8
Wednesday
July 2020

8
Wednesday
July 2020

News UPDATES

ഒരു മുഴം മുമ്പെ എറിഞ്ഞ് അമിത് ഷ

20th of May 2019

എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ കടുത്ത ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും എൻ.ഡി.എ കക്ഷികളും. 

ബിജെപി അധ്യക്ഷൻ അമിത് ഷായാണ് എൻ ഡി എ നേതാക്കളെ ഡൽഹിയിലേക്ക്  വിരുന്നിന് ക്ഷണിച്ചിരിക്കുകയാണിപ്പോൾ. സർക്കാരുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഒരു മുഴം മുമ്പെ എറിയുകയാണ് അമിത് ഷ

മെയ് 23 നാണു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ എൻ ഡി എ 300 ൽ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നുള്ള ആത്മവിശ്വാസമാണുള്ളത് പാർട്ടിക്ക്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ ഞെട്ടലിലാണ്.

യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രതിപക്ഷ കക്ഷികൾ നടത്താനിരുന്ന കൂടികാഴ്ച റദ്ദാക്കി. ഇലക്ഷൻ റിസൾട്ട്‌ വന്നതിനു ശേഷം കൂടിക്കാഴ്ച്ച നടത്തുന്നതാണ് ഉചിതമെന്നു മമത ബാനര്ജിയുടെയും മായാവതിയുടെയും തീരുമാനം.


Related UPdates
newsletter

Subscribe to our email newsletter