6
Monday
April 2020

6
Monday
April 2020

News UPDATES

വീണ്ടും 'ദി ടെലിഗ്രാഫ് ' ; മോദി ഒരു നിശബ്ദ ചിത്രം - പ്രധാനമന്ത്രിയെ ട്രോളിക്കൊന്ന് പത്രം

18th of May 2019

പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ നിശബ്ദനായ മോദിയെ പരിഹസിച്ച് ദേശീയ മാധ്യമമായ 'ദി ടെലിഗ്രാഫ'. മോദി ഒരു നിശബ്ദ ചിത്രം എന്ന തലക്കെട്ടിൽ 'മ്യൂട്ട് ' സിംബൽ നൽകി പത്ര സമ്മേളനത്തിലെ  മുപ്പത്തി ആറാം മിനുട്ട് മുതൽ 51 മിനിട്ട് വരെയുള്ള മോദിയുടെ ഇടപെടലിന്റെ  വിവിധ രംഗങ്ങൾ  ചിത്ര സഹിതം നൽകിയാണ് പത്രം പരിഹസിക്കുന്നത്.  1,817 ദിവസം കാത്തിരുന്ന പ്രധാനമന്ത്രിയുടെ പത്ര സമ്മേളന 'ഹൈലൈറ്റ്സ് '  എന്നാണ് പത്രം ഈ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. മാത്രമല്ല ഇനി എന്നെങ്കിിലും പ്രധാനമന്ത്രി എന്തേലും പറയുവാണേൽ എഴുതാനായി കോളം ഒഴിച്ചിട്ട് പത്രം മോദിയുടെ പത്ര സമ്മേളനത്തെ കണക്കിന് പരിഹസിക്കുന്നുുമുണ്ട്. സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുകുകയാണ് ഫ്രണ്ട് പേജ്. തലക്കെട്ടിലൂടെ ശ്രദ്ധേയമായ ടെലിഗ്രാഫ് ഇതിന് മുമ്പ് റഡാർ വിവാാദത്തെ 'റഡേന്ദ്ര മോദി'' എന്നാായിരുന്നു നൽകിയിരുന്നത്.


Related UPdates
newsletter

Subscribe to our email newsletter