9
Thursday
July 2020

9
Thursday
July 2020

News UPDATES

മുഹറം റാലിയുടെ സമയം മാറ്റിക്കോളൂ, ദുർഗ പൂജ മാറ്റില്ല - വർഗീയ പരാമർശവുമായി യോഗി

15th of May 2019

ദുർഗ പൂജ  സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് യോഗി ബംഗാളിലെ ബാരാസാതില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചത്. 

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ദുര്‍ഗാപൂജ നിര്‍ത്തലാക്കാന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് യോഗി ആരോപിച്ചു. “രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസം വന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും ഒരേ ദിവസം തന്നെയായിരുന്നു. രണ്ട് പരിപാടികളും ഒരേ ദിവസം വന്നതിനാല്‍ എന്ത് ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. എങ്ങനെയാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ നടത്തേണ്ടത് എന്ന് അധികൃതര്‍ തന്നോട്ട് ചോദിക്കുകയായിരുന്നു. ദുര്‍ഗാപൂജയുടെ സമയം മാറ്റണമോ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗാപൂജയുടെ സമയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകരുതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. പൂജ കൃത്യസമയത്ത് തന്നെ നടക്കും. സമയം മാറ്റണമെങ്കില്‍ മുഹറം റാലിയുടെ സമയം മാറ്റൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.” – യോഗി ആദിത്യനാഥ് പ്രസംഗിച്ചു.

മാത്രമല്ല, മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന താക്കീതും താന്‍ നല്‍കിയതായി യോഗി പറഞ്ഞു. നേരത്തെയും നിരവധി വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ള നേതാവാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. വിവാദ പരാമർശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ യോഗിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Courtsey: iemalayalam


Related UPdates
newsletter

Subscribe to our email newsletter