9
Thursday
July 2020

9
Thursday
July 2020

News UPDATES

ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

23rd of May 2019

ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.

വെടിയുതിർത്ത ശേഷം അക്രമികൾ ഇദ്ദേഹത്തിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. കാർ പിന്തുടർന്ന അക്രമി സംഘം  ജേന കാറിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു. 


Related UPdates
newsletter

Subscribe to our email newsletter