിൽ ഒന്നുമല്ലാതായ ചിത്രമാണ് ഫലം നൽകുന്ന ചിത്രം.

ഹിന്ദി ഹൃദയ ഭൂമിയായ യു.പി, രാജസ്ഥാൻ, മധ്യപ്രദേശും മമതയുടെ ബംഗാളിലും തെക്ക് കർണാടകയിലും ആന്ദ്രപ്രദേശിൽ വരെ ബി.ജെ.പി ഇളക്കി മറിച്ചു. അതിനിടെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനം ഉയർന്ന് കഴിഞ്ഞു.

മോദി - അമിത് ഷ കൂട്ട് കെട്ടിനെ പ്രകീർത്തിച്ച് ബി.ജെ.പി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ശ്രീലങ്കൻ പ്രധാനമന്ത്രിയും ഇസ്രാഈൽ പ്രധാനമന്ത്രിയും മോദി ആശംസ അറിയിച്ചു  കഴിഞ്ഞു. ഇന്ന് വൈകിട്ട് 5.30 ന് ഡൽഹിയിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ചേരുന്നുണ്ട്.


Related UPdates
newsletter

Subscribe to our email newsletter