3
Friday
July 2020

3
Friday
July 2020

News UPDATES

സോണിയ ഡ്രൈവിംഗ് സീറ്റിലേക്ക് വീണ്ടും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

16th of May 2019

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡ്രൈവിംഗ് സീറ്റിലേക്ക് മാറുന്ന് നീക്കമാണ് കാണുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സൂചനയ്ക്കു പിന്നാലെയാണ് സോണിയയുടെ ഇടപെടല്‍. വോട്ടെണ്ണുന്ന ദിവസം പ്രതിപക്ഷ നേതാക്കളെ ഡല്‍ഹിയിലേക്കു ക്ഷണിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. അവസാന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ബിജെപി ഒറ്റ കക്ഷിയാവില്ലെന്ന കണക്ക്് കൂട്ടലിലാണ് കോണ്‍ഗ്രസ്. അതിന്റെ ആദ്യ സൂചനയാണ് കോണ്‍ഗ്രസ് വെറ്ററന്‍ നേതാവ് ഗുലാം നബി ആസാദിന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് കോണ്‍ഗ്രസ് വാശി പിടിക്കില്ലെന്ന പ്രസ്ഥാവന.

മേയ് 23 ന് ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരാനാണ് തീരുമാനം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരായിരിക്കണം എന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ അന്നത്തെ യോഗത്തിലുണ്ടാവുമെന്നും സൂചനയുണ്ട്. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് സോണിയ ഗാന്ധിയുടെ ക്ഷണം ലഭിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലാണ് മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ മാജിക് കാണിച്ച് ജിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്തിയത്. അതേ തന്ത്രമാണ് നേരത്തെ നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതും യോഗം ചേരുന്നതും. അന്നും നിര്‍ണായക തീരുമാനം സോണിയയുടെതായിരന്നു.

കോണ്‍ഗ്രസുമായി ഇടഞ്ഞിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരെയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നവീന്‍ പട്നായിക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ. ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Related UPdates
newsletter

Subscribe to our email newsletter