8
Wednesday
July 2020

8
Wednesday
July 2020

Stories UPDATES

ആദ്യ കുഞ്ഞ് പിറന്നു; അഛൻ പേരിട്ടു മടങ്ങവെ അപകടത്തിൽ പെട്ടു മരിച്ചു

21st of May 2019

ആദ്യ കുഞ്ഞിനെ കണ്ടു മുത്തം നൽകി  മടങ്ങവെ അഛൻ അപകടത്തിൽ പെട്ടു മരണപ്പെട്ടു. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ഉമയനല്ലൂര്‍ ആറ്റൂര്‍പണയില്‍ പ്രശാന്ത് (32) കാറിടിച്ചു മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ആതിര ശനിയാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഞായറാഴ്ച കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് 'ആരവ്' എന്ന് പേരു ചൊല്ലി വിളിച്ചശേഷം രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് പ്രശാന്തിന് അപകടം സംഭവിച്ചത്. 
ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ വീട്ടിലെത്താനായി ചെമ്മാന്‍മുക്ക് വഴി അയത്തിലെത്തി ബൈ'പ്പാസ് റോഡിലൂടെ വരികയായിരുന്നു

പെട്രോള്‍ പമ്ബിനു സമീപം എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമയനല്ലൂരില്‍ ഓട്ടോ വര്‍ക്‌ഷോപ്പ് നടത്തുന്ന പ്രശാന്തും വാളത്തുംഗല്‍ സ്വദേശിനി ആതിരയുമായുള്ള വിവാഹം ഒന്നരവര്‍ഷം മുന്‍പാണ് നടന്നത്. പുലര്‍ച്ചെയെത്താമെന്ന് പറഞ്ഞ് മകന് മുത്തം നല്‍കി മടങ്ങിയ പ്രിയതമന്‍ ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവില്‍, രണ്ടുദിവസം മാത്രം പ്രായമുള്ള മകന്‍ ആരവിനെ ചേര്‍ത്തുപിടിച്ചു വിതുമ്ബുകയാണ് ആതിര. ശശിധരന്റെയും പ്രസന്നയുടെയും മകനാണ് പ്രശാന്ത്.

പ്രശാന്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പ്രശാന്തിനെ ഇടിച്ചശേഷം നിര്‍ത്താതെപോയ കാറിനെപ്പറ്റി സമീപത്തെ നീരീക്ഷണ ക്യാമറകളില്‍നിന്ന് വ്യക്തമായ വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു.


Related UPdates
newsletter

Subscribe to our email newsletter